ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ തെറ്റുകാണുന്നില്ല, സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാന്‍ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്; തുറന്ന് പറഞ്ഞ് സംയുക്ത മേനോന്

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത മേനോന്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സംയുക്തയുടെ പഴയകാല അഭിമുഖമാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഗ്ലാമര്‍ റോളുകളെപ്പറ്റി അവതാരകന് ചോദിക്കുമ്പോള്‍ വളരെ ബോള്‍ഡ് ആയാണ് സംയുക്ത മറുപടി നല്‍കുന്നത്.
ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ തെറ്റുകാണുന്നില്ല. സത്യത്തില്‍ കഥാപാത്രത്തിനായി അത്തരമൊരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തില്‍ ത്യാഗമാണ്. സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാന്‍ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും സംയുക്ത പറയുന്നുണ്ട്.
ഇന്നത്തെ നായിക നടിമാരുടെ അടുത്ത് ചോദിച്ചിരുന്നെങ്കില്‍ അവതാരകനിട്ട് പൊട്ടിച്ചിട്ട് പോയേനെ എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കമന്റ് ചെയ്യുന്നത്. മലയാളത്തില്‍ കുറച്ച് സിനിമയൊക്കെ ചെയ്ത് പിന്നീട് നടിമാര്‍ തമിഴിലേക്ക് പോകുന്നത് ഒരു ട്രെന്‍ഡ് ആണെന്നും.
അങ്ങനെ പോകുമ്പോള്‍ ഇവിടെ ധാവണിയൊക്കെ ധരിച്ച് സ്ക്രീനില്‍ എത്തിയവര്‍ പിന്നീട് തമിഴിലേക്ക് എത്തുമ്പോള്‍ ഗ്ലാമറസ് വേഷങ്ങളിലേക്ക് മാറും. ഭാവിയില്‍ സംയുക്തയും അതുപോലെ തമിഴിലേയ്ക്ക് പോകുമോ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുമോ എന്നാണ് അവതാരകന് ചോദിച്ചത്. ഇതിനാണ് സംയുക്ത മാസ് മറുപടി നല്‍കിയത്.
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...