Connect with us

‘മനഃപ്പൂര്‍വ്വം ചിലര്‍ സുനിയെ മാനസിക രോഗിയാക്കുകയാണ്. ഇവനെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. ഒന്നാം പ്രതി എന്റെ മോന്‍ അല്ലല്ലോ ആവേണ്ടത്. കാശുള്ളവന്മാര്‍ അല്ലേ ആവേണ്ടത്; മാനസിക രോഗിയാക്കും എന്ന കാര്യം എന്റെ മോന് അറിയാം. ഇത്രേം വലിയ ആള്‍ക്കാര്‍ പുറത്ത് കിടക്കുമ്പോള്‍ എങ്ങനെയായാലും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സുനിയുടെ അമ്മ

Malayalam

‘മനഃപ്പൂര്‍വ്വം ചിലര്‍ സുനിയെ മാനസിക രോഗിയാക്കുകയാണ്. ഇവനെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. ഒന്നാം പ്രതി എന്റെ മോന്‍ അല്ലല്ലോ ആവേണ്ടത്. കാശുള്ളവന്മാര്‍ അല്ലേ ആവേണ്ടത്; മാനസിക രോഗിയാക്കും എന്ന കാര്യം എന്റെ മോന് അറിയാം. ഇത്രേം വലിയ ആള്‍ക്കാര്‍ പുറത്ത് കിടക്കുമ്പോള്‍ എങ്ങനെയായാലും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സുനിയുടെ അമ്മ

‘മനഃപ്പൂര്‍വ്വം ചിലര്‍ സുനിയെ മാനസിക രോഗിയാക്കുകയാണ്. ഇവനെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. ഒന്നാം പ്രതി എന്റെ മോന്‍ അല്ലല്ലോ ആവേണ്ടത്. കാശുള്ളവന്മാര്‍ അല്ലേ ആവേണ്ടത്; മാനസിക രോഗിയാക്കും എന്ന കാര്യം എന്റെ മോന് അറിയാം. ഇത്രേം വലിയ ആള്‍ക്കാര്‍ പുറത്ത് കിടക്കുമ്പോള്‍ എങ്ങനെയായാലും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സുനിയുടെ അമ്മ

കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുനിയുടെ അമ്മ ശോഭന. സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ശോഭന പറയുന്നത്. മനഃപ്പൂര്‍വ്വം ചിലര്‍ മകനെ മാനസിക രോഗിയാക്കുകയാണ്. സുനിയെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. തന്നെ മാനസിക രോഗിയാക്കി തീര്‍ക്കും എന്ന കാര്യം മകന്‍ പറഞ്ഞിരുന്നുവെന്നും ശോഭന പറഞ്ഞു.

‘മനഃപ്പൂര്‍വ്വം ചിലര്‍ സുനിയെ മാനസിക രോഗിയാക്കുകയാണ്. ഇവനെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. ഒന്നാം പ്രതി എന്റെ മോന്‍ അല്ലല്ലോ ആവേണ്ടത്. കാശുള്ളവന്മാര്‍ അല്ലേ ആവേണ്ടത്. ഒന്നാം പ്രതിയാക്കി. ഞങ്ങള്‍ക്ക് ആരുമില്ല, അന്വേഷിക്കാനും എടുക്കാനും ആരുമില്ല. മാനസിക രോഗിയാക്കി ആശുപത്രിയില്‍ കിടക്കുന്നു എന്ന് വന്നു, ഒരാളും തിരിഞ്ഞു നോക്കാന്‍ ഉണ്ടായിട്ടില്ല.

മാനസിക രോഗിയാക്കും എന്ന കാര്യം എന്റെ മോന് അറിയാം. ഇത്രേം വലിയ ആള്‍ക്കാര്‍ പുറത്ത് കിടക്കുമ്പോള്‍ എങ്ങനെയായാലും ഇങ്ങനെയൊക്കെ സംഭവിക്കും. രഹസ്യമൊഴി കൊടുക്കാന്‍ പോയപ്പോള്‍ പറഞ്ഞു, എന്റെ മോനെ ഇങ്ങനെ തകര്‍ത്ത് കളഞ്ഞ് തരരുത് കേട്ടോ. ഞങ്ങള്‍ക്ക് ജീവിക്കാനും ഒരിതും ഉണ്ടാവില്ലെന്നും പറഞ്ഞതാ’ എന്നും ശോഭന പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് സുനിയെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. ചികിത്സ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. എറണാകുളം സബ് ജയിലിലെ വിചാരണ തടവുകാരനാണ് പള്‍സര്‍ സുനി. ജാമ്യത്തിനുള്ള അവസാന വഴിയും അടഞ്ഞതോടെ സുനിയുടെ മാനസികാരോഗ്യം മോശമായെന്നാണ് വിവരം.

നടി ആക്രമിക്കപ്പെട്ട കേസില്‍ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി വിചാരണ തടവുകാരനാണ് സുനി. നേരത്തേ കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ വിചാരണ വൈകുന്നുവെന്ന് കാട്ടി സുപ്രീം കോടതിയെ സമീപിക്കുകയും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുനിയും സുപ്രീം കോടതിയെ സമീപിച്ചു.

കഴിഞ്ഞ അഞ്ചര വര്‍ഷമായി താന്‍ ജയിലിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.എന്നാല്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയായിരുന്നു. പള്‍സര്‍ സുനിക്കെതിരായ കുറ്റങ്ങള്‍ ഗുരുതരം എന്നല്ല അതീവ ഗുരുതരം എന്നാണ് കാണേണ്ടത് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു കോടതിയുടെ നടപടി.

സര്‍ക്കാരും സുനിയുടെ ജാമ്യത്തിനെ ശക്തമായി എതിര്‍ത്തിരുന്നു. മറ്റ് പലര്‍ക്കുമെതിരെ ഉണ്ടായിരുന്നത് ഗൂഢാലോചന കുറ്റമായിരുന്നു എന്നും എന്നാല്‍ പള്‍സര്‍ സുനി കൃത്യത്തില്‍ നേരിട്ട് പങ്കുള്ള ആളാണ് എന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതോടെതോടെയാണ് സുനിയുടെ മാനസികാരോഗ്യ നില മോശമായതെന്നാണ് വിവരം. എന്നാല്‍ എന്ത് അസുഖമാണ് സുനിയ്ക്ക് എന്നത് സംബന്ധിച്ച് വ്യക്തത ഇല്ല.

അതേസമയം ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് നേരത്തേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സുനിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഓടുന്ന കാറില്‍ വെച്ച് പള്‍സര്‍ സുനിയാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. സംഭവത്തിന് രണ്ട് ദിവസത്തിന് പിന്നാലെയായിരുന്നു പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തത്. നാടകീയമായിട്ടായിരുന്നു അറസ്റ്റ്. എറണാകുളം അഡീഷ്ണല്‍ സിജെഎം കോടതിയില്‍ സുനിയും കൂട്ടുപ്രതിയായ വിജീഷും കീഴടങ്ങാന്‍ എത്തിയപ്പോഴായിരുന്നു ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, പള്‍സര്‍ സുനി മുന്‍പും നടിമാരെ ആക്രമിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായി അടുത്തിടെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ആരോപണം ഉയര്‍ത്തിയിരുന്നു. പലരും തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഭയം കൊണ്ടാണ് പലരും കേസുമായി മുന്നോട്ട് പോകാതിരുന്നതെന്നുമായിരുന്നു ശ്രീലേഖ പറഞ്ഞത്. എന്നാല്‍ കാശുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ ഇവിടെ പലരും കാണും എന്നായിരുന്ന ശ്രീലേഖയുടെ ആരോപണത്തോട് അന്ന് സുനി പ്രതികരിച്ചത്. സുനിയുടെ അമ്മ ശോഭന ജയിലില്‍ കാണാന്‍ എത്തിയപ്പോഴായിരുന്നു ശ്രീലേഖയുടെ പരാമര്‍ശത്തോട് സുനി ഇത്തരത്തില്‍ പ്രതികരിച്ചത്.

More in Malayalam

Trending

Recent

To Top