Connect with us

ഇപ്പോൾ ദിലീപിനെ കുറിച്ച് കുറ്റം പറയുന്നത് ശരിയല്ല; എങ്കിലും പറയാതിരിക്കാൻ വയ്യ; മാങ്ങാണ്ടി പോലുള്ള മുഖവും വെച്ച് ചെന്നിരുന്നെങ്കിൽ ആര് കഥാപാത്രം കൊടുക്കുമായിരുന്നു?; ദിലീപിനെ കുറിച്ചുള്ള നിർമാതാവിന്റെ വാക്കുകൾ!

News

ഇപ്പോൾ ദിലീപിനെ കുറിച്ച് കുറ്റം പറയുന്നത് ശരിയല്ല; എങ്കിലും പറയാതിരിക്കാൻ വയ്യ; മാങ്ങാണ്ടി പോലുള്ള മുഖവും വെച്ച് ചെന്നിരുന്നെങ്കിൽ ആര് കഥാപാത്രം കൊടുക്കുമായിരുന്നു?; ദിലീപിനെ കുറിച്ചുള്ള നിർമാതാവിന്റെ വാക്കുകൾ!

ഇപ്പോൾ ദിലീപിനെ കുറിച്ച് കുറ്റം പറയുന്നത് ശരിയല്ല; എങ്കിലും പറയാതിരിക്കാൻ വയ്യ; മാങ്ങാണ്ടി പോലുള്ള മുഖവും വെച്ച് ചെന്നിരുന്നെങ്കിൽ ആര് കഥാപാത്രം കൊടുക്കുമായിരുന്നു?; ദിലീപിനെ കുറിച്ചുള്ള നിർമാതാവിന്റെ വാക്കുകൾ!

മലയാളികൾക്കിടയിൽ ഇന്നും ജനപ്രീതിയുള്ള നടനാണ് ദിലീപ്. വ്യത്യസ്ത കഥാപാത്രങ്ങളാണ് ദിലീപ് എല്ലായിപ്പോഴും തിരഞ്ഞെടുക്കുക. അതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളാണ് കുഞ്ഞിക്കൂനൻ, പച്ചക്കുതിര, ചാന്ത് പൊട്ട് തുടങ്ങിയ സിനിമകൾ. സഹസംവിധായകനായി സിനിമയിൽ പ്രവർത്തിച്ച് തുടങ്ങി ഇന്ന് മലയാള സിനിമയുടെ തന്നെ മുഖം ആണ് ദിലീപ്.

നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ ചില കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ‌ സിനിമകൾ ചെയ്യുന്നത് കുറഞ്ഞു. ഗ്രാന്റ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമാണ സ്ഥാപനം ദിലീപ് തുടങ്ങിയിട്ടുണ്ട്. സഹോദരൻ അനൂപാണ് നിർമാണ കമ്പനി മുന്നോട്ട് കൊണ്ടുപോകുന്നത്.

നാല് ചിത്രങ്ങൾ ഈ കമ്പനി നിർമിച്ചിട്ടുണ്ട്. ഇവയിൽ ട്വന്റി20 എന്ന സിനിമ മലയാളത്തിലെ ബ്ലോക്ക് ബസ്റ്ററുകളിൽ ഒന്നാണ്. മലയാള സിനിമയിലെ താരമൂല്യമുള്ള നടനായി മാറിയ ദിലീപിനെ കുറിച്ച് അദ്ദേഹത്തെ വെച്ച് സിനിമകൾ നിർമിച്ചിട്ടുള്ള സംവിധായകൻ ചന്ദ്രകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

താരങ്ങളെല്ലാം നല്ലവരാണ് പക്ഷെ അവർക്കൊപ്പം നടക്കുന്നവരാണ് നമ്മൾ നിർമാതാക്കൾക്ക് ഏറ്റവും വലിയ തലവേദന. ചെറുപ്പം മുതൽ ദുൽഖറിനെ എനിക്കറിയാം. അതുകൊണ്ട് ഉസ്താദ് ഹോട്ടൽ കഴിഞ്ഞ ശേഷം ദുൽഖറിനെ കാണാൻ വേണ്ടി ചെന്നപ്പോൾ മമ്മൂട്ടിയുടെ സഹായി ജോർജ് കാണാൻ സമ്മതിച്ചില്ല. വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി. അപ്പോഴെ മനസിലായി അസൂയകൊണ്ടാണെന്ന്.

പിന്നീട് ഞാൻ ദിലീപിനെ കാണാൻ ചെന്നു. വർണപ്പകിട്ട് സിനിമയ്ക്ക് കഥയെഴുതിയ ബാബു ജനാർദ്ദനനാണ് ദിലീപിനെ കണ്ടാൽ ഡേറ്റ് കിട്ടും സമീപിച്ച് നോക്കാൻ പറഞ്ഞത്. അങ്ങനെയാണ് കാണാൻ ചെന്നത്. സംസാരിച്ചപ്പോൾ എന്നോട് പറഞ്ഞു ഡേറ്റില്ലായെന്നും ഇനി ഉണ്ടെങ്കിലും തരാൻ താൽപര്യമില്ലെന്നും.

അന്ന് ഞാൻ കരഞ്ഞുകൊണ്ടാണ് ആ വീട്ടിൽ നിന്നും ഇറങ്ങി വന്നത്. ദൈവത്തെ വിളിച്ച് കണ്ണീരൊഴുക്കിയാണ് ഞാൻ തിരികെ നടന്നത്. ആ സംഭവം നടന്ന് പിറ്റേ ദിവസം മുതൽ ദിലീപിന് പലവിധത്തിൽ പണികൾ കിട്ടി തുടങ്ങി.ഇപ്പോൾ ദിലീപിനെ കുറിച്ച് കുറ്റം പറയുന്നത് ശരിയല്ല. എങ്കിലും പറയാതിരിക്കാൻ വയ്യ. സഹസംവിധായകനായി പ്രവർത്തിക്കുമ്പോൾ മുതൽ ദിലീപിന് എന്നെ അറിയാം. പുള്ളി സൗന്ദര്യം ശ്രദ്ധിക്കുന്നത് കൊണ്ടാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നത്.

അല്ലാതെ മാങ്ങാണ്ടി പോലുള്ള മുഖവും വെച്ച് ചെന്നിരുന്നെങ്കിൽ ആര് കഥാപാത്രം കൊടുക്കുമായിരുന്നു?. സംവിധായകൻ, നിർമാതാവ്, കാമറാമാൻ, പ്രൊഡക്ഷൻ ബോയി തുടങ്ങിയ എല്ലാവരുടേയും കഷ്ടപ്പാടാണ് സിനിമ. അത് മനസിലാക്കണം.

പാരവെപ്പ് മലയാള സിനിമയിൽ കൂടുതലാണ്. ദിലീപിന് കുറെപേരോട് പുച്ഛമായിരുന്നു. അതാണ് ഇങ്ങനെയെല്ലാം ദിലീപിന് സംഭവിക്കാൻ കാരണം. പുച്ഛത്തിന്റെയാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഇനിയെങ്കിലും ദിലീപ് അതൊക്കെ മാറ്റണം’ നിർമാതാവ് ചന്ദ്രകുമാർ പറഞ്ഞു.

വിദ്യാർത്ഥിയായിരിക്കെ മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി.കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനയ രംഗത്ത് തുടക്കം കുറിച്ചു.

പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ദിലീപ് എന്ന നടൻ ജനശ്രദ്ധ പിടിച്ച് പറ്റി. ശേഷം നിരവധി സിനിമകളിൽ നായകനായി അഭിനയിച്ച് തുടങ്ങി. കല്യാണ സൗ​ഗന്ധികം മുതലാണ് നായകൻ ദിലിപീന് ആരാധകരുണ്ടായി തുടങ്ങിയത്.

സല്ലാപമായിരുന്നു നായകനായി അഭിനയിച്ച് തു‌ടങ്ങിയ സമയത്ത് ദിലീപിന് ഏറെ പ്രശംസ നേടി കൊടുത്ത സിനിമ. സല്ലാപം, കുടമാറ്റം തുടങ്ങിയ സിനിമകളിൽ നടി മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ചപ്പോൾ ഇരുവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ജോഡിയായി മാറി.

വൈകാതെ ഇരുവരും പ്രണയത്തിലായി. പിന്നീട് 1998ൽ ദിലീപും മഞ്ജു വാര്യരും വിവാ​ഹിതരായി. വിവാഹത്തോടെ മഞ്ജു വാര്യർ അഭിനയത്തിൽ നിന്നും വിട്ടുനിന്നു. ഇരുവർക്കും മീനാക്ഷി എന്ന് പേരുള്ള മകളുണ്ട്. ജോക്കറിന് ശേഷം ദിലീപ് ചിത്രങ്ങൾ ഒന്നിന് പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. മാനത്തെ കൊട്ടാരം മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി.

കുഞ്ഞിക്കൂനൻ, ചാ‌ന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ച് പറ്റി. മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളൻ്റ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും സിഐഡി മൂസയും തീയേറ്ററുകൾ കീഴടക്കി.

about dileep

More in News

Trending

Recent

To Top