Connect with us

ഷോട്ടിന് റെഡിയായി നിൽക്കുമ്പോൾ മൂത്രമൊഴിക്കാൻ തോന്നി; ടോയ്ലെറ്റില്ലാത്തതിനാൽ‌ കുളത്തിനടത്തുള്ള സ്ഥലത്തേക്ക് മാറി നിന്നു; അവിടെ വച്ച് ആ സ്ത്രീയെന്നെ ചീത്ത പറഞ്ഞു;അഭിനയത്തിനിടെയിലെ അബദ്ധം പങ്കുവച്ച് വിനു മോ​ഹൻ!

News

ഷോട്ടിന് റെഡിയായി നിൽക്കുമ്പോൾ മൂത്രമൊഴിക്കാൻ തോന്നി; ടോയ്ലെറ്റില്ലാത്തതിനാൽ‌ കുളത്തിനടത്തുള്ള സ്ഥലത്തേക്ക് മാറി നിന്നു; അവിടെ വച്ച് ആ സ്ത്രീയെന്നെ ചീത്ത പറഞ്ഞു;അഭിനയത്തിനിടെയിലെ അബദ്ധം പങ്കുവച്ച് വിനു മോ​ഹൻ!

ഷോട്ടിന് റെഡിയായി നിൽക്കുമ്പോൾ മൂത്രമൊഴിക്കാൻ തോന്നി; ടോയ്ലെറ്റില്ലാത്തതിനാൽ‌ കുളത്തിനടത്തുള്ള സ്ഥലത്തേക്ക് മാറി നിന്നു; അവിടെ വച്ച് ആ സ്ത്രീയെന്നെ ചീത്ത പറഞ്ഞു;അഭിനയത്തിനിടെയിലെ അബദ്ധം പങ്കുവച്ച് വിനു മോ​ഹൻ!

മലയാളികളുടെ ഇടയിൽ ശ്രീകൃഷ്ണൻ ആയി അവതരിച്ച നടനാണ് വിനു മോ​ഹൻ. നിവേദ്യത്തിൽ രാധയുടെ കോലക്കുഴൽ വിളികേട്ടെത്തിയ കൃഷ്ണനായിട്ടായിരുന്നു വിനു മോഹൻ മലയാളി മനസുകളിൽ ചേക്കേറിയത്. പതിനഞ്ച് വർഷത്തിലധികമായി വിനു മോ​ഹൻ സിനിമയുടെ ഭാ​ഗമാണ്.

നിവേദ്യത്തിന് പിന്നാലെ ഒട്ടേറെ യുവത്വം നിറയുന്ന കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച വിനുവിന് മികച്ച ബ്രേക്ക് ലഭിച്ചത് മോഹൻലാലിന്റെ അനുജന്റെ വേഷം ചെയ്ത പുലിമുരുകനിലാണ്. മണിക്കുട്ടൻ എന്ന കഥാപാത്രം വളരെയേറെ ശ്രദ്ധേയമായിരുന്നു. ഇന്നും വിനു മോഹൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമിക്കുന്നതും പുലിമുരുകൻ സിനിമയും മണിക്കുട്ടൻ എന്ന കഥാപാത്രവുമാണ്. 2005 മുതലാണ് വിനു മോഹൻ സിനിമകൾ ചെയ്ത് തുടങ്ങിയത്. ആദ്യത്തെ സിനിമ കണ്ണെ മടങ്ങുകയായിരുന്നു.

വളരെ ചെറിയ വേഷമായിരുന്നു ചിത്രത്തിൽ വിനുവിന്. പിന്നീടാണ് 2007ൽ നിവേദ്യം എന്ന സിനിമ വിനുവിന് ലഭിക്കുന്നത്. ലോഹിതദാസ് എന്ന സംവിധായകൻ വിനുവിനൊപ്പം നിവേദ്യത്തിലൂടെ ഭാമ എന്ന നായി‌കയേയും മലയാളത്തിന് സമ്മാനിച്ചു. ഭരത് ​ഗോപി അടക്കമുള്ള താരങ്ങൾ നിവേദ്യത്തിന്റെ ഭാ​ഗമായിരുന്നു. ബോംബ മിഠായി, നാടകമേ ഉലകം, ഈ തിരക്കിനിടയിൽ, ഹോളിഡെയ്സ്, കൂട്ടുകാർ, ഇട്ടിമാണി മെയ്ഡ് ഇൻ‌ ചൈന തുടങ്ങിയ സിനിമകളിലും വിനു മോഹൻ അഭിനയിച്ചു.

ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ് ഏറ്റവും അവസാനം വിനു മോഹൻ അഭിനയിച്ച് റിലീസിനെത്തിയ സിനിമ. കഴിഞ്ഞ രണ്ട് വർഷമായി മലയാള സിനിമയിൽ വിനു മോഹനെ കാണാനില്ല. ഇപ്പോൾ‌ ശരീരഭാരം കുറച്ച് അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് വിനുമോഹൻ.

പതിനഞ്ച് വർഷത്തിന് മുകളിലായ സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുന്ന വിനു മോഹന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ‘നിവേദ്യത്തിന്റെ ആദ്യ ഷോട്ട് പതിനെട്ട് റീടേക്ക് എടുത്തു ഞാൻ കാരണം. ആ ഷോട്ട് എടുക്കുന്നതിന് മുമ്പ് ഒരു സംഭവം നടന്നിരുന്നു. അതിന്റെ പരിഭ്രമത്തിൽ നിൽക്കുമ്പോഴാണ് ഷോട്ടിന് വിളിക്കുന്നത് അതാണ് അത്രത്തോളം റീടേക്കിന് കാരണമായത്.

ഷോട്ടിന് റെഡിയായി നിൽക്കുമ്പോൾ മൂത്രമൊഴിക്കാൻ തോന്നി. ടോയ്ലെറ്റില്ലാത്തതിനാൽ‌ കുളത്തിനടത്തുള്ള സ്ഥലത്തേക്ക് മാറി നിന്നു. അപ്പോഴാണ് ഭയങ്കര ചീത്തവിളി കേൾക്കുന്നത്. ഞാൻ കുളക്കടവിനടുത്ത് വന്ന് നിന്നത് മോശം ഉദ്ദേശത്തോടെയാണെന്ന് പറഞ്ഞ് അവിടെയുള്ള മാനസീകമായി ചെറിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സ്ത്രീയാണ് എന്നെ ചീത്ത പറഞ്ഞത്.

സംഭവം മനസിലാകാതെ പരിഭ്രമത്തിൽ നിൽക്കുമ്പോഴാണ് ഷോട്ടിന് വിളിക്കുന്നത്. ഇപ്പോഴും ആ സീനെടുത്ത് നോക്കിയാൽ കാണാം ഞാൻ വിയർ‌ത്ത് കുളിച്ച് നിൽക്കുന്നത്.​ ഗ്യാലക്സി സ്റ്റാർ ട്രോളുകൾ ഞാനും കാണാറുണ്ട്. വിഷമം ഒന്നും തോന്നിയിട്ടില്ല. ഇത്തരത്തിൽ ട്രോളുകൾ ഉണ്ടാക്കാൻ ഒരു കഴിവുവേണം. അതിനെ അഭിനന്ദിക്കേണ്ടതാണ്.

നന്നായി ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ ശരീര ഭാരം കൂടിയിരുന്നു. എനിക്ക് വർക്കൗട്ട് ചെയ്യാൻ ഭയങ്കര മടിയാണ്. ഇപ്പോൾ പുതിയൊരു സിനിമയിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.ആ സിനിമ നല്ലൊരു കഥയുള്ള സിനിമയാണ് പിന്നണിയിലുള്ളവരെല്ലാം ഒന്നര വർഷത്തോളമായി ഈ സിനിമയ്ക്ക് പിന്നാലെയാണ്.

അതുകൊണ്ടാണ് ഞാനും ശരീര ഭാരം കുറക്കാൻ തീരുമാനിച്ചത്. മുമ്പും പലരും എന്നെ ഉപദേശിച്ചിരുന്നു. പക്ഷെ നല്ല മടിയുള്ളതുകൊണ്ട് ഞാൻ ചെയ്തിരുന്നില്ല. ഭാര്യ വിദ്യയാണ് എന്റെ നെ​​ഗറ്റീവ് കണ്ടെത്തി എനിക്ക് പറഞ്ഞ് തരുന്നത്. വളരെ ചെറിയ കാര്യംപോലും അവൾ ശ്രദ്ധിച്ച് തിരുത്തി തരാറുണ്ട്. ഇപ്പോൾ വർക്കൗട്ട് മുടക്കാതെ ചെയ്യാറുണ്ട് എന്നും വിനു മോഹൻ പറയുന്നു.

about vinu mohan

Continue Reading
You may also like...

More in News

Trending

Recent

To Top