News
16ാമത് ഹിന്ദി ബിഗ്‌ബോസ് ആരംഭിക്കാനിരിക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി സല്‍മാന്‍ ഖാന്റെ പ്രതിഫലം; താരം വാങ്ങുന്നത് 1050 കോടി രൂപ
16ാമത് ഹിന്ദി ബിഗ്‌ബോസ് ആരംഭിക്കാനിരിക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി സല്‍മാന്‍ ഖാന്റെ പ്രതിഫലം; താരം വാങ്ങുന്നത് 1050 കോടി രൂപ
ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏറ്റവും ആദ്യം ഹിന്ദി ബിഗ്‌ബോസ് ആണ് ആരംഭിക്കുന്നത്. ഇപ്പോള്‍ 15 സീസണുകളാണ് ഇതിനകം പൂര്‍ത്തിയാക്കിയത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന പരിപാടിയുടെ ഓരോ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പും സല്‍മാന്‍ ഖാന്റെ പ്രതിഫലം ചര്‍ച്ചയാകാറുണ്ട്.
ഇപ്പോള്‍ 16ാമത് ബിഗ്‌ബോസ് ആരംഭിക്കാനിരിക്കെ സല്‍മാന്‍ ഖാന്റെ പ്രതിഫലം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും സീസണുകളിലായി സല്‍മാന് ബിഗ് ബോസ് പ്രതിഫലത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നും ആയതിനാല്‍ കഴിഞ്ഞ സീസണില്‍ വാങ്ങിയതിന്റെ മൂന്നിരട്ടി ഇക്കുറി നിര്‍മ്മാതാക്കള്‍ അദ്ദേഹത്തിന് നല്‍കുമെന്നുമൊക്കെയാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ സീസണില്‍ സല്‍മാന്‍ വാങ്ങിയ പ്രതിഫലം 350 കോടി ആണെന്നായിരുന്നു പുറത്തെത്തിയ വിവരം. ഇത്തവണ അതിന്റെ മൂന്നിരട്ടി, അതായത് 1050 കോടിയാണ് അദ്ദേഹത്തിന് ലഭിക്കുകയെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ ഇതുവരെ എത്തിയിട്ടില്ല.
ഹിന്ദി ബിഗ് ബോസിന്റെ നാലാം സീസണിലാണ് സല്‍മാന്‍ ഖാന്‍ ആദ്യമായി അവതാരകനായി എത്തുന്നത്. 4, 5, 6 സീസണുകളില്‍ എപ്പിസോഡിന് 2.5 കോടി എന്ന നിലയിലായിരുന്നു സല്‍മാന്റെ പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് സീസണ്‍ 7ല്‍ എപ്പിസോഡ് ഒന്നിന് 5 കോടിയും സീസണ്‍ 8ല്‍ 5.5 കോടിയും സീസണ്‍ 9ല്‍ 78 കോടിയും സീസണ്‍ 10ല്‍ എപ്പിസോഡ് ഒന്നിന് 8 കോടി വീതവും സല്‍മാന്‍ വാങ്ങിയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
11ാം സീസണില്‍ എപ്പിസോഡ് ഒന്നിന് 11 കോടി വച്ചാണ് താന്‍ വാങ്ങുന്നതെന്ന റിപ്പോര്‍ട്ടിനെ സല്‍മാന്‍ തന്നെ തള്ളിയിരുന്നു. എന്നാല്‍ യഥാര്‍ഥ തുക അതില്‍ നിന്ന് ഏറെ അകലെയല്ലെന്ന തരത്തിലായിരുന്നു എന്‍ഡെമോള്‍ ഷൈന്‍ സിഒഒ രാജ് നായകിന്റെ പ്രതികരണം. സീസണ്‍ 13ലേക്ക് ഒരു ദിവസത്തെ ഷൂട്ടിന് 11 കോടി വച്ച് 165 കോടിയിലേറെ സല്‍മാന്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
സീസണ്‍ 14ല്‍ എപ്പിസോഡ് ഒന്നിന് 6.5 കോടിയാണ് സല്‍മാന്‍ വാങ്ങിയെന്നായിരുന്നു പുറത്തെത്തിയ വിവരം. കൊവിഡ് കാലത്ത് ബിഗ് ബോസ് നടക്കുന്നതുവഴി നിരവധി പേര്‍ക്ക് പ്രതിഫലം ലഭിക്കും എന്നതിനാലാണ് 14ാം സീസണ്‍ താന്‍ ചെയ്യുന്നതെന്നും തന്റെ പ്രതിഫലത്തില്‍ അതിനാല്‍ കുറവ് വരുത്താമെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം 200 കോടിയിലേറെയാണ് സല്‍മാന്‍ 14ാം സീസണില്‍ വാങ്ങിയത്.
