Connect with us

ആ ക്രൂര ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ ശബ്ദം ; കള്ളങ്ങൾ ഓരോന്നായി പൊളിച്ചടുക്കുന്നു ! വിളറി വെളുത്ത് ദിലീപ്!

News

ആ ക്രൂര ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ ശബ്ദം ; കള്ളങ്ങൾ ഓരോന്നായി പൊളിച്ചടുക്കുന്നു ! വിളറി വെളുത്ത് ദിലീപ്!

ആ ക്രൂര ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ ശബ്ദം ; കള്ളങ്ങൾ ഓരോന്നായി പൊളിച്ചടുക്കുന്നു ! വിളറി വെളുത്ത് ദിലീപ്!

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാനുള്ള സമയം അവസാനിച്ച പശ്ചാത്തലത്തിൽ വിചാരണ കോടതി കേസ് ഇന്ന് പരിഗണിക്കും. ഹൈക്കോടതി നിർദേശിച്ചാൽ തുടരന്വേഷണം നടത്തിയതിന്റെ അന്തിമ റിപ്പോർട്ട് ഇന്ന് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിക്കെതിരായ വിമർശനം വീണ്ടും ശക്തമാക്കി സംവിധായകൻ ബൈജു കൊട്ടാരക്കര.

ഇവിടെ ചിലരുടെ ന്യായീകരണങ്ങൾ കാണുമ്പോൾ പരമപുച്ഛമാണ് തോന്നുന്നത്. മറ്റു ചിലർ പറയുന്ന ജുഡീഷ്യറിയെ അധിക്ഷേപിക്കുകയോ ആക്ഷേപിക്കുകയോ അരുതെന്ന്. ഇവിടെ ആരാണ് ജുഡീഷ്യറിയെ അധിക്ഷേപിച്ചതെന്നാണ് എനിക്ക് ചോദിക്കാണുള്ളത്. 2018 ൽ വന്ന മെമ്മറി കാർഡ് പരിശോധനയുടെ എഫ് എസ് എൽ റിപ്പോർട്ട് വിചാരണ കോടതി രണ്ട് വർഷം പൂഴ്ത്തിവെച്ചത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിചാരണ കോടതിയുടെ അധികാരത്തിന് കീഴിലിരിക്കെ മെമ്മറി കാർഡ് ഒരു വിവോ മൊബൈൽ ഫോണിലിട്ട് കണ്ടത് എന്തിനായിരുന്നു. രാഹുൽ ഈശ്വർ ഒക്കെ പറയുന്നുണ്ടല്ലോ ഇത് കോപ്പി ചെയ്തിട്ടില്ല, കോപ്പി ചെയ്തിട്ടില്ലാ എന്ന്. അദ്ദഹേത്തിന് വാങ്ങിച്ച കാശിനുള്ള നന്ദി കാണിക്കണമല്ലോ. പക്ഷെ എനിക്ക് ചോദിക്കാനുള്ളത് ആ മൊബൈലിൽ വെച്ച് ദൃശ്യങ്ങൾ കാണുമ്പോൾ മറ്റൊരു ഫോൺ വെച്ച് ഷൂട്ട് ചെയ്താലും പോരെയെന്നാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ഇവിടെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപും ദിലീപിന്റെ അനിയനും കൂടെ റീക്രിയേറ്റ ചെയ്ത സംഭവം കൂടെ ഉണ്ടെന്നുള്ളത് ഓർക്കണം. കോടതിയിൽ ഒരു തവണ മാത്രം, വക്കീലന്മാരോടും ജഡ്ജിയോടും ഒപ്പമിരുന്ന് ആ ദൃശ്യങ്ങൾ കണ്ടപ്പോൾ അതിലെ ശബ്ദങ്ങൾ കേൾക്കാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞു.

എന്നാൽ ഈ സംഭവം കഴിഞ്ഞ് രണ്ട് ദിവസമായപ്പോഴാണ് ‘ആ ദൃശ്യങ്ങളിൽ മറ്റൊരു സ്ത്രീയുടേയും കിളികളുടെ ശബ്ദം കേൾക്കുന്നു’ എന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറയുന്നത്. അത് വീണ്ടും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെയുള്ള ചില കാര്യങ്ങൾ മറുവശത്തും നിൽക്കുന്നു എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്.
2018 ൽ എഫ് എസ് എൽ റിപ്പോർട്ട് വന്നതിന് ശേഷം 2020 ലാണ് വിചാരണ കോടതിയിൽ കിട്ടുന്നത്. അതിന് ശേഷം 2022 വരെ ഇത് പൂഴ്ത്തിവെക്കുന്നു. ആ വിചാരണ കോടതിയെ എങ്ങനെ വിശ്വസിക്കും. ചിലർ പറയുന്നുണ്ട് കോടതികളെ കുറ്റം പറയരുതെന്ന്. എന്തൊക്കെയാണെങ്കിലും ഈ സമയത്ത് സംശയത്തിന്റെ മുൾമുനയിൽ നിർത്തേണ്ടത് കോടതിയെയാണ്. അല്ലെങ്കിൽ ഇത് നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് പറഞ്ഞ് കൊടുക്കാമായിരുന്നുവെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.

വിചാരണ കോടതിയുടെ ഓരോ വിധികളും വരുമ്പോൾ വളരെ വ്യക്തമായി ചില കാര്യങ്ങൾ നമ്മൾ കാണുന്നു. ഒരു കോടതിയിലും കേട്ടുകേൾവിയില്ലാത്ത ചോദ്യങ്ങളും ആളുകളെ മണ്ടൻമാരാക്കുന്ന പരാമർശങ്ങളുമാണ് വിചാരണ കോടതിയിൽ കോടതിയിൽ വന്നുകൊണ്ടിരിക്കുന്നത്. എത്ര കാലമാണ് ഇതൊക്കെ സഹിച്ച് കൊണ്ടിരിക്കുകയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

അതേസമയം, കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറൻസിക് പരിശോധന ഫലം കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. കേസ് പരിഗണിച്ച 3 കോടതികളുടെ കസ്റ്റഡിയിൽ ഇരിക്കുമ്പോഴും 3 തവണ മെമ്മറി കാർഡ് അനധികൃതമായി തുറന്ന് പരിശോധിച്ചെന്നാണ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമാക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top