Connect with us

‘രാം സേതു’ ചരിത്രം വളച്ചൊടിക്കുന്നു; അക്ഷയ് കുമാര്‍ അടക്കമുള്ള അഭിനേതാക്കള്‍ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ വക്കീല്‍ നോട്ടിസ് അയച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

News

ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ചിത്രമാണ് ‘രാം സേതു’. ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സിനിമ ചരിത്രം വളച്ചൊടിക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തില്‍ അക്ഷയ് കുമാര്‍ അടക്കമുള്ള അഭിനേതാക്കള്‍ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ വക്കീല്‍ നോട്ടിസ് അയച്ചു. ഈ വിവരം അദ്ദേഹം തന്നെ സുബ്രഹ്മണ്യന്‍ സ്വാമി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

‘മുംബൈ സിനിമക്കാര്‍ക്കിടയില്‍ വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്ന മോശം പ്രവണതയുണ്ട്. അഭിഭാഷകനായ സത്യ സബര്‍വാള്‍ മുഖേനെ ‘രാമസേതു’ ഇതിഹാസം വളച്ചൊടിച്ച നടന്‍ അക്ഷയ് കുമാറിനും മറ്റ് എട്ടുപേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്’ എന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു

അക്ഷയ് കുമാറിന് എതിരെ സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെയും രംഗത്തെത്തിയിരുന്നു. സിനിമയില്‍ രാമസേതു വിഷയം അവതരിപ്പിച്ചതില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും നാശനഷ്ടങ്ങള്‍ക്ക് കേസ് കൊടുക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. അക്ഷയ് കുമാര്‍ വിദേശ പൗരനാണെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു.

അഭിഷേക് ശര്‍മ സംവിധാനം രാം സേതുവില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ആയി നായിക. ലൈക്ക പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എന്റര്‍ടൈന്മെന്റ് എന്നിവര്‍ക്കൊപ്പം ആമസോണ്‍ െ്രെപം വീഡിയോയും ചിത്രത്തിന്റെ നിര്‍മാതാവാണ്. ഇത് ആദ്യമായാണ് െ്രെപം വീഡിയോ സിനിമാ നിര്‍മാണ മേഖലയിലേക്ക് കടക്കുന്നത്.

More in News

Trending

Malayalam