Connect with us

ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം നല്ല പ്രോജക്ടുകൾ വരാനാണ് ഞാൻ കാത്തിരിക്കുന്നത്; ജീവിക്കാൻവേണ്ടി സീരിയലുകൾ ചെയ്തു; ബിഗ് ബോസിന് ശേഷം ധന്യയുടെ തീരുമാനം!

News

ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം നല്ല പ്രോജക്ടുകൾ വരാനാണ് ഞാൻ കാത്തിരിക്കുന്നത്; ജീവിക്കാൻവേണ്ടി സീരിയലുകൾ ചെയ്തു; ബിഗ് ബോസിന് ശേഷം ധന്യയുടെ തീരുമാനം!

ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം നല്ല പ്രോജക്ടുകൾ വരാനാണ് ഞാൻ കാത്തിരിക്കുന്നത്; ജീവിക്കാൻവേണ്ടി സീരിയലുകൾ ചെയ്തു; ബിഗ് ബോസിന് ശേഷം ധന്യയുടെ തീരുമാനം!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ധന്യ മേരി വർ​ഗീസ് . നാലാം സീസണിലെ മികച്ച മത്സരാർത്ഥികളുടെ കൂട്ടത്തിൽ ഒരാൾ ആയിരുന്നു ധന്യ. നൂറ് ദിവസം വരെ പിടിച്ചു നിന്നു എന്നതാണ് ധന്യയുടെ വിജയം. നൂറ് ദിവസം തികയ്ക്കണമെന്ന് ആ​ഗ്രഹിച്ചാണ് താൻ പോയതെന്നും അത് സാധിച്ചതിൽ അതീവ സന്തോഷവതിയാണെന്നുമാണ് പുറത്തിറങ്ങിയ ശേഷം ധന്യ പറഞ്ഞത്.

ഒരുപാട് ഇമേജ് പോവുമോന്ന് ഓർത്ത് പിന്നിൽ നിന്ന് കളിക്കാൻ മാത്രം ഇഷ്ട്ടപെട്ട ഒരാളെന്നാണ് സോഷ്യൽ മീഡിയ ധന്യയെ കുറിച്ച് പറഞ്ഞത്. എന്നാൽ ഇത്തരം റൂമറുകളെ പൊളിക്കുന്ന തരത്തിൽ ആയിരുന്നു ഫൈനൽ സമയത്തെ ധന്യയുടെ പ്രകടനം.

ഒരു മാഗസീനിന്റെ ഫോട്ടോഷൂട്ട് കണ്ടാണ് ആദ്യമായി ഒരു തമിഴ് ചിത്രത്തിലേക്ക് ധന്യയ്ക്ക് ക്ഷണം വരുന്നത്. അതായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. താമര എന്ന നായിക കഥാപാത്രത്തെയാണ് ധന്യ ചിത്രത്തിൽ അവതരിപ്പിച്ചത്.

അടുത്ത ചിത്രമായിരുന്നു തലപ്പാവ്. ഈ ചിത്രത്തിലൂടെയാണ് ധന്യയിലെ അഭിനേത്രിയെ മലയാളം മനസിലാക്കി തുടങ്ങിയത്. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ മോഡലിങിലും നിരവധി പരസ്യ ചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഭിനേത്രിയും മോഡലും നർത്തകിയുമായ ധന്യ സീതാകല്യാണം എന്ന സീരിയലിൽ സീതയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. ഒരുപാട് ആരാധകരുള്ള സീരിയലായിരുന്നു സീതാകല്യാണം.

വൈരം, ദ്രോണ, റെഡ് ചില്ലീസ്, നായകൻ, കേരള കഫെ തുടങ്ങിയ ചിത്രങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ധന്യ ഇപ്പോഴുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ്.

“ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം നല്ല പ്രോജക്ടുകൾ വരാനാണ് ഞാൻ കാത്തിരിക്കുന്നത്. അന്നും ഇന്നും നല്ല സിനിമകളുടെ ഭാ​ഗമാകണം എന്നാണ് ആ​ഗ്രഹിച്ചിരുന്നത്. സിനിമയിൽ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട് വരുന്ന സമയത്താണ് വിവാഹം കഴിഞ്ഞത്.

അതിനുശേഷം കുടുംബജീവിതത്തിന് കുറച്ച് കൂടി സമയം കൊടുക്കണമെന്ന തോന്നലുണ്ടായി. അങ്ങനെ സിനിമയിൽ നിന്നും വിട്ടുനിന്നു. പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം തിരികെ വന്നു. അപ്പോൾ കിട്ടിയത് സീരിയലുകളാണ്. അന്ന് വരുമാനത്തിന് വേണ്ടിയാണ് സീരിയലുകൾ ചെയ്തത്.

സിനിമകളാണ് ഇഷ്ടം.’ ‘അങ്ങനെയിരിക്കെയാണ് കാണെക്കാണെ എന്ന സിനിമയിൽ ചെറിയൊരു വേഷം ലഭിക്കുന്നത്. ഒരു സീൻ മാത്രമെ ഉള്ളെങ്കിൽ കൂടിയും എനിക്ക് അതൊരു സന്തോഷമായിരുന്നു. ആർക്കും ലഭിക്കാത്ത പല അനു​ഗ്രഹങ്ങളും ദൈവം എനിക്ക് തന്നിട്ടുണ്ട്. എന്റെ പ്രാർഥനകൾ ഫലം കാണാറുമുണ്ട് ധന്യ മേരി വർ​ഗീസ് പറയുന്നു.

about dhanya mery

Continue Reading
You may also like...

More in News

Trending