Malayalam
ഈ പ്രതി സാമാന്യബോധം ഇല്ലാത്ത ആളാണ് അല്ലെങ്കില്‍ ബുദ്ധിപരമായ പ്രശ്‌നങ്ങള്‍ ഉള്ള ആളാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെളിയിക്കപ്പെട്ടാല്‍ ഇദ്ദേഹത്തിന്റെ സാക്ഷിമൊഴികള്‍ എല്ലാം തന്നെ ഉപയോഗശൂന്യമാകും; കേസിന് വലിയൊരു തകര്‍ച്ച ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് സിആര്‍ നീലകണ്ഠന്‍
ഈ പ്രതി സാമാന്യബോധം ഇല്ലാത്ത ആളാണ് അല്ലെങ്കില്‍ ബുദ്ധിപരമായ പ്രശ്‌നങ്ങള്‍ ഉള്ള ആളാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെളിയിക്കപ്പെട്ടാല്‍ ഇദ്ദേഹത്തിന്റെ സാക്ഷിമൊഴികള്‍ എല്ലാം തന്നെ ഉപയോഗശൂന്യമാകും; കേസിന് വലിയൊരു തകര്‍ച്ച ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് സിആര്‍ നീലകണ്ഠന്‍
കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സുനിയ്ക്ക് മാനസികരോഗമുണ്ട് എന്ന് തെളിയിക്കുന്നത് ഗുണമാകുന്നത് ദിലീപിനാണ് എന്ന് പറയുകയാണ് സാമൂഹ്യപ്രവര്‍ത്തകന്‍ സിആര്‍ നീലകണ്ഠന്‍. കേസിലെ ഗൂഢാലോചന തെളിയിക്കണമെങ്കില്‍ ഒന്നാം പ്രതിയും എട്ടാം പ്രതി ദിലീപും തമ്മിലുള്ള ബന്ധം കൃത്യമായി തെളിയിച്ചിരിക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു അഡ്വക്കേറ്റ് എന്ന നിലയിലും സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയിലും ഈ കേസില്‍ തുടക്കം മുതല്‍ ബന്ധപ്പെടുന്ന അല്ലെങ്കില്‍ പഠിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥി എന്ന നിലയിലും നമുക്ക് ആദ്യം മുതല്‍ അറിയാവുന്ന ഒരു കാര്യം ഈ കേസ് അതിശക്തരായ കുറെ ആളുകള്‍ക്കെതിരെ ആണ് വന്നിട്ടുള്ളത് എന്നാണ്. രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ അതീവ പ്രാധാന്യമുള്ള പ്രത്യേകിച്ച് സിനിമ പോലുള്ള ഒരു മേഖലയില്‍ അതീവ സ്വാധീനമുള്ള ഒരു വ്യക്തിയാണ് ഇതില്‍ പ്രധാനമായ ഒരു പ്രതി.
ദിലീപ് എന്് പറയുന്ന നടന്‍ അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് പരാമവധി കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കും എന്നും ഒക്കെ നമുക്ക് അറിയാം. അതിന് ഒരുപാട് ഘട്ടങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഒരുപക്ഷെ പിടി തോമസ് എന്ന് പറയുന്ന നമ്മുടയൊപ്പം ഇന്നില്ലാത്ത ഒരു മുന്‍ എംഎല്‍എ. അദ്ദേഹത്തിന്റെ കൈയില്‍ ഈ കേസ് വന്ന് പെട്ടത് കൊണ്ട് മാത്രമാണ് ഇന്ന് ഈ കേസ് നിലനില്‍ക്കുന്നത് എന്ന് കൂടി പറഞ്ഞാല്‍ പോലും തെറ്റില്ല.
ഏതായാലും ആ കേസ് വന്നു. അതിന്റെ വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്ന് പോയി. അതിന്റെ തെളിവുകള്‍ പലപ്പോഴും നശിപ്പിക്കപ്പെടാന്‍ ശ്രമിച്ചു. അതിന്റെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ തടസങ്ങള്‍ നേരിട്ടു. ഏറ്റവും പ്രധാനപ്പെട്ട ചില ചതെളിവുകള്‍ നശിപ്പിക്കപ്പെട്ടു. അതിന്റെ വിശദാംശങ്ങള്‍ നമ്മള്‍ പറയേണ്ടതില്ല.
ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ആണ് ഈ കേസില്‍ ഒന്നാം പ്രതി എന്ന് പറയാവുന്ന അല്ലെങ്കില്‍ ഈ കുറ്റകൃത്യത്തിന് ഏറ്റവും പ്രധാനപ്പെട്ട പ്രതി എന്ന് പറയാവുന്ന പള്‍സര്‍ സുനി അദ്ദേഹം ഇപ്പോള്‍ നാം അറിയുന്നത് അദ്ദേഹത്തെ മെന്റല്‍ ഹോസ്പിറ്റലില്‍ മെന്റല്‍ അസൈലത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്നാണ്.
അദ്ദേഹത്തിന് മാനസിക വിഭ്രാന്തി ഉണ്ടായിരിക്കുന്നു. അതിന്റെ വിശദാംശങ്ങള്‍ ഒന്നും നമുക്കറിയില്ല. ഈ കേസിന്റെ ഏറെ വിവാദങ്ങള്‍ക്ക് ശേഷം അതിന്റെ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുകയാണ്. ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുകയും ചാര്‍ജ് ഷീറ്റ് വായിച്ച് കേള്‍പ്പിക്കുകയും കഴിഞ്ഞാല്‍ പിന്നെ അതിന്റെ അടുത്ത ഘട്ടം എന്ന് പറയുന്നത് വിചാരണയാണ്.
ഈ കേസിന്റെ വിചാരണ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഈ കേസിലെ പ്രതി മാത്രമല്ല പള്‍സര്‍ സുനി സാക്ഷി കൂടിയാണ് ഒരര്‍ത്ഥത്തില്‍. ഇതിലെ ഗൂഢാലോചന തെളിയിക്കണം എങ്കില്‍ ഒന്നാം പ്രതിയും എട്ടാം പ്രതി ദിലീപും പോലുള്ള ആളുകള്‍ തമ്മിലുള്ള ബന്ധം കൃത്യമായി തെളിയിച്ചിരിക്കണം. അത് തെളിയിക്കുന്നതിന് മറ്റ് കൊറാബറേറ്റിംഗ് എവിഡന്‍സ് ഉണ്ടെങ്കിലും പള്‍സര്‍ സുനി എന്ന് പറയുന്ന പ്രതിയുടെ സ്‌റ്റേറ്റ്‌മെന്റും അതില്‍ പ്രധാനമാണ്.
ആ സ്‌റ്റേറ്റ്‌മെന്റ് കൊടുക്കേണ്ട ഘട്ടം വരുമ്പോള്‍ ഒരുപക്ഷെ കോടതിയില്‍ സാക്ഷി എന്ന നിലയില്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടി വരികയാണെങ്കില്‍ അല്ലെങ്കില്‍ വിചാരണ നടത്തേണ്ടി വരികയാണെങ്കില്‍ ഈ പ്രതി സാമാന്യബോധം ഇല്ലാത്ത ആളാണ് അല്ലെങ്കില്‍ ബുദ്ധിപരമായ പ്രശ്‌നങ്ങള്‍ ഉള്ള ആളാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെളിയിക്കപ്പെട്ടാല്‍ ഇദ്ദേഹത്തിന്റെ സാക്ഷിമൊഴികള്‍ എല്ലാം തന്നെ ഉപയോഗശൂന്യമാകും.
അല്ലെങ്കില്‍ ഒരുപക്ഷെ കേസില്‍ പ്രതിയെ രക്ഷിക്കുന്ന തരത്തിലാകും എന്ന ഒരു സാധ്യത ഉണ്ട്. ഏതായാലും പ്രതി കുറ്റം നിര്‍വഹിക്കുന്ന സമയത്ത് മാനസിക വിഭ്രാന്തി ഉള്ളതായിട്ട് പറയാന്‍ പറ്റില്ല. അങ്ങനെയാണെങ്കില്‍ ആണ് ഐപിസിയിലെ 84ാം സെക്ഷന്‍ അനുസരിച്ച് ഇളവ് കിട്ടുക. ഇദ്ദേഹത്തിന് ഇളവൊന്നും കിട്ടില്ല.
പക്ഷെ ഇദ്ദേഹം ഗൂഢാലോചനയുടെ ഭാഗമായ ഇദ്ദേഹത്തിന് ഇതിന് വേണ്ട നിര്‍ദേശങ്ങളും പണവും ഒക്കെ നല്‍കിയെന്ന് കൃത്യമായി നമ്മള്‍ കണ്ടെത്തിയിട്ടുള്ള പ്രധാന പ്രതി ദിലീപ് എന്ന് പറയുന്ന സിനിമാ നടന് എതിരായി വലിയ തോതിലുള്ള ആരോപണങ്ങള്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുറ്റാരോപണങ്ങള്‍ തെളിയിക്കപ്പെടാനുള്ള സാധ്യത കുറയുകയാണ്.
പള്‍സര്‍ സുനി ഇത്തരത്തില്‍ ഒരു മാനസികരോഗിയാണ് എന്ന് പറഞ്ഞാല്‍. കാരണം വിചാരണക്കിടയില്‍ ഇദ്ദേഹം പരസ്പര ബന്ധമില്ലാതെ കാര്യങ്ങള്‍ പറഞ്ഞാല്‍ അല്ലെങ്കില്‍ ഇദ്ദേഹത്തിന്റെ മൊഴി വിശ്വസനീയമല്ല എന്ന് നാളെ പ്രതിഭാഗം വാദിച്ചാല്‍ അതിന് തെളിവായി ഇദ്ദേഹത്തിന് മാനസിക രോഗം ഉണ്ട് എന്ന് പറഞ്ഞാല്‍ അതോട് കൂടി കേസിന്റെ വലിയൊരു തകര്‍ച്ച ഉണ്ടാകാന്‍ സാധ്യത ഉണ്ട്.
അതിനുള്ള സൂത്രപ്പണി കൂടിയാകാം ഇത് എന്ന് ഞാന്‍ കരുതുന്നു. ഞാന്‍ അത്ര വലിയ നിയമവിദഗ്ധനൊന്നുമല്ല. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട് എന്നുള്ളതില്‍ ഒരു സംശയവുമില്ല. അക്കാര്യം വളരെ കൃത്യമാണ്. പള്‍സര്‍ സുനി എന്ന് പറയുന്ന ഒരാള്‍ക്ക് ഈ പെണ്‍കുട്ടിയുമായി എന്തെങ്കിലും തരത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയോ അല്ലെങ്കില്‍ അതിന് വേണ്ടി ചെയ്യുകയോ ചെയ്യില്ല.
പള്‍സര്‍ സുനി ഈ കുട്ടിയെ ഉപദ്രവിച്ചു എന്ന് അറിയാല്ലോ. അബ്യൂസ് എന്തെല്ലാം ചെയ്തിട്ടുണ്ട് എന്നതിനെ കുറിച്ച് ഇന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതില്‍ ദിലീപ് പോലും സംശയിക്കുന്നില്ല. ആ ദിലീപിന് ഇതില്‍ എന്താണ് ബന്ധം എന്ന ചോദ്യമാണ് പ്രധാനമായിട്ടുള്ളത്. അല്ലാത്ത പക്ഷം പള്‍സര്‍ സുനി എന്തിനാണ് ഇങ്ങനെ ചെയ്തത്.
അടുത്ത കാലത്ത് ശ്രീലേഖ പറഞ്ഞു പള്‍സര്‍ സുനി സിനിമ നടികളെ ഉപദ്രവിക്കുകയും പണം തട്ടുകയും ചെയ്യുന്ന സ്ഥിരം കുറ്റവാളി ആണ് എന്ന്. അത് വേറൊരു വിഷയം. അത് കുറ്റവാളിയാണ് എങ്കില്‍ അദ്ദേഹത്തെ എന്തുകൊണ്ട് ശിക്ഷിച്ചില്ല അന്ന് ഡിജിപിയും എഡിജിപിയും ഒക്കെയായിരുന്ന ശ്രീലേഖ എന്ന് പറയുന്ന ഐ പി എസ് ഉദ്യോഗസ്ഥ മറുപടി പറയണം. ഞാന്‍ അതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.
ഏറ്റവും പ്രധാനപ്പെട്ട വിഷയം പള്‍സര്‍ സുനി വ്യക്തിപരമായ വിരോധം കൊണ്ട് ഇവരെ ഉപദ്രവിച്ചു എന്ന് കരുതാനാവില്ല. മാത്രവുമല്ല പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പണം കൊടുത്തത്, ഫോട്ടോ മോര്‍ഫ് ചെയ്തതാണ് എന്ന് പറഞ്ഞാലും ഫോട്ടോയും മറ്റ് കാര്യങ്ങളുമൊക്കെ പ്രോസിക്യൂഷന് കൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണല്ലോ 80 ദിവസം ദിലീപിന് ജയിലില്‍ കിടക്കേണ്ടി വന്നത്.
എന്ന് പറഞ്ഞാല്‍ പ്രാഥമികമായി തെളിവില്ലാത്ത ഒരാളെ പിടിച്ച് ജയിലിലിടാന്‍ കോടതി പറയില്ലല്ലോ. എല്ലാ ചോദ്യം ചെയ്യലുകള്‍ക്കും വിചാരണകള്‍ക്കും ശേഷം ഒരു ജുഡീഷ്യല്‍ റിവ്യൂവിന്റെ അടിസ്ഥാനത്തില്‍ ആണ് കുറെ ദിവസം അദ്ദേഹം ജയിലില്‍ കിടന്നത്. എന്ന് പറഞ്ഞാല്‍ പ്രഥമദൃഷ്ട്യാ ഇതില്‍ ഗൂഢാലോചനക്ക് ബന്ധമുണ്ട് എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.
അങ്ങനെയാണെങ്കില്‍ ഒരുപക്ഷെ പള്‍സര്‍ സുനിയേക്കാള്‍ വലിയ കുറ്റവാളിയാണ് അദ്ദേഹം എന്ന് വരും. അതുകൊണ്ട് തന്നെയാണ് വലിയ തോതിലുള്ള സ്വാധീനം ഈ കാര്യത്തില്‍ വരുന്നത്. കാരണം പള്‍സര്‍ സുനിയാണ് കുറ്റവാളിയെങ്കില്‍ അയാളെ രക്ഷിക്കാന്‍ വേണ്ടി ഇത്രയും വലിയ സന്നാഹങ്ങളൊന്നും ഇവിടെ ഉണ്ടാകില്ല. പക്ഷെ പള്‍സര്‍ സുനി വേറെ ആവശ്യത്തിനാണ് ചെയ്തിട്ടുള്ളത് എങ്കില്‍ അതുകൊണ്ടാണ് ഗൂഢാലോചനയുണ്ട് എന്ന് നമ്മള്‍ തീര്‍ച്ചയായും സംശയിക്കുന്നത്.