Connect with us

വിമര്‍ശിച്ചോട്ടേ പക്ഷേ സംസ്‌കാരത്തെ തള്ളിപറയരുത്, നിലവിളക്ക്, വാഴയില ഇത് ഒക്കെ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അവയ്ക്ക് ജാതിയില്ല, മതമില്ല; ഐശ്വര്യത്തിന്റെ പ്രതീകം അതിനപ്പുറത്തേയ്ക്ക് അതിനെ ജാതിയ വത്ക്കരിക്കേണ്ട ആവശ്യമില്ലെന്നും ഷാജി കൈലാസ്

Malayalam

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട സംവിധായകന്മാരില്‍ ഒരാളാണ് ഷാജി കൈലാസ്. പൃഥ്വിരാജിനെ നായകനാക്കി പുറത്തെത്തിയ കടുവ എന്ന ചിത്രം ഏറെ ജനപ്രീതി നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍പ് ഹിറ്റായി മാറിയ തന്റെ പല ചിത്രങ്ങള്‍ക്കും തിരിച്ച് വരവില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.

നിലവിളക്ക്, ചരട് തുടങ്ങി ഹിന്ദു ദേവന്‍മാര്‍ വരെ ഷാജി കൈലാസിന്റെ ചിത്രങ്ങളില്‍ വരുന്നുവെന്ന് പല വിമര്‍ശനങ്ങളും വന്നിരുന്നു എന്താണ് ഇതിനെപ്പറ്റിയുള്ള അഭിപ്രായം എന്ന അവതാരകന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. ആളുകള്‍ എന്തു പറയട്ടേ വിമര്‍ശനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താന്‍.

വിമര്‍ശിച്ചോട്ടേ പക്ഷേ സംസ്‌കാരത്തെ തള്ളിപറയരുത്. നിലവിളക്ക്, വാഴയില ഇത് ഒക്കെ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അവയ്ക്ക് ജാതിയില്ല, മതമില്ല. വിളക്ക് വെളിച്ചം നല്‍ക്കുന്ന വസ്തുമാത്രമാണ്. ഒരു കാലത്ത് ഇലക്ട്രിസിറ്റി ഇല്ലാരുന്നപ്പോള്‍ ആളുകള്‍ വിളക്ക് ഉപയോഗിച്ചിരുന്നു.

ഇന്നും പലയിടത്തും വിളക്ക് സൂക്ഷിക്കുന്നുണ്ട്, ഐശ്വര്യത്തിന്റെ പ്രതീകം അതിനപ്പുറത്തേയ്ക്ക് അതിനെ ജാതിയ വത്ക്കരിക്കേണ്ട ആവശ്യമില്ല. ഇലയില്‍ ആഹാരം കഴിക്കുന്നതും അത് പോലെ തന്നെയാണ് അത് സംസാകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമര്‍ശിക്കുന്നവര്‍ എന്തും പറയട്ടേ. അവരുടെ സിനിമകളില്‍ താന്‍ വിമര്‍ശിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

More in Malayalam

Trending

Recent

To Top