Connect with us

കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം; ശ്രീജിത്ത് രവി റിമാൻഡിൽ!

News

കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം; ശ്രീജിത്ത് രവി റിമാൻഡിൽ!

കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം; ശ്രീജിത്ത് രവി റിമാൻഡിൽ!

കുട്ടികൾക്ക് മുന്‍പില്‍ നഗ്നത പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയെ റിമാൻഡ് ചെയ്‌തു. താൻ രോഗിയാണെന്നും ചികിത്സ തേടുന്നുണ്ടെന്നും മരുന്ന് കഴിക്കാതിരുന്നതിനാൽ സംഭവിച്ചതാണെന്നുമുള്ള ശ്രീജിത്ത് രവിയുടെ വാദം തള്ളിയാണ് തൃശൂര്‍ പോക്സോ കോടതി 14 ദിവസത്തേക്ക് റിമാൻഡിന് ഉത്തരവിട്ടത്.

തൃശൂർ വെസ്റ്റ് പൊലീസ് ഇന്ന് രാവിലെയാണ് ശ്രീജിത്ത് രവിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്‌തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. രണ്ട് ദിവസം മുമ്പാണ് കേസിനാസ്‌പദമായ സംഭവം.വിദ്യാര്‍ഥികള്‍ക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽഅയ്യന്തോൾ എസ്.എൻ പാർക്കിന് സമീപത്ത് വെച്ചാണ് 14ഉം 10ഉം വയസുള്ള രണ്ട് വിദ്യാര്‍ഥികള്‍ക്ക് മുന്നിൽ കാറില്‍ ഇരുന്ന് നടൻ നഗ്നത പ്രദർശനം നടത്തിയത്.

ഇവരുടെ പരാതിയില്‍ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.

ശ്രീജിത്ത് രവിയെ ആരോഗ്യ പരിശോധനകൾക്ക് ശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കി. തന്‍റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമാണെന്നും മെഡിക്കല്‍ രേഖകള്‍ സഹിതം ശ്രീജിത്ത് രവി ജാമ്യാപേക്ഷയിൽ വാദിച്ചു. ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാകുമെന്ന പ്രോസിക്യൂഷന്‍ എതിര്‍വാദം അംഗീകരിച്ച കോടതി 14 ദിവസത്തേക്ക് റിമാൻഡിന് ഉത്തരവിടുകയായിരുന്നു.

Continue Reading

More in News

Trending