സുരേഷ് ഗോപിയുടെ മകനെന്ന നിലയിലും നിരവധി ചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഗോകുല്‍ സുരേഷ്. കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപിയ്ക്കൊപ്പമുള്ള പാപ്പന് എന്ന ചിത്രം റിലീസിനെത്തിയത്. ഇപ്പോഴിതാ താനൊരു പൃഥ്വിരാജ് ഫാനാണെന്ന് പറയുകയാണ് ഗോകുല്‍ സുരേഷ്.
അദ്ദേഹത്തിന്റെ പരാജയപ്പെട്ട സിനിമകള്‍ വരെ താന്‍ കണ്ടിട്ടുണ്ടെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഗോകുല്‍ സുരേഷ് പറഞ്ഞു. സിനിമ ആസ്വദിച്ചു തുടങ്ങിയ കാലം മുതല്‍ അച്ഛന്റെ ഫാന്‍ബോയ് ആണ് താനെന്നും അതിനൊപ്പം പൃഥ്വിരാജിന്റെ സിനിമകളും കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സിനിമ ആസ്വദിച്ചുതുടങ്ങിയ കാലം മുതല്‍ അച്ഛന്റെ ഫാന്‍ബോയ് ആണ് ഞാന്‍. ഇപ്പോള്‍ ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു. അതിന്റെ ത്രില്ലിലാണ്. പക്ഷേ, ഞാനൊരു പൃഥിരാജ് ഫാനാണ്. തലപ്പാവ്, വാസ്തവം മുതല്‍ രാജുച്ചേട്ടന്റെ അത്ര ഹിറ്റാവാത്ത ഇടിപ്പടങ്ങള്‍ വരെ എല്ലാം കണ്ടിട്ടുണ്ട്.
അതുപോലെ രജനി സാറിന്റെ തമിഴ് സിനിമകളും ആവേശത്തോടെ കാണാറുണ്ടെന്നും’ ഗോകുല്‍ പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം അച്ഛന് ആളുകളെ സഹായിക്കുന്നതിനെ വിമര്‍ശിക്കുന്നത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരാറുണ്ടെന്നും ആളുകളെ സഹായിക്കാന്‍ ഇഷ്ടപ്പെടുന്ന മനസ്സാണ് അച്ഛന്റേതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനുപരിയായി അങ്ങനെ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്.
അതിനെക്കുറിച്ച് പോലും പലരും മോശം പറയാറുണ്ടെന്നും, അത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരുമെന്നും ഗോകുല്‍ പറയുന്നു. അച്ഛനോപ്പം പൃഥ്വിരാജ് ഫാന്‍ കൂടിയാണെന്നും ഗോകുല്‍ പറയുന്നു. തലപ്പാവ്, വാസ്തവം മുതല്‍ രാജുച്ചേട്ടന്റെ അത്ര ഹിറ്റാവാത്ത ഇടിപ്പടങ്ങള്‍ വരെ എല്ലാം കണ്ടിട്ടുണ്ടെന്ന് ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ആതിര മാധവ് പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ ആതിര...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നാവ്യ നായര്‍. ഒരു ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. നന്ദനവും, ഇഷ്ടവും, പണ്ടിപ്പടയും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...