News
വാപ്പച്ചി എനിക്ക് വേണ്ടി കളിപ്പാട്ടങ്ങള്‍ വാങ്ങിക്കും, എന്നിട്ട് അദ്ദേഹം അതുകൊണ്ട് കളിക്കും; റിമോര്‍ട്ട് കണ്‍ട്രോളര്‍ കാര്‍ വാങ്ങിയാൽ അതും വാപ്പിച്ചിയാണ് കളിക്കുക ; പിറന്നാൾ ആഘോഷിക്കുന്ന ദുല്‍ഖറിന്റെ പഴയ ഓർമ്മകൾ!
വാപ്പച്ചി എനിക്ക് വേണ്ടി കളിപ്പാട്ടങ്ങള്‍ വാങ്ങിക്കും, എന്നിട്ട് അദ്ദേഹം അതുകൊണ്ട് കളിക്കും; റിമോര്‍ട്ട് കണ്‍ട്രോളര്‍ കാര്‍ വാങ്ങിയാൽ അതും വാപ്പിച്ചിയാണ് കളിക്കുക ; പിറന്നാൾ ആഘോഷിക്കുന്ന ദുല്‍ഖറിന്റെ പഴയ ഓർമ്മകൾ!
ഇന്ന് മലയാളികളുടെ താരപുത്രൻ ദുൽഖർ സൽമാന്റെ പിറന്നാൾ ദിനമാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ചെറുപ്പക്കാലത്തെ ഓര്‍മ്മകള്‍ ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുകയാണ്. പഴയ കാലത്തുള്ള മിട്ടായികള്‍ അവതാരകന്‍ താരങ്ങളെ കാണിച്ചിരുന്നു.
ഇതെല്ലാം കാണുമ്പോള്‍ എനിക്കെന്റെ ചേച്ചിയെയാണ് ഓര്‍മ്മ വരികയെന്ന് ദുല്‍ഖര്‍ പറയുന്നു. കാരണം ഇതൊക്കെ ഏറ്റവും ഇഷ്ടമുള്ളത് എന്റെ ചേച്ചിയ്ക്കാണ്. എന്റെ രണ്ട് വല്യപ്പന്മാരും ഉത്സവങ്ങള്‍ക്ക് പോയിട്ട് വരുമ്പോള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ വാങ്ങി വരും. അതില്‍ ചില മുട്ടായികളും കളിപ്പാട്ടങ്ങളുമൊക്കെ ഉണ്ടാവും. നാവില്‍ നിറം വരുന്ന മുട്ടായി എന്റെ സഹോദരിയ്ക്ക് വലിയ ഇഷ്ടമായിരുന്നു.
മാത്രമല്ല ഞങ്ങളുടെ നാട്ടില്‍ ഒരു ഷോപ്പ് ഉണ്ടായിരുന്നു. അതിന്റെ പേര് മന്ത്രി എന്നാണ്. അതെന്താണ് ആ പേര് വന്നതെന്ന് എനിക്ക് അറിയില്ല. അവിടെ പോയാല്‍ ഈ സാധനങ്ങളൊക്കെ കിട്ടും. ആ കടയിലേക്ക് പോവുന്നത് തെങ്ങിന്‍ പാടത്തിലൂടെയാണ്. അങ്ങനെ വരമ്പത്തൂടെ നടന്നിട്ടാണ് ഞാന്‍ ബാലന്‍സിങ് പഠിച്ചത്. ഗ്രാമത്തില്‍ ജീവിക്കുന്നവര്‍ക്കൊക്കെ അത് ശീലമായി. മധുര മിട്ടായികള്‍ വാങ്ങിക്കാം പോവാം എന്നതിനൊപ്പം ഇത്തരം സാഹസിക കാര്യങ്ങളും ചെയ്യാമെന്നും ചിന്തിച്ച് ഞങ്ങള്‍ കുട്ടികളെല്ലാം പോവുമായിരുന്നു.
ഞാനും സഹോദരി സുറുമിയും ചേര്‍ന്ന് ഒത്തിരി തവണ അങ്ങനെ പോയിട്ടുണ്ട്. അടുത്തിടെയും ഞാന്‍ ഡ്രൈവ് ചെയ്ത് പോവുന്നതിനിടയില്‍ ഒരു ഉത്സവം കണ്ടു. അവിടെ വണ്ടി നിര്‍ത്തി, കുറേ മിട്ടായികള്‍ വാങ്ങി സഹോദരിയ്ക്ക് അയച്ച് കൊടുത്തതായിട്ടും ദുല്‍ഖര്‍ പറഞ്ഞു. മമ്മൂക്കയുമായി ഇതുപോലെ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോന്ന് അവതാരകന്‍ ചോദിച്ചിരുന്നു.
ഒരു പിതാവ് ആയതിന് ശേഷം എനിക്ക് അതൊക്കെ മനസിലാവുന്നുണ്ട്. കാരണം വാപ്പച്ചി എനിക്ക് വേണ്ടി കളിപ്പാട്ടങ്ങള്‍ വാങ്ങിക്കും. എന്നിട്ട് അദ്ദേഹം അതുകൊണ്ട് കളിക്കും. ഇത് എനിക്ക് വാങ്ങിയതാണോ അതോ പുള്ളിയ്ക്ക് വാങ്ങിയതാണോ എന്ന സംശയം എനിക്ക് ചെറുപ്പത്തില്‍ വന്നിട്ടുണ്ട്. ശരിക്കും വീണ്ടുമൊരു കുട്ടിയായി മാറണമെങ്കില്‍ നമുക്കൊരു കുഞ്ഞ് ജനിച്ചാല്‍ മതി. ഇടയ്ക്ക് റിമോര്‍ട്ട് കണ്‍ട്രോള്‍ കാറൊക്കെ വാങ്ങിയാല്‍ അദ്ദേഹം തന്നെയാണ് അതുകൊണ്ട് കളിക്കുക.
ഇപ്പോള്‍ മകള്‍ മറിയത്തിന് വേണ്ടി ഞാന്‍ എന്തെങ്കിലും കളിപ്പാട്ടം വാങ്ങിയാല്‍ ആദ്യം അതുകൊണ്ട് കളിക്കുന്നത് ഞാന്‍ തന്നെയാണ്. എല്ലാ മാതാപിതാക്കളും ഇങ്ങനെ തന്നെയായിരിക്കുമെന്ന് തോന്നുന്നുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി തെലുങ്കില്‍ നിന്നും റിലീസിനൊരുങ്ങുന്ന ചിത്രമാണ് സീതരാമം. മൃണാല്‍ ടാക്കൂര്‍ നായികയായി അഭിനയിക്കുന്ന സിനിമ ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യും. സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരം.
about mammootty