Connect with us

നിനക്ക് അവളേയും കൊണ്ടുപോയി എവിടെയെങ്കിലും ജീവിച്ചൂടേയെന്ന് ചോദിച്ചിട്ടുണ്ട്; മൊയ്തീന്റെ മറുപടി ഇതായിരുന്നു ശ്രീകുമാരന്‍ തമ്പി പറയുന്നു !

Movies

നിനക്ക് അവളേയും കൊണ്ടുപോയി എവിടെയെങ്കിലും ജീവിച്ചൂടേയെന്ന് ചോദിച്ചിട്ടുണ്ട്; മൊയ്തീന്റെ മറുപടി ഇതായിരുന്നു ശ്രീകുമാരന്‍ തമ്പി പറയുന്നു !

നിനക്ക് അവളേയും കൊണ്ടുപോയി എവിടെയെങ്കിലും ജീവിച്ചൂടേയെന്ന് ചോദിച്ചിട്ടുണ്ട്; മൊയ്തീന്റെ മറുപടി ഇതായിരുന്നു ശ്രീകുമാരന്‍ തമ്പി പറയുന്നു !

കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനും നിർമാതാവ് തുടങ്ങി മലയാള സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പി. 1966 ലാണ് മലയാള സിനമാ ലോകത്തേക്ക് കടന്നു വന്നത്. 22 സിനിമകള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. 29 സിനിമകള്‍ മലയാളത്തില്‍ സംവിധാനം ചെയ്തു. 78 സിനിമകള്‍ക്ക് കഥയെഴുത്തിയിട്ടുണ്ട്. ആയിരത്തിലധികം ഗാനങ്ങളും രചിച്ചു. ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്.

ഹൃദയരാഗങ്ങളുടെ കവി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇപ്പോഴിതാ ബിപി മൊയ്തീനുമായി തനിക്ക് അടുത്ത
സൗഹൃദമുണ്ടായിരുന്നു പറയുകയാണ് . പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം മൊയ്തീനേയും കാഞ്ചനമാലയേയും കുറിച്ച് സംസാരിച്ചത്. തന്റെ കൂട്ടുകാരിക്ക് മുക്കം ഹൈസ്‌കൂളിലായിരുന്നു ജോലി. അവളിലൂടെയായാണ് മൊയ്തീനേയും കാഞ്ചനമാലയേയും പരിചയപ്പെട്ടത്. അവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. നീയൊരു പുരുഷനല്ലേ, നിനക്ക് അവളേയും കൊണ്ടുപോയി എവിടെയെങ്കിലും ജീവിച്ചൂടേയെന്ന് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഒളിച്ചോടുന്നതിനോട് മൊയ്തീന് താല്‍പര്യമുണ്ടായിരുന്നില്ല. രണ്ടുവീട്ടുകാരുടേയും സമ്മതത്തോടെ വിവാഹം നടന്നാല്‍ മാത്രമേ ഒന്നിച്ച് ജീവിക്കൂയെന്നായിരുന്നു മൊയ്തീന്റെ നിലപാട്.

ഞങ്ങളുടെ സൗഹൃദം അത്ര ശക്തമല്ലാതിരുന്ന സമയത്തായിരുന്നു മൊയ്തീന്റെ മരണം. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് കുറ്റബോധമുണ്ട്. സ്‌പോര്‍ട്്‌സ് മാത്രമല്ല സിനിമയിലും മൊയ്തീന്‍ കഴിവ് തെളിയിച്ചിരുന്നു. നിഴലേ നീ സാക്ഷിയെന്ന ചിത്രം നിര്‍മ്മിച്ചത് മൊയ്തീനായിരുന്നു. ഡാന്‍സറായ ശാന്തിയായിരുന്നു ചിത്രത്തില്‍ നായികയായത്. എന്നാല്‍ ഇടയ്ക്ക് വെച്ച് സിനിമ നിന്ന് പോവുകയായിരുന്നു. അവളുടെ രാവുകളിലൂടെയായാണ് സീമ തുടക്കം കുറിച്ചതെന്നാണ് പലരും പറയാറുള്ളത്.

എന്നാല്‍ മൊയ്തീനായിരുന്നു ശാന്തിയെ സീമയാക്കിയതും സിനിമയിലേക്ക് ക്ഷണിച്ചതുമെന്നുമായിരുന്നു ശ്രീകുമാരന്‍ തമ്പി പറഞ്ഞത്.തന്റെ ജീവിതത്തില്‍ ഏറ്റവും വേദനയുണ്ടാക്കിയ കാര്യമാണ് മകന്റെ മരണമെന്ന് മുന്‍പ് ശ്രീകുമാരന്‍ തമ്പി പറഞ്ഞിരുന്നു. അവന്‍ നടനാവണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ സംവിധാനത്തോടായിരുന്നു അവന് താല്‍പര്യം. പ്രിയദര്‍ശന്റെ അസോസിയേറ്റായാണ് കരിയര്‍ തുടങ്ങിയത്. ഞാന്‍ പ്രൊഡ്യൂസ് ചെയ്യാം, നീ സംവിധാനം ചെയ്‌തോ എന്ന് പറഞ്ഞിരുന്നുവെങ്കിലും അവന് അതില്‍ താല്‍പര്യമുണ്ടായിരുന്നില്ല. അത് അച്ഛന്റെ സിനിമയാവില്ലേ, അച്ഛന്‍ പൈസ മുടക്കേണ്ടെന്നായിരുന്നു അവന്റെ നിലപാട്.

മകന്റെ ജാതകത്തില്‍ അല്‍പായുസായിരുന്നു. ജ്യോതിഷം അറിയാവുന്നതിനാല്‍ ഇതേക്കുറിച്ച് നേരത്തെ മനസിലാക്കിയിരുന്നു. ഭാര്യയോട് പോലും ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്തെങ്കിലും സംഭവിക്കുമെന്ന് തോന്നിയിരുന്നു. അവന്റെ മരണത്തിന് ശേഷം ഉറക്കഗുളിക കഴിച്ചാണ് താനുറങ്ങിയിരുന്നതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top