Connect with us

നിത്യ കമ്മിറ്റഡ് ആണെന്ന് പറഞ്ഞിരുന്നെങ്കിൽ അവർക്ക് വേണ്ടി താൻ സമയം കളയില്ലായിരുന്നു…ഇനി തന്റെ ജീവിതത്തിൽ മറ്റൊരു വിവാഹമില്ല, നടിയുടെ വിവാഹ വാർത്ത കേട്ട് തകർന്ന് സന്തോഷ് വർക്കി; പറഞ്ഞത് കേട്ടോ?

Malayalam

നടി നിത്യാമേനോന്റെ കല്യാണം മലയാളത്തിലെ പ്രമുഖ നടനുമായി ഉറപ്പിച്ചു എന്ന വാർത്ത ഇന്നലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. പിന്നാലെ ഉണ്ണുമുകുന്ദൻ ആണ് ആ നടനെന്ന് ഏതാണ്ട് മിക്കവരും ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒടുവിൽ അത് വ്യാജ വാർത്തയാണെന്ന് നടി നിത്യാമേനോൻ തന്നെ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. എന്നാലിതാ ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ സന്തോഷ് വർക്കിയുടെ വാക്കുകൾ വൈറലാകുകയാണ്.

അങ്ങനെ മോഹൻലാലിന്റെ കട്ട ആരാധകനായ വർക്കിക്ക്, നിത്യ മേനോനെ വിവാഹം ചെയ്യാനായിരുന്നു താൽപ്പര്യം ഉണ്ടായിരുന്നത്. ഇതിനിടെയാണ് സന്തോഷ് വർക്കി പ്രതികരണവുമായി രംഗത്തെത്തിയത്. മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ് എന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുമെന്നും വർക്കി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ, നിത്യയുടെ വിവാഹ വാർത്ത കേട്ട് ആകെ തകർന്നിരിക്കുകയാണ് സന്തോഷ് വർക്കി.

നിത്യ കമ്മിറ്റഡ് ആണെന്ന് പറഞ്ഞിരുന്നെങ്കിൽ അവർക്ക് വേണ്ടി താൻ സമയം കളയില്ലായിരുന്നു എന്നാണ് ഒരു ഓൺലൈൻ മാധ്യമത്തോട് സന്തോഷ് വർക്കി പ്രതികരിച്ചിരിക്കുന്നത്. ഇനി തന്റെ ജീവിതത്തിൽ മറ്റൊരു വിവാഹമില്ലെന്നും സന്തോഷ് വർക്കി വ്യക്തമാക്കി. നേരത്തേ, നിത്യ മേനോനെ കാണാൻ ബംഗളൂരുവിലെ വീട്ടിൽ ചെന്നപ്പോഴുണ്ടായ അനുഭവം സന്തോഷ് പങ്കുവെച്ചിരുന്നു.

അതോടൊപ്പം തന്നെ നിത്യയെ കാണാൻ ഒരുപാട് ശ്രമിച്ചുവെന്നും ഒരിക്കൽ ബംഗളൂരുവിലെ വീട്ടിലേക്ക് നേരിട്ട് ചെന്നെന്നും സന്തോഷ് പറഞ്ഞു. നിത്യയുടെ വീട്ടുകാർ തനിക്കെതിരെ പോക്സോ ഫയൽ ചെയ്യാൻ ശ്രമിച്ചെന്നും ഇയാൾ പറയുകയുണ്ടായി. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ തന്നെ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും താന്‍ നേരിട്ട് പറഞ്ഞുവെന്നും ഇക്കാര്യം നിത്യയുടെ മാതാപിതാക്കളോട് സംസാരിച്ചിരുന്നുവെന്നും ഇയാൾ വ്യക്തമാക്കി.

More in Malayalam

Trending