Connect with us

തിരുപ്പതിയിലെത്തിയ സമാന്തയെ കയറി പിടിച്ച് ആരാധകന്‍; അപമര്യാദയായി പെരുമാറിയ ആരാധകന്റെ കരണം പുകച്ച് നടി, വീണ്ടും വൈറലായി വാര്‍ത്ത

News

തിരുപ്പതിയിലെത്തിയ സമാന്തയെ കയറി പിടിച്ച് ആരാധകന്‍; അപമര്യാദയായി പെരുമാറിയ ആരാധകന്റെ കരണം പുകച്ച് നടി, വീണ്ടും വൈറലായി വാര്‍ത്ത

തിരുപ്പതിയിലെത്തിയ സമാന്തയെ കയറി പിടിച്ച് ആരാധകന്‍; അപമര്യാദയായി പെരുമാറിയ ആരാധകന്റെ കരണം പുകച്ച് നടി, വീണ്ടും വൈറലായി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും ചര്‍ച്ചയാവുന്നത് നടി സാമന്തയുടെ വിവാഹ മോചന വാര്‍ത്തകളാണ്. ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത്. ‘എസ്’ എന്നാണ് ഇപ്പോഴെത്തെ പേര്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലിയ പ്രശ്‌നത്തിന് കാരണമാവുകയായിരുന്നു.

പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ നടിയെ സമീപിച്ചിരുന്നു എങ്കിലും നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സാമന്തയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്. താരജീവിതത്തിന്റെ ഭാഗമാണ് ആരാധകര്‍. അവരുടെ സ്‌നേഹവും ആരാധനയും തൊട്ടറിഞ്ഞാണ് ഓരോ താരവും വളരുന്നതും മുന്നോട്ട് പോകുന്നതും.

എന്നാല്‍ എല്ലായിപ്പോഴും ആരാധകരില്‍ നിന്നും നല്ല അനുഭവങ്ങളായിരിക്കില്ല താരങ്ങള്‍ക്കുണ്ടാവുക. ആള്‍ക്കൂട്ടത്തില്‍ വച്ച് ആരാധകരില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്ന താരങ്ങള്‍ നിരവധിയാണ്. തെന്നിന്ത്യന്‍ താരസുന്ദരി സമാന്തയ്ക്കും ഒരിക്കല്‍ അത്തരത്തിലൊരു അനുഭവമുണ്ടായിട്ടുണ്ട്. ഈ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

സമാന്തയ്ക്ക് ആരാധകരില്‍ നിന്നും മോശം അനുഭവമുണ്ടാകുന്നത് 2011 ലായിരുന്നു. ഒരു പ്രൊമോഷണല്‍ പരിപാടിക്കിടെയായിരുന്നു സംഭവം. തന്നോട് അപമര്യാദയായി പെരുമാറിയ ആരാധകന്റെ കരണം പുകയ്ക്കുകയും ചെയ്തിരുന്നു സമാന്ത. ആദ്യ സിനിമയായ യേ മായ ചേസാവെയുടേയും ബ്രിന്ദാവനത്തിന്റേയുമൊക്കെ വിജയത്തിലൂടെ കടന്നു പോവുകയായിരുന്നു അന്ന് സമാന്ത.

ഒരു പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി തിരുപ്പതിയിലെത്തിയതായിരുന്നു സമാന്ത. താരത്തെ കണ്ടതും ചുറ്റിനും ആരാധകര്‍ കൂടി. ആരാധകരെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റിക്കാര്‍ക്ക് സാധിക്കാതെ വരികയായിരുന്നു. തിരക്കിനിടയില്‍ ഒരാള്‍ സമാന്തയെ കടന്നു പിടിച്ച് വലിക്കുകയായിരുന്നു. ഇതില്‍ അസ്വസ്ഥതയായ സമാന്ത ആ ആരാധകന്റെ കരണത്ത് അടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തന്നോട് മോശമായി പെരുമാറിയ ചിലരോട് സമാന്ത പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആരാധകരുടെ മോശം പെരുമാറ്റം സഹിക്കാന്‍ വയ്യാതെ പരിപാടി പൂര്‍ത്തിയാകാതെ സമാന്ത അവിടെ നിന്നും ഇറങ്ങിപ്പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താരങ്ങളും തങ്ങളെ പോലെ മനുഷ്യരാണെന്നും അവര്‍ തങ്ങളുടെ പ്രോപ്പര്‍ട്ടിയല്ലെന്നും മനസിലാക്കാനുള്ള ഉത്തരവാദിത്തം ആരാധകര്‍ക്കമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സംഭവം.

ഇപ്പോഴിതാ ബോളിവുഡിലും സാന്നിധ്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് സമാന്ത. ദ ഫാമിലി മാന്‍ സീസണ്‍ 2വിലെ പ്രകടനത്തിലൂടെയാണ് സമാന്ത പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത്. പിന്നാലെ പുഷ്പയിലെ ഓ അണ്ടാവ എന്ന പാട്ടിലൂടേയും ഒരുപാട് ആരാധകരെ നേടാന്‍ സാധിച്ച താരമാണ് സമാന്ത. സോഷ്യല്‍ മീഡിയയിലും സജീവമായ സമാന്തയുടെ നിലപാടുകളും കയ്യടി നേടാറുണ്ട്.

11 വര്‍ഷത്തെ ബന്ധമാണ് സാമന്തയും നാഗചൈതന്യയും അവസാനിപ്പിച്ചിരിക്കുന്നത്. 2010 ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 7 വര്‍ഷത്തിന് ശേഷമാണ് താരങ്ങള്‍ വിവാഹം കഴിക്കുന്നത്. 2017 ഒക്ടോബര്‍ 6 ന് ആയിരുന്നു ഇവരുടെ വിവാഹം. ഹിന്ദു ക്രിസ്തീയ ആചാരവിധി പ്രകാരം ഗോവയില്‍ വെച്ചാണ് താരവിവാഹം നടന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരവും വിവാഹം നടന്നിരുന്നു. സോഷ്യല്‍മീഡിയയില്‍ വിവാച ചടങ്ങിന്റെയും മറ്റും ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു.

നാഗചൈതന്യയുടെ മുത്തശ്ശി നല്‍കിയ സാരി അണിഞ്ഞു കൊണ്ടായിരുന്നു നടി വിവാഹത്തിന് എത്തിയത്. വിവാഹത്തിന് തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു. വിവാഹ ശേഷം നടി സ്വയം പെരുമാറുകയും ഭര്‍ത്താവിന്റെ പേര് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സമാന്ത ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ തെലുങ്കും, അമ്മ മലയാളിയുമാണ്. തെലുങ്ക് നടന്‍ നാഗചൈതന്യയുമായുള്ള വിവാഹം ഹിന്ദു ആചാരപ്രകാരവും നടന്നത്. ഇന്നും സോഷ്യല്‍ മീഡിയയിലും സിനിമാകോളങ്ങളിലും സാം നാഗചൈതന്യ വിവാഹം ചര്‍ച്ചാ വിഷയമാണ്. വിവാഹമോചന ശേഷം ഇരുവരും തങ്ങളുടെ തിരക്കുകളിലാണ്.

More in News

Trending

Recent

To Top