Connect with us

അളിയാ, ഇത്ര കാലം സംസാരിച്ചിട്ടും നിനക്ക് ഇത്ര വലിയ പ്രശ്‌നം ഉണ്ടായിരുന്നു എന്ന് മനസിലാകാത്തത്തില്‍ സോറി; നീ ഒരു ഓര്‍മപ്പെടുത്തല്‍ ആണ്. കോമഡി കാണിച്ചു ചില്‍ ആയി നടക്കുന്ന ആള്‍ക്കാര്‍ എല്ലാവരും ഉള്ളില്‍ ഹാപ്പി അല്ല,അവസാനിപ്പിക്കേണ്ടവര്‍ക്ക് അവസാനിപ്പിച്ചു പോയാല്‍ മതി; വൈറലായി ശരത്തിന്റെ സുഹൃത്തിന്റെ കുറിപ്പ്

Malayalam

കഴിഞ്ഞ ദിവസമായിരുന്നു അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ യുവതാരം ശരത് ചന്ദ്രന്റെ വിയോഗ വാര്‍ത്ത പുറത്തെത്തുന്നത്. മെക്‌സിക്കന്‍ അപാരത, സി ഐഎ തുടങ്ങിയ സിനിമകളിലും ശരത്ത് അഭിനയിച്ചിരുന്നു. താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തം ഇല്ലെന്നും ശരത്തിന്റെ മുറിയില്‍ നിന്നും ലഭിച്ച കത്തില്‍ പറയുന്നു.

വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൃത്യമായ വിവരം ലഭ്യമാകൂ. ഇപ്പോഴിതാ ശരത്തിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാവാത്തതില്‍ ക്ഷമ പറഞ്ഞുള്ള സുഹൃത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രയാന്‍ വിഷ്ണു പങ്കിട്ട കുറിപ്പ് ഇങ്ങനെയായിരുന്നു;

ശരത്തെ, അടുത്തറിയാവുന്ന ആളുകള്‍ ആരെങ്കിലും ജീവിതം അവസാനിപ്പിച്ചാല്‍ ഞാന്‍ ഉള്‍പ്പടെ ഉള്ള സമൂഹം പറയും. അവനു ഇത്രക്കും പ്രശ്‌നം ഉണ്ടായിരുന്നോ, എന്താണ് അവനു ഇത്ര വലിയ പ്രശ്‌നം എന്നൊക്കെ. ‘പ്രശ്‌നം ‘ അത് തന്നെയാണ് പ്രശ്‌നം. പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്. ശാരീരിക പ്രശ്‌നം, സാമ്പത്തിക പ്രശ്‌നം, പ്രണയ പ്രശ്‌നം, ജോലി പ്രശ്‌നം, പ്രശ്‌നത്തോട് പ്രശ്‌നം. ഒരുപക്ഷെ ജീവിതത്തില്‍ ഒരു തവണ എങ്കിലും ‘ ചത്തു കളഞ്ഞാലോ ‘ എന്ന് തോന്നാത്തവര്‍ വളരെ വിരളമാണ്.

അപ്പോഴത്തെ ഒരു സിറ്റുവേഷന്‍ കാരണം ആയിരിക്കും അങ്ങനെ ഒക്കെ ചിന്തിക്കുന്നത്. ചില ആള്‍ക്കാര്‍ പക്ഷെ അത് അങ്ങ് ചെയ്ത് കളയും. ഞാന്‍ ഇന്നും വിശ്വസിക്കുന്നു ആത്മഹത്യ ചെയ്യാന്‍ മാരക ധൈര്യം വേണം. അതിന്റെ നൂറില്‍ ഒരു ശതമാനം മതി ജീവിക്കാന്‍. ശരിയാണ്. ഡിപ്രഷന്‍ എന്ന് പറയുന്നത് വല്ലാത്ത ഒരു അവസ്ഥ ആണ്. ചിലര്‍ക്ക് അതില്‍ നിന്നും പെട്ടെന്ന് പുറത്ത് കടക്കാന്‍ പറ്റും, ചിലര്‍ക്ക് പറ്റില്ല.

നമുക്ക് അറിയാവുന്ന ഒരാള്‍ക്കു ഒരു പ്രശ്‌നം ഉണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ അതില്‍ നിന്നും ആ വ്യക്തിയെ പുറത്ത് കൊണ്ടുവരാന്‍ നമ്മളും ശ്രമിക്കണം. ഒരു പക്ഷെ പണം കൊടുത്ത് നമുക്ക് സഹായിക്കാന്‍ പറ്റിയില്ലെങ്കിലും. ഒരു വാക്ക് കൊണ്ടോ. ഒരു നല്ല സംസാരം കൊണ്ടോ ഒരാളെ നമുക്ക് ഹെല്‍പ്പ് ചെയ്യാന്‍ പറ്റും. അതിനു ഈ പറഞ്ഞ വ്യക്തിയും ആ വ്യക്തിക്ക് ചുറ്റും ഉള്ള ആള്‍ക്കാരും ഒരുപോലെ ചിന്തിക്കണം. എല്ലാവരും ഒരു ഓട്ടത്തില്‍ ആയിരിക്കും. ശരിയാണ്, എല്ലാര്‍ക്കും ജീവിക്കണ്ടേ, പക്ഷെ ആ ഓട്ടത്തിന്റെ ഇടയിലെ ഒരു മിനിറ്റ് ബ്രേക്ക് മതിയാവും ഒരാളുടെ തെറ്റായ തീരുമാനം തിരുത്തി കൊടുക്കാന്‍.

സൗഹൃദത്തില്‍ ആയാലും, രക്ത ബന്ധത്തില്‍ ആയാലും. വല്ല പ്രശ്‌നങ്ങളോ, തെറ്റിദ്ധാരണകളോ, ദേഷ്യമോ, വിഷമമോ എന്താണേലും പറഞ്ഞു സോള്‍വ് ചെയ്യാന്‍ നോക്കണം. അല്ലാതെ ഒരു കാര്യവും മനസ്സില്‍ വെച്ച് നടന്നിട്ട് ഒരു കാര്യവും ഇല്ല. ഇനിയിപ്പോ നമുക്ക് ഒരു പരിചയവും ഇല്ലാത്ത ഏതെങ്കിലും ഒരു മനുഷ്യന്‍ നമ്മുടെ കണ്മുന്നില്‍ തകര്‍ന്നിരിക്കുകയാണ് എന്ന് തോന്നിയാലും. ‘സംസാരിക്കണം. അളിയാ, ഇത്ര കാലം സംസാരിച്ചിട്ടും നിനക്ക് ഇത്ര വലിയ പ്രശ്‌നം ഉണ്ടായിരുന്നു എന്ന് മനസിലാകാത്തത്തില്‍ സോറി.

നീ ഒരു ഓര്‍മപ്പെടുത്തല്‍ ആണ്. കോമഡി കാണിച്ചു ചില്‍ ആയി നടക്കുന്ന ആള്‍ക്കാര്‍ എല്ലാവരും ഉള്ളില്‍ ഹാപ്പി അല്ല. ഒരുപക്ഷെ അവര്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ ഉള്ളില്‍ സങ്കടപെടുന്നത്. അവസാനിപ്പിക്കേണ്ടവര്‍ക്ക് അവസാനിപ്പിച്ചു പോയാല്‍ മതി. ഇവരെ ഒരുപാട് സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ടാകും. അതില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന 2 പേരുകളുണ്ട്..’അച്ഛന്‍, അമ്മ’ അവര്‍ കഴിഞ്ഞല്ലേ ബാക്കി ഒക്കെ വരൂ. അളിയാ, ഞാന്‍ ആവശ്യപ്പെട്ട സമയത്തെല്ലാം നീ എന്നെ സഹായിച്ചിട്ടുണ്ട്, എല്ലാത്തിനും നന്ദി, ഒരിക്കലും മറക്കില്ല.

More in Malayalam

Trending

Recent

To Top