അമ്മയ്ക്ക് ഇഷ്ടം അല്ലാത്തതിനാൽ മാത്രം അവസരങ്ങൾ നഷ്ടമാക്കി; ഇൻ്റിമേറ്റ് സീൻ ചെയ്തതിന് പിച്ച് കിട്ടി; തൊട്ട് അഭിനയിക്കേണ്ടെന്നും പറഞ്ഞു; എല്ലാവരും പുച്ഛിച്ഛ് തള്ളി; ഭര്‍ത്താവ് പോലും ഇക്കാര്യം പറഞ്ഞാല്‍ വിശ്വസിക്കില്ല; നഷ്ടമായ പഴയകാലത്തെ ഓർമ്മകളുമായി രശ്മി സോമന്‍!
അമ്മയ്ക്ക് ഇഷ്ടം അല്ലാത്തതിനാൽ മാത്രം അവസരങ്ങൾ നഷ്ടമാക്കി; ഇൻ്റിമേറ്റ് സീൻ ചെയ്തതിന് പിച്ച് കിട്ടി; തൊട്ട് അഭിനയിക്കേണ്ടെന്നും പറഞ്ഞു; എല്ലാവരും പുച്ഛിച്ഛ് തള്ളി; ഭര്‍ത്താവ് പോലും ഇക്കാര്യം പറഞ്ഞാല്‍ വിശ്വസിക്കില്ല; നഷ്ടമായ പഴയകാലത്തെ ഓർമ്മകളുമായി രശ്മി സോമന്‍!
അമ്മയ്ക്ക് ഇഷ്ടം അല്ലാത്തതിനാൽ മാത്രം അവസരങ്ങൾ നഷ്ടമാക്കി; ഇൻ്റിമേറ്റ് സീൻ ചെയ്തതിന് പിച്ച് കിട്ടി; തൊട്ട് അഭിനയിക്കേണ്ടെന്നും പറഞ്ഞു; എല്ലാവരും പുച്ഛിച്ഛ് തള്ളി; ഭര്‍ത്താവ് പോലും ഇക്കാര്യം പറഞ്ഞാല്‍ വിശ്വസിക്കില്ല; നഷ്ടമായ പഴയകാലത്തെ ഓർമ്മകളുമായി രശ്മി സോമന്‍!
മലയാളി കുടുംബപ്രേക്ഷകർക്കിടയിൽ നിറസാന്നിധ്യമാണ് രശ്‌മി സോമൻ. നിലവിൽ കാര്‍ത്തിക ദീപം സീരിയലിലെ അപ്പച്ചി കഥാപാത്രത്തിലൂടെ നിറഞ്ഞ് നില്‍ക്കുകയാണ്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ രശ്മി പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. സെക്കന്‍ഡ് ഹീറോയിനായി നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഇപ്പോഴും അഭിനയ മോഹവുമായി നടക്കുകയാണ് രശ്മി.
തന്റെ തുടക്ക കാലത്ത് കൈ നിറയെ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതിലൊന്നും അഭിനയിക്കാന്‍ സാധിച്ചില്ല. ഇപ്പോഴാണെങ്കില്‍ അതൊന്നും കിട്ടുന്നുമില്ല. അക്കാലത്ത് അമ്മ സമ്മതിക്കാത്തത് കൊണ്ടാണ് തനിക്ക് പല നല്ല വേഷങ്ങളും നഷ്ടപ്പെട്ടതെന്നാണ് രശ്മി പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് രശ്മിയുടെ തുറന്നുപറച്ചിൽ.
‘നഷ്ടമായ അവസരങ്ങളെ കുറിച്ചോര്‍ത്ത് തനിക്ക് കുറ്റബോധം ഇല്ലെന്നാണ് രശ്മി സോമന്‍ പറയുന്നത്. ഒരുപാട് തമിഴ് സിനിമകളില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിട്ടുള്ളതിനെ പറ്റിയും അതിലൊന്നും അഭിനയിക്കാത്തതിനെ പറ്റിയും നടി പറഞ്ഞു.
പണ്ട് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഇന്ന് കുഴപ്പമില്ല. പണ്ട് കാതല്‍ ദേശം എന്ന സിനിമയില്‍ തബു അവതരിപ്പിച്ച റോളിലേക്ക് എനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അതു വേണ്ടെന്ന് വെച്ചു. അന്ന് അതിന്റെ പ്രാധാന്യത്തെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഞാനന്ന് 9ാം ക്ലാസ്സില്‍ പഠിക്കുകയാണ്. അന്ന് വിട്ടുകളഞ്ഞത് ഇത്ര വലിയ റോളായിരുന്നോ എന്ന് തോന്നുന്നത് ഇപ്പോഴാണെന്ന്’ നടി പറയുന്നു.
മുസ്തഫാ.. എന്ന പാട്ട് ഹിറ്റായപ്പോള്‍ അതില്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചതാണെന്ന് ഞാന്‍ പറയും. പക്ഷേ കൂട്ടുകാരൊന്നും അത് വിശ്വസിച്ചിരുന്നില്ല. എല്ലാവരും പുച്ഛിച്ഛ് തള്ളി. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് പോലും ഇക്കാര്യം പറഞ്ഞാല്‍ വിശ്വസിക്കില്ലെന്നാണ് രശ്മി പറയുന്നത്. വിനയന്‍ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന സിനിമയിലേക്ക് വിളിച്ചപ്പോഴും അമ്മ വിട്ടില്ല. അഭിനയിച്ചിട്ടുള്ള സിനിമകളേക്കാള്‍ രണ്ടിരട്ടിയാകും അമ്മ അഭിനയിക്കാന്‍ സമ്മതിക്കാതിരുന്ന സിനിമയുടെ എണ്ണം.
കല്യാണ സൗഗന്ധികത്തിലെ സെക്കന്റ് ഹീറോയിന്‍ റോളിന് വേണ്ടിയാണ് ആദ്യം വിളിച്ചത്. അപ്പോള്‍ അമ്മ വലിയ താത്പര്യത്തോടെ ഫോട്ടോയൊക്കെ കൊടുത്തു വിട്ടു. സെറ്റിലെത്തിയപ്പോള്‍ നായികയാക്കാമെന്ന് പറഞ്ഞതോടെ അമ്മ ഇടഞ്ഞുവെന്നും രശ്മി സൂചിപ്പിച്ചു.
ഏഴാം ക്ലാസ്സു മുതല്‍ അഭിനയിക്കാന്‍ തുടങ്ങിയ താന്‍ പാട്ട് സീനുകളില്‍ അഭിനയിച്ച് തുടങ്ങി. അത് മുതലാണ് സഹതാരത്തെ തൊട്ടും പിടിച്ചുമൊക്കെയുള്ള അഭിനയം തുടങ്ങുന്നത്. അവിടെ ഡാന്‍സ് മാസ്റ്റര്‍ കാണിച്ചത് പോലെയൊക്കെ ചെയ്യും. ഷോട്ട് കഴിഞ്ഞ് തിരിച്ച് അമ്മയുടെ അടുക്കലെത്തുമ്പോള്‍ കൈയ്യിലും കാലിലും ഒക്കെ പിച്ചും.
അങ്ങനെ ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചതിന് എനിക്ക് പിച്ച് കിട്ടിയിട്ടുണ്ട്. അപ്പോള്‍ ഞാന്‍ കരയും. അങ്ങനൊന്നും അഭിനയിക്കണ്ടെന്നാണ് അമ്മയുടെ അഭിപ്രായം. തൊട്ട് അഭിനയിക്കാന്‍ പാടില്ലെന്ന നിലപാടും അമ്മയ്ക്ക് ഉണ്ട്. അങ്ങനെ പലതിനും സമ്മതിക്കാതെ വരുമ്പോള്‍ കരഞ്ഞ് സമ്മതിപ്പിക്കുകയാണ് തന്റെ പതിവെന്നും രശ്മി പറയുന്നു.
ദേവയാനിയുടെ ആഗ്രഹം പോലെ അവാർഡ് വാങ്ങാനായി സ്റ്റേജിലെത്തിയതിന് പിന്നാലെയായിരുന്നു എല്ലാം തകിടം മറിഞ്ഞുകൊണ്ട് ആ ട്വിസ്റ്റ് സംഭവിച്ചത്. ദേവയാനി പോലും പ്രതീക്ഷിച്ചരുന്നില്ല...
രേവതിയെ ഒരുപാട് ചന്ദ്രമതി കളിയാക്കി. അപമാനിച്ചു. കഞ്ഞികുടിക്കാൻ പോലും വകയില്ലാത്ത കൂട്ടങ്ങളാണെന്നും പറഞ്ഞു. ഇതിനെല്ലാം രേവതി മറുപടി കൊടുത്തെങ്കിലും സച്ചിയ്ക്ക് ഇതൊന്നും...