Connect with us

ഉര്‍വ്വശി – മനോജ് ക ജയന്‍, കാവ്യാ മാധവന്‍ – നിശാല്‍ ചന്ദ്രന്‍ എന്നിവരുടെ വിവാഹബന്ധം തകര്‍ന്നത് ആ കാരണത്താല്‍!; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

Malayalam

ഉര്‍വ്വശി – മനോജ് ക ജയന്‍, കാവ്യാ മാധവന്‍ – നിശാല്‍ ചന്ദ്രന്‍ എന്നിവരുടെ വിവാഹബന്ധം തകര്‍ന്നത് ആ കാരണത്താല്‍!; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

ഉര്‍വ്വശി – മനോജ് ക ജയന്‍, കാവ്യാ മാധവന്‍ – നിശാല്‍ ചന്ദ്രന്‍ എന്നിവരുടെ വിവാഹബന്ധം തകര്‍ന്നത് ആ കാരണത്താല്‍!; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് കാവ്യ മാധവനും ഉര്‍വ്വശിയും മനോജ് കെ ജയനും. ഇവരില്‍ മനോജ് കെ ജയനും ഉര്‍വ്വശിയും പ്രണയിച്ച് വിവാഹം കഴിക്കുകയും എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹമോചിതരാകുകയും ചെയ്തിരുന്നു. പിന്നീട് മനോജ് കെ ജയന്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആശയാണ് മനോജ് കെ ജയന്റെ ഭാര്യ. പിന്നാലെ ഉര്‍വ്വശിയും മറ്റൊരു വിവാഹം കഴിച്ചു. ശിവപ്രസാദാണ് ഉര്‍വ്വശിയുടെ ഭര്‍ത്താവ്. ഇരുവരും ഇപ്പോള്‍ സന്തുഷ്ട കുടുംബം നയിക്കുകയാണ്.

അതുപോലെ നടി കാവ്യ മാധവന്റെയും ആദ്യ വിവാഹം പരാജയമായിരുന്നു. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യ മാധവനും നിശാല്‍ ചന്ദ്രയുമായുള്ള വിവാഹം കഴിഞ്ഞത്. അതിനുശേഷം കുടുംബബന്ധത്തില്‍ അസാരസ്യങ്ങള്‍ ഉണ്ടായതോടെ ഇരുവരുടെയും സമ്മതപ്രകാരം വിവാഹമോചിതരായി. 2011ല്‍ ആണ് ഇവര്‍ വേര്‍പിരിഞ്ഞത്.

പിന്നീട് നിശ്ചല്‍ മറ്റൊരു വിവാഹം ചെയ്യുകയും സന്തോഷത്തോടെ ജീവിക്കുകയുമാണ്. നിശ്ചലിന്റെ രണ്ടാം വിവാഹ ബന്ധത്തില്‍ ഇവര്‍ക്കൊരു മകനും പിറന്നിരുന്നു. രമ്യ എന്നാണ് നിശ്ചലിന്റെ ഭാര്യയുടെ പേര്. കാവ്യയും ദിലീപിനെ വിവാഹം കഴിച്ചിരുന്നു. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. ഇരുവര്‍ക്കും മഹാലക്ഷ്മിയെന്നൊരു മകളുണ്ട്.

ഇക്കാര്യങ്ങളൊക്കെ വാര്‍ത്തകളിലൂടെയും മറ്റും എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ഇപ്പോഴിതാ ഇവരുടെ ആദ്യ വിവാഹങ്ങള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കാവ്യ ഇപ്പോള്‍ നടന്‍ ദിലീപിനൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്.

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഇരുവരുടെയും ആദ്യ വിവാഹത്തെ കുറിച്ചും വേര്‍പിരിയലിനെ കുറിച്ചുമാണ്. ഹിന്ദുമതവിശ്വാസികളുടെ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ ഭക്തന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു കുറിപ്പില്‍ ഉര്‍വ്വശി മനോജ് കെ ജയന്‍ വിവാഹ ബന്ധത്തെ കുറിച്ചും കാവ്യ നിശ്ചല്‍ വിവാഹ ബന്ധത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇവരുടെ വിവാഹ ബന്ധം വേര്‍പെടുത്തേണ്ടി വന്നത് എന്നതും ജോത്സ്യന്‍ കൂടിയായ ഭക്തന്‍ വിശദീകരിക്കുന്നു.

വിശ്വാസത്തിന്റെ പേരിലുള്ള വിലയിരുത്തലായാണ് ഭക്തന്‍ തന്റെ പരാമര്‍ശത്തെ കാണുന്നത്. ഇത് വ്യക്തിപരമായ അധിക്ഷേപമല്ലെന്ന മുന്‍കൂര്‍ ജാമ്യവും എടുക്കുന്നുണ്ട്. കൊല്ലൂര്‍ മൂകാംബിക ദേവിയുടെ ഐതീഹ്യവുമായി ബന്ധപ്പെടുത്തിയാണ് വിലയിരുത്തല്‍ എന്നതാണ് ശ്രദ്ധേയം. കൊല്ലൂര്‍ മൂകാംബിക ദേവിയ്ക്ക് മറ്റൊരു സ്ത്രീ ക്ഷേത്ര മുറ്റത്ത് സര്‍വ്വാഭരണ വിഭൂഷിതയായി എത്തുന്നത് ഇഷ്ടപ്പെടില്ലെന്നും അതിനു ദേവി സമ്മതിക്കില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

കുറിപ്പിലെ ആ ഭാഗം ഇങ്ങനെയാണ്. ‘സുന്ദരിയായ ദേവിക്കു മുന്നില്‍ സര്‍വ്വാഭരണ വിഭൂഷിതയായി ഒരു സ്ത്രീയും എത്തില്ല.എത്താന്‍ പറ്റില്ല.തടസങ്ങള്‍ പലതും സംഭവിക്കാം. ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം . ആ ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ സര്‍വ്വാഭരണത്തോടെ വരും ദേവിയുമായി അടുത്ത സുഹൃത്തുക്കളും ആകും. ചോദിച്ചത് എന്തും കൊടുക്കും ഒഴിഞ്ഞ മനസും ഒഴിഞ്ഞ കൈയ്യും ആയിട്ടാണ് ദേവിയുടെ മുന്നില്‍ എത്തിയതെങ്കില്‍ പിന്നീട് ശ്രദ്ധിച്ചാല്‍ അറിയാം ജീവിത ശൈലിയിലെ മാറ്റം.

പ്രശസ്തി, സമ്പത്ത്. എല്ലാം തികഞ്ഞ വ്യക്തിയായി മാറിയിട്ടുണ്ടാകും, നൂറു ശതമാനവും. എം ജി ആര്‍, ഇളയരാജ, രജനികാന്ത്, യേശുദാസ്, ജയറാം ,എം ടി. തുടങ്ങി പത്മശ്രീ തുടങ്ങി പത്മവിഭൂഷന്‍ വരെ കിട്ടിയവരുടെ ലിസ്‌റ്റെടുത്താല്‍ ഏറ്റവും കൂടുതല്‍ ഈ അമ്മയുടെ മക്കള്‍ തന്നെ.’

കൊല്ലൂര്‍ മൂകാംബികയുടെ വിഗ്രഹത്തില്‍ രണ്ട് ഉത്സവ വിഗ്രഹങ്ങളും എംജിആര്‍ കൊടുത്ത വിലമതിക്കാനാകാത്ത വാളും സ്ഥാനം പിടിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദേവി ഒരു സ്ത്രീയെ സീകരിക്കുന്നത് മൂന്ന് ഗുണങ്ങള്‍ ഉള്ളവരെ മാത്രമാണെന്നും നിര്‍മ്മല ഭക്തിയും വിശ്വസ്‌നേഹവും ലാളിത്യവുമാണ് ആ ഗുണങ്ങളെന്നും കുറിപ്പിലുണ്ട്. ഒരു ഭക്തന്‍ എന്ന നിലയില്‍ കുറിച്ചിടുന്നതാണ് ഇതെന്നും ഒരു ആധികാരികതയും ഇതിനില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ചില വ്യക്തികള്‍ തൊഴുതു പോരാന്‍ നിന്നാല്‍ ദേവി വിടില്ല. അങ്ങനെ നിര്‍ത്തി പരീക്ഷിക്കും. കേരളത്തിലെ പ്രശസ്ത രണ്ട് സിനിമാനടിമാരുടെ വിവാഹം ഉത്സവമായി അവിടെ നടന്നു. ആ സമയം ദേവിയെ ആരും ശ്രദ്ധിക്കുന്നില്ല, വെള്ളിതിരയിലെ സ്വര്‍ണ്ണ തിളക്കത്തിനു പിന്നാലെയാണ് എല്ലാ കണ്ണുകളും പായുന്നത്. ദേവിയെ ആരും ശ്രദ്ധിച്ചില്ല, രണ്ടിനും ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് താമസിയാതെ ഇവര്‍ രണ്ടു പേരും വിവാഹബന്ധം വേര്‍പെട്ടു.

ഉര്‍വ്വശി മനോജ് ക ജയന്‍, കാവ്യാ മാധവന്‍ നിശാല്‍ ചന്ദ്രന്‍ എന്നിവരാണ് അവര്‍. ക്ഷമിക്കണം വ്യക്തിഹത്യയായി കരുതരുത്. മൂകാംബിക ക്ഷേത്രത്തിനകത്ത് ഒരു സുന്ദരി മതി അതിന് മീതെ ആടയാഭരണമായി വരാന്‍ പാടില്ല. അതു കൊണ്ട് കല്യാണമണ്ഢപം ക്ഷേത്രത്തിനകത്ത് ഇല്ലെന്നും ദേവിയുടെ ആ സൗന്ദര്യം നിങ്ങള്‍ ആസ്വദിക്കൂ അത് മറക്കാന്‍ പറ്റാത്ത ഒരു ലഹരിയായി മാറുമെന്നും, പ്രണയവും, സ്‌നേഹവും എല്ലാം ആയി തോന്നുമെന്നും വൈറലാകുന്ന കുറിപ്പില്‍ പറയുന്നു. നിരവധി ഭക്തരാണ് ഈ കുറിപ്പ് പങ്കുവെക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top