general
ബിഗ് ബോസ്സിലേക്ക് ട്രാൻസ് വിമൻസും; ആരൊക്കെ എന്ന് നോക്കാം !
ബിഗ് ബോസ്സിലേക്ക് ട്രാൻസ് വിമൻസും; ആരൊക്കെ എന്ന് നോക്കാം !
മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസൺ ഫെബ്രുവരി പകുതിയോടെ സംപ്രേക്ഷണം ചെയ്തു തുടങ്ങും. മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. ഇത്തവണയും സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വങ്ങൾ ആകും ഷോയിലേക്ക് എത്തുക എന്ന സൂചനയാണ് ഷോ എത്തുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ ഉയർന്നത്. അത് കൂടാതെ ഇത്തവണ ട്രാൻസ് കമ്യൂണിറ്റിയിൽ നിന്നും ഒരാളെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട് എങ്കിലും അത് ആര് എന്ൻ കാര്യത്തിൽ വ്യക്തത ഇല്ല. സീമ വിനീത് മുതൽ ദീപ്തി കല്യാണി വരെയുള്ള ട്രാൻസ് വിമെൻസിന്റെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട് എങ്കിലും കൃത്യമായ വിവരം അറിയണം എങ്കിൽ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
എങ്കിലും നോബി മാർക്കോസ്, ധന്യ നാഥ്, ആർ ജെ ഫിറോസ് തുടങ്ങിയവരുടെ പേരുകൾ ആണ് ഇപ്പോഴും നൂറു ശതമാനം ഇവർ ഉറപ്പാണ് എന്ന തരത്തിൽ വ്‌ളോഗർ ശരത് പരമേശ്വരൻ പറയുന്നത്. ഇവർക്കൊപ്പം തന്നെ ഗായിക രശ്മി സതീഷ്, ഭാഗ്യലക്ഷ്മി, ഡി 4 ഡാൻസ് ഫെയിം റംസാൻ എന്നിവരുടെ പേരുകളും അദ്ദേഹം ഉറപ്പിച്ചു തന്നെ പറയുന്നു. മൊത്തം എട്ടു പേരെ തനിക്ക് അറിയാം എന്നും, എന്നാൽ ഇപ്പോൾ പറഞ്ഞ ആറ് പേര് അല്ലാതെയുള്ള രണ്ടുപേരുടെ പേരുകൾ ഇപ്പോൾ പറയാൻ ആകില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണയും നിരവധി ചലച്ചിത്ര സീരിയൽ താരങ്ങളുടെ പേരുകൾ സോഷ്യൽ മീഡിയ വഴി ഉയരുന്നുണ്ട്. എന്നാൽ ചില താരങ്ങൾ അവരുടെ ബിഗ് ബോസ് എൻട്രിയെ കുറിച്ചുള്ള വാർത്ത നിഷേധിച്ചിട്ടുണ്ട്. അതേസമയം ഹെലൻ ഓഫ് സ്പാർട്ട ഗായിക ആര്യ ദയാൽ, അഹാന കൃഷ്ണ, ബോബി ചെമ്മണ്ണൂർ, സുബി സുരേഷ്, എന്നിവർ ഇത്തവണത്തെ ഷോയിൽ ഉണ്ടാകും എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ പലരും ബിഗ് ബോസിനോട് താല്‍പര്യമില്ലെന്ന് പറയുമ്പോള്‍ സീരിയല്‍ താരം മനോജ് കുമാര്‍ തനിക്ക് വലിയ ഇഷ്ടമുണ്ടെന്ന് പറയുകയാണ്.
രണ്ടാം സീസണ്‍ ഓഡിഷന്‍ വരെ എത്തിയ മനോജിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ലഭിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. പുതിയ സീസണില്‍ തന്നെ കൂടി വിളിക്കുകയാണെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്നാണ് താല്‍പര്യമെന്നും സഒരു ചാനൽ അഭിമുഖത്തില്‍ മനോജ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. പരിപാടിയില്‍ പങ്കെടുക്കുന്നവർക്ക് അവർക്ക് ഇല്ലാത്ത പുറം ലോകത്തിൽ നിന്നുള്ള ബന്ധം പൂർണ്ണമായും ഒഴിവാക്കപ്പെടും. ഇന്റർനെറ്റ്, ഫോണുകൾ, ടെലിവിഷൻ അല്ലെങ്കിൽ പത്രങ്ങൾ എന്നിവയിലേക്കുള്ള ബന്ധം ഉണ്ടാവില്ല. ഓരോ പങ്കാളിക്കും വീടിനുള്ളിലെ മറ്റുള്ളവരുമായി മത്സരിക്കേണ്ടിവരും വിവിധ ജോലികൾ പൂർത്തിയാക്കുക. അവ 60 റോബോട്ടിക് ട്രാക്കുചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും ക്യാമറകൾ തുടർച്ചയായി. അതിമനോഹരമായ ‘ബിഗ്ഗ് ബോസ്’ വീടിന് ആവശ്യമായ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടാകും, മത്സരാര്‍ത്ഥികള്‍ 100 ദിവസം താമസിക്കേണ്ടി വരുന്നു.
about bigboss
