Connect with us

ഇന്ന് സുപ്രിയയുടെ ജന്മദിനം, പ്രിയതമയ്‍ക്ക് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്; ഒപ്പം പുത്തൻ ചിത്രവും പുറത്ത്

Malayalam

ഇന്ന് സുപ്രിയയുടെ ജന്മദിനം, പ്രിയതമയ്‍ക്ക് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്; ഒപ്പം പുത്തൻ ചിത്രവും പുറത്ത്

ഇന്ന് സുപ്രിയയുടെ ജന്മദിനം, പ്രിയതമയ്‍ക്ക് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്; ഒപ്പം പുത്തൻ ചിത്രവും പുറത്ത്

നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയയുടെ ജന്മദിനമാണ് ഇന്ന്. പ്രിയതമയ്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് മനോഹരമായ ഒരു ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. താരങ്ങളും ആരധകരുമടക്കം നിരവധി പേരാണ് സുപ്രിയയ്ക്ക് പിറന്നാളാശംസകൾ നേർന്നിരിക്കുന്നത്.

കടുവ എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ ‘കടുവ’യുടെ കളക്ഷൻ 40 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

കടുവക്കുന്നേല്‍ കുറുവച്ചൻ’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ‘ആദം ജോണി’ന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്‍ജ്’, ‘മാസ്റ്റേഴ്‍സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.

.’കടുവ’ എന്ന ചിത്രത്തിന് തിയറ്ററുകളില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു.’അയാൾ ഓട്ടം നിർത്തി തിരിയുന്ന നിമിഷം വരെ മാത്രമാണ് നീ വേട്ടക്കാരൻ ആകുന്നത്. ആ നിമിഷം മുതൽ നീ ഇരയാകും. ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് നന്ദി’ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രം​ഗത്തെത്തിയത്. ഷാജി കൈലാസും പ്രേക്ഷകരോട് നന്ദി അറിയിച്ചിരുന്നു. ‘നന്ദി. ഒത്തിരി സ്‍നേഹത്തോടെ ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി. ഈ സ്‍നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു എന്നാണ് ഷാജി കൈലാസ് കുറിച്ചിരുന്നത്.

More in Malayalam

Trending

Recent

To Top