Malayalam
ആ കേസ് ഉണ്ടായതിനാല്‍ അവര്‍ക്ക് ലാഭം മാത്രം; വീണ്ടും അതിജിവിതയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്
ആ കേസ് ഉണ്ടായതിനാല്‍ അവര്‍ക്ക് ലാഭം മാത്രം; വീണ്ടും അതിജിവിതയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്
നടി ആക്രമിക്കപ്പെട്ട കേസിലെ അതിജിവിതയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് വിവാദ പരാമര്‍ശം. നടിയെ ആക്രമിച്ച കേസ് വന്നതിനാല്‍ അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അത് കൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്.
വ്യക്തി ജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം, എന്നാല്‍ ഈ ഇഷ്യു ഉണ്ടായതിനാല്‍ പൊതുമേഖലയില്‍ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും പിസി ജോര്‍ജ് പറഞ്ഞു. പരാമര്‍ശം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോടും പിസി ജോര്‍ജ് രോക്ഷം പ്രകടിപ്പിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചു.
കര്‍ശന വ്യവസ്ഥകളോടെയാണ് ദിലീപി ന് 2017ല്‍ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയതിന് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാന്‍ഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.
