News
ഫാസില്‍ സാറിനോട് സ്‌നേഹവും ബഹുമാനവും, ഫഹദ് പുതിയ കഥകള്‍കൊണ്ട് എപ്പോഴും വിസ്മയിപ്പിക്കുന്നുവെന്ന് സൂര്യ
ഫാസില്‍ സാറിനോട് സ്‌നേഹവും ബഹുമാനവും, ഫഹദ് പുതിയ കഥകള്‍കൊണ്ട് എപ്പോഴും വിസ്മയിപ്പിക്കുന്നുവെന്ന് സൂര്യ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായി മാറിയ താരങ്ങളാണ് സൂര്യയും ഫഹദ് ഫാസിലും. ഇപ്പോഴിതാ ഫഹദ് ഫാസിലിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സൂര്യ. മലയന്‍കുഞ്ഞ് എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സൂര്യ ഫഹദിനെ അഭിനന്ദിച്ചിരിക്കുന്നത്.
ഫാസില്‍ സാറിനോട് സ്‌നേഹവും ബഹുമാനവും. ഫഹദ്, പുതിയ കഥകള്‍കൊണ്ട് നിങ്ങളെന്നെ എപ്പോഴും വിസ്മയിപ്പിക്കുന്നു. ഈ വ്യത്യസ്ത ശ്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. സിനിമയുടെ ആദ്യ ട്രെയ്‌ലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
30 വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സം?ഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. റഹ്മാന്റെ ഈണത്തില്‍ വിജയ് യേശുദാസ് ആലപിച്ച ഗാനം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു, മഹേഷ് നാരായണനാണ് തിരക്കഥാകൃത്തും ഛായാഗ്രഹകനും.
ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
