Connect with us

റോയ് സിനിമ എപ്പോള്‍ വരും?സിനിമയുടെയോ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന്റെയോ തെറ്റല്ല ; കാരണം ഇതാണ്; സംവിധായകൻ സുനില്‍ ഇബ്രാഹിം പറയുന്നു !

Movies

റോയ് സിനിമ എപ്പോള്‍ വരും?സിനിമയുടെയോ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന്റെയോ തെറ്റല്ല ; കാരണം ഇതാണ്; സംവിധായകൻ സുനില്‍ ഇബ്രാഹിം പറയുന്നു !

റോയ് സിനിമ എപ്പോള്‍ വരും?സിനിമയുടെയോ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന്റെയോ തെറ്റല്ല ; കാരണം ഇതാണ്; സംവിധായകൻ സുനില്‍ ഇബ്രാഹിം പറയുന്നു !

സുരാജ് വെഞ്ഞാറമൂട്, ഷെെന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് റോയ് .രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ചിത്രീകരണം പൂര്‍ത്തീകരിച്ച സിനിമ വൈകുന്നതില്‍ വിശദീകരണവുമായി സംവിധായകന്‍ സുനില്‍ ഇബ്രാഹിം രംഗത്ത് . സുരാജിന്റെ പല സിനിമകളും റിലീസായി പോയിട്ടും വളരെ മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ റോയ് എന്ന ചിത്രം മാത്രം വൈകുന്നതെന്തെന്ന് പല ആളുകളും ചോദിച്ചിരുന്നു.

സുനിലിന്റെ വാക്കുകള്‍

റോയ് സിനിമ എപ്പോള്‍ വരും? സിനിമ വിചാരിച്ചത് പോലെ നന്നായില്ലേ? ടെക്നിക്കലി എന്തെങ്കിലും പ്രശ്‌നമായോ? കോവിഡ് കഥയാണോ? കഥയുടെ പ്രസക്തി നഷ്ടമായോ? ബിസിനസ് ആവുന്നില്ലേ? നിയമപരമായ എന്തെങ്കിലും കുരുക്കില്‍പ്പെട്ടോ?

വൈകുന്തോറും കാരണമന്വേഷിക്കുന്ന മെസ്സേജുകളില്‍ പലതും ഇങ്ങനെയൊക്കെയായി മാറുന്നത് കൊണ്ടാണ് ഇതെഴുതുന്നത്. ഈ ചോദ്യങ്ങളില്‍ ഒന്ന് പോലും റോയ് വൈകാനുള്ള യഥാര്‍ഥ കാരണമല്ല എന്ന് മാത്രം തല്‍ക്കാലം എല്ലാവരും മനസിലാക്കണം. സിനിമയുടെയോ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസം എന്നറിയുക. കാരണങ്ങള്‍ എല്ലാവരോടും വിളിച്ചു പറയണമെന്നൊക്കെ പല തവണ തോന്നിയിട്ടുണ്ട്, പക്ഷേ പറയുന്നില്ല.

ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കേണ്ടത് വാര്‍ത്തകളും വിവാദങ്ങളുമൊന്നുമല്ല, നല്ല സിനിമകളാണ് എന്ന് വിവേകപൂര്‍വം തിരിച്ചറിയുന്നു. ഈ സാഹചര്യത്തില്‍ ഏറ്റവുമധികം നിരാശരാവേണ്ട ഞങ്ങള്‍ ഫുള്‍ പവറില്‍ ഇപ്പോഴും കാത്തിരിക്കുന്നത് സിനിമയില്‍ അത്രക്ക് പ്രതീക്ഷയുള്ളത് കൊണ്ടാണ്. ഇനിയും ഒരുപാട് വൈകിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് മാത്രം ഉറപ്പ് തരുന്നു. സ്‌നേഹത്തോടെ എല്ലാവരും ഒപ്പമുണ്ടാവണം …!”

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘റോയ്’. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ‘റോയ്’ എന്ന ചിത്രത്തില്‍ റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌ക്കര്‍, വി.കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരും അഭിനയിക്കുന്നു.

More in Movies

Trending

Recent

To Top