Connect with us

എന്തൊരു വൃത്തികെട്ട രാഷ്ട്രീയമാണ് ഇപ്പൊള്‍ നമ്പര്‍ വണ്‍ എന്നു പറയപ്പെടുന്ന, പ്രബുദ്ധരായ, 100 ശതമാനം സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തില്‍ നടക്കുന്നത് ; തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്!

News

എന്തൊരു വൃത്തികെട്ട രാഷ്ട്രീയമാണ് ഇപ്പൊള്‍ നമ്പര്‍ വണ്‍ എന്നു പറയപ്പെടുന്ന, പ്രബുദ്ധരായ, 100 ശതമാനം സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തില്‍ നടക്കുന്നത് ; തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്!

എന്തൊരു വൃത്തികെട്ട രാഷ്ട്രീയമാണ് ഇപ്പൊള്‍ നമ്പര്‍ വണ്‍ എന്നു പറയപ്പെടുന്ന, പ്രബുദ്ധരായ, 100 ശതമാനം സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തില്‍ നടക്കുന്നത് ; തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്!

നടൻ, സംവിധായകൻ, സംഗീത സംവിധായകൻ, ഗാനരചയിതാവ്, നിർമ്മാതാവ്, വസ്ത്രാലങ്കാരം, എഡിറ്റിംഗ്, പശ്ചാത്തല സംഗീതം, റെക്കോർഡിംഗ് എഞ്ചിനീയർ, പ്രൊഡക്ഷൻ കണ്ട്രോളർ,സ്പെഷ്യൽ എഫക്റ്റ്സ് എന്നീ മേഖലകൾ ഒറ്റക്ക് നിർവ്വഹിച്ചാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ആദ്യ ചിത്രമായ കൃഷ്ണനും രാധയും പുറത്തിറക്കിയത്.

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം , പി സി ജോര്‍ജിനെതിരായ പീഡനക്കേസ്, സ്വര്‍ണക്കടത്ത് കേസ് എന്നിവയുടെ പശ്ചാത്തലത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം .നമ്പര്‍ വണ്‍ എന്ന് പറയപ്പെടുന്ന കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നാണ് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്. കേരളത്തില്‍ എതിരാളികളായ പാര്‍ട്ടി നേതാക്കന്മാര്‍ക്ക് എതിരെ നടക്കുന്നത് തീര്‍ത്തും തറ രാഷ്ട്രീയം അല്ലേ എന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ ….എന്തൊരു വൃത്തികെട്ട രാഷ്ട്രീയമാണ് ഇപ്പൊള്‍ നമ്പര്‍ വണ്‍ എന്നു പറയപ്പെടുന്ന, പ്രബുദ്ധരായ, 100 ശതമാനം സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തില്‍ നടക്കുന്നത്. എതിരാളികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരെ വിമര്‍ശിക്കുന്നതും, കേസ് കൊടുക്കുന്നതും, പ്രതിഷേധിക്കുന്നത് ഒക്കെ സാധാരണമാണ്. പക്ഷേ ഇപ്പൊള്‍ നമ്പര്‍ വണ്‍ കേരളത്തില്‍ എതിരാളികളായ പാര്‍ട്ടി നേതാക്കന്മാര്‍ക്ക് എതിരെ നടക്കുന്നത് തീര്‍ത്തും തറ രാഷ്ട്രീയം അല്ലേ?1) വയനാട്ടിലെ എം പി രാഹുല്‍ ജിടെ ഓഫീസ് തകര്‍ത്തു. എന്തിന് ?
2) എ കെ ജി സെന്റര്‍ ബോംബ് എറിഞ്ഞു. എന്തിന് ? സി സി ടി വിയുടെ സഹായത്താല്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടുമോ എന്നു നോക്കാം ..

3) നിരവധി പാര്‍ട്ടി ഓഫീസുകള്‍ക്ക് എതിരെ ആക്രമണങ്ങള്‍.4) സ്വര്‍ണ കള്ള കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍, പ്രതിഷേധങ്ങള്‍ .
5) മറ്റു മതങ്ങള്‍ക്ക് എതിരെ കുട്ടികള്‍ അടക്കം, പല നേതാക്കന്മാരുടെയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍, പ്രസംഗങ്ങള്‍ നടത്തുന്നു. അതിനെ തുടര്‍ന്നുണ്ടാവുന്ന പ്രതിഷേധങ്ങള്‍.
6) സഹ വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളില്‍ അടക്കം നിസ്സാര കാര്യങ്ങളില്‍ ആക്രമിക്കുന്ന കുട്ടി ക്രിമിനല്‍സ്.
7) പഴയ സോളാര്‍ കേസ് പ്രതി വീണ്ടും ആക്റ്റീവ് ആകുന്നു. പി സി ജോര്‍ജ് ജിക്ക് എതിരെ പീഡന കേസ്.നമ്മള്‍ പ്രബുദ്ധരാണ്, സാക്ഷരത ഉണ്ട് എന്നതൊക്കെ മറന്നേക്കൂ. എതിരാളികളായ നേതാക്കന്മാര്‍ക്ക് എതിരെ കുറച്ചു കൂടി നിലവാരം ഉള്ള ‘യുദ്ധം’ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുക. തീരെ തറയാകാതെ നോക്കുക. കേരള അതിര്‍ത്തി വിട്ടാല്‍ കോണ്‍ഗ്രസും , കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സഖ്യതിലാണെന്ന് , കേരളത്തില്‍ തമ്മിലടി കൂടുന്ന പ്രവര്ത്തകര് ഇടക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്.അതിനാല്‍ യു ഡി എഫ്, എല്‍ ഡി എഫ് പ്രവര്ത്തകര് പരിധിവിട്ട് മറ്റു നേതാക്കന്മാരെ വിമര്‍ശിക്കുകയോ , എതിര്‍ക്കുകയോ ചെയ്യരുത്. അത് മോശമാണ്.

(വാല്‍കഷ്ണം.. പുതിയ തലമുറയിലെ കേരളത്തിലെ കുട്ടികള്‍ ഇത്തരം ആഭാസം നിറഞ്ഞ രാഷ്ട്രീയം കണ്ടും , ഇതിനെയൊക്കെ മാതൃകയാക്കിയും ആകും ഭാവിയില്‍ ജീവിക്കുക. രാഷ്ട്രീയ എതിരാളികള്‍ക്ക് പാര വെക്കണം.. പക്ഷേ കുറച്ചു കൂടി സംസ്‌കാരം, നിലവാരം കാണിച്ചൂടെ .. സ്വപ്ന, സരിത, സോളാര്‍, സ്വര്‍ണ കള്ളക്കടത്ത്, പീഡനം, അഴിമതി കേട്ടു കേട്ടു മടുത്തു ഭായ് . ഇനി പുതിയത് വല്ലതും പോരട്ടെ ഭായ് ..)

Continue Reading
You may also like...

More in News

Trending

Recent

To Top