Connect with us

കാവ്യയെ ചേർത്ത് പിടിച്ച് ദിലീപ്, കാറിൽ വന്നിറങ്ങി മഞ്ജു ഒരേ വേദിയിൽ താരങ്ങൾ കണ്ടുമുട്ടിയപ്പോൾ!

Malayalam

കാവ്യയെ ചേർത്ത് പിടിച്ച് ദിലീപ്, കാറിൽ വന്നിറങ്ങി മഞ്ജു ഒരേ വേദിയിൽ താരങ്ങൾ കണ്ടുമുട്ടിയപ്പോൾ!

കാവ്യയെ ചേർത്ത് പിടിച്ച് ദിലീപ്, കാറിൽ വന്നിറങ്ങി മഞ്ജു ഒരേ വേദിയിൽ താരങ്ങൾ കണ്ടുമുട്ടിയപ്പോൾ!

സിനിമ ലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹമായിരുന്നു ചലച്ചിത്രനിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടേത്. പള്ളിയില്‍ വെച്ച് നടന്ന ചടങ്ങിലും പിന്നീട് നടത്തിയ വിരുന്നിലുമെല്ലാമായി താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം എത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഡിസംബറിൽ നടന്ന എമിലിന്റെയും അനിഷയുടെയും വിവാഹ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

ഇപ്പോൾ ഇതാ വീഡിയോ പങ്കുവെച്ച് മോഹന്‍ലാലും ആന്റണിയും എത്തിയിരിക്കുകയാണ്. നിരവധി താരങ്ങൾ വിരുന്നിന് എത്തിയതും ഏഴു മിനിറ്റിൽ ഏറെ നീണ്ട വീഡിയോയിൽ കാണാൻ സാധിക്കും. മമ്മൂട്ടിയും പൃഥ്വിരാജും മാത്രമല്ല ടൊവിനോയും മഞ്ജു വാര്യരും ദിലീപുമെല്ലാം വിവാഹ വിരുന്നില്‍ പങ്കെടുത്തിരുന്നു

കാവ്യ മാധവനൊപ്പമായാണ് ദിലീപ് എത്തിയത്. മഞ്‍ജു വാര്യരും കാവ്യാ മാധവനും ഏറെ നാളിനു ശേഷം ഒന്നിച്ച ഒരു വേദിയായിരുന്നു ഇത്. മൂവരും ഏറെ നാളിനു ശേഷം ഒത്തു കൂടിയപ്പോൾ ആരാധകർക്കും ഈ ഒരു കാഴ്ച്ച കൗതുകമായിരുന്നു. പാര്‍വതിക്കും ജയറാമിനുമൊപ്പമായി സംസാരിച്ച് നില്‍ക്കുന്ന കാവ്യ മാധവന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വിരുന്നില്‍ പങ്കെടുത്തവരില്‍ മിക്കവരും ധരിച്ചത് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവിനോ തോമസ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി ഇവരെല്ലാം കറുപ്പില്‍ തിളങ്ങിയിരുന്നു.

More in Malayalam

Trending

Recent

To Top