Connect with us

പാവം സോനു അവര് ജീവിച്ചോട്ടെ എന്ന മട്ടിൽ ആണ്, ബഷീറിന്റെ സന്തോഷം കണ്ടാൽ ആദ്യമായി അപ്പനാവുന്നത് പോലെയാണല്ലോ;ബഷീർ ബഷിയെ വിമർശിച്ച് ആരാധകർ!

News

പാവം സോനു അവര് ജീവിച്ചോട്ടെ എന്ന മട്ടിൽ ആണ്, ബഷീറിന്റെ സന്തോഷം കണ്ടാൽ ആദ്യമായി അപ്പനാവുന്നത് പോലെയാണല്ലോ;ബഷീർ ബഷിയെ വിമർശിച്ച് ആരാധകർ!

പാവം സോനു അവര് ജീവിച്ചോട്ടെ എന്ന മട്ടിൽ ആണ്, ബഷീറിന്റെ സന്തോഷം കണ്ടാൽ ആദ്യമായി അപ്പനാവുന്നത് പോലെയാണല്ലോ;ബഷീർ ബഷിയെ വിമർശിച്ച് ആരാധകർ!

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് ബഷീർ ബഷി. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബമാണ് ബഷീറിനെ വ്യത്യസ്തനാക്കുന്നത്. ബഷീറും കുടുംബവും ഇപ്പോൾ പുതിയ സന്തോഷത്തിലാണ്. വീട്ടിലേക്ക് പുതിയൊരു കുഞ്ഞ് കൂടി പിറക്കാൻ പോകുന്നവെന്നതാണ് ആ സന്തോഷം.

കഴിഞ്ഞ ദിവസമാണ് തന്റെ രണ്ടാം ഭാര്യ മഷൂറ ​ഗർഭിണിയാണെന്ന് ബഷീർ അറിയിച്ചത്. ആദ്യ ഭാര്യ സുഹാനയിൽ ബഷീർ ബഷിക്ക് രണ്ട് കുഞ്ഞുങ്ങളുണ്ട്. പ്രഗ്നൻസി കിറ്റിൽ ടെസ്റ്റ് ചെയ്യുന്നതും പോസിറ്റീവാണെന്നറിഞ്ഞതിന് ശേഷമുള്ള സുഹാനയുടേയും മക്കളുടേയും പ്രതികരണവും എല്ലാം ഉൾപ്പെടുത്തി മഷൂറയും ബഷീറും കഴിഞ്ഞ ദിവസം വീഡിയോ പങ്കുവെച്ചിരുന്നു.

കൂടാതെ ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്ത ​ഗർഭിണിയാണെന്ന് ഉറപ്പ് വരുത്തുന്ന വീഡിയോയും ബഷീറും കുടുംബവും പങ്കുവെച്ചിരുന്നു. ആ വീഡിയോയ്ക്ക് നേരെ ഇപ്പോൾ സമ്മിശ്ര പ്രതികരണമാണ് വരുന്നത്. ചിലർ ബഷീറിനേയും മഷൂറയേയും കുറ്റപ്പെടുത്തുകയും മറ്റ് ചിലർ അനുകൂലിച്ചുമാണ് കമന്റുകൾ ചെയ്തിരിക്കുന്നത്.

രണ്ടാം ഭാര്യയ്ക്കും തന്റെ ഭർത്താവിനുമൊപ്പം രണ്ടാം ഭാര്യയുടെ പ്ര​ഗ്നൻസി ടെസ്റ്റ് ചെയ്യാൻ പോകുന്ന സുഹാനയെ കാണുമ്പോൾ വിഷണം തോന്നുന്നുവെന്നാണ് ചിലർ വീഡിയോ കണ്ട് കമന്റ് ചെയ്തത്.

‘ബഷീർ സുഹാനയെ ഇത്രത്തോളം കെയർ ചെയ്തിരുന്നോ?, പാവം സോനു അവര് ജീവിച്ചോട്ടെ എന്ന മട്ടിൽ ആണ്, ബഷീറിന്റെ സന്തോഷം കണ്ടാൽ ആദ്യമായി അപ്പനാവുന്നത് പോലെയാണല്ലോ’ എന്നൊക്കെയായിരുന്നു കമന്റുകൾ വന്നത്. രണ്ട് പേരുടേയും മക്കളെ ഒരേ വീട്ടിൽ നിന്ന് വളർത്തി സ്‌നേഹമുള്ളവരാക്കുക.

ഇതൊന്നും നടക്കില്ലെന്ന് കരുതുന്ന സമൂഹത്തിന് അതൊരു മാതൃക തന്നെയാവും, സൈഗുവും സുനുവും ബിഗ് ബ്രദറും സിസ്റ്ററും ആവുകയല്ലേ, ആഗ്രഹിക്കുന്ന പോലെ ട്വിൻ ബേബീസ് ഉണ്ടാവട്ടെ എന്നും സന്തോഷത്തോടെ ഇരിക്കുക എന്നിങ്ങനെയാണ് ബഷീറിനേയും കുടുംബത്തേയും ആശംസിച്ച് വന്ന കമന്റുകൾ.

about basheer

Continue Reading
You may also like...

More in News

Trending

Recent

To Top