Connect with us

സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണി കത്ത്; പഞ്ചാബി ഗായകന്‍ മൂസാവാലെയെ ചെയ്തതുപോലെ ചെയ്യും

News

സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണി കത്ത്. ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് കത്ത് കണ്ടെത്തിയത്. തുടര്‍ന്ന് ബാന്ദ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്റെ സുരക്ഷാ ജീവനക്കാരനാണ് കത്ത് കണ്ടത്.

സലിം ഖാന്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാവിലെ ബസ് സ്റ്റാന്‍ഡ് പ്രൊമനേഡില്‍ പതിവായി നടക്കാന്‍ പോകാറുണ്ട്. അവര്‍ സാധാരണയായി വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്’ എന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പഞ്ചാബി ഗായകന്‍ മൂസാവാലെയെ ചെയ്തതുപോലെ ചെയ്യും എന്നാണ് കത്തിലുണ്ടായിരുന്നതെന്നും കത്ത് ഉപേക്ഷിച്ചത് ആരെന്നറിയാന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ മെയ് 29 നാണ് സിദ്ധു മൂസാവാല എന്നറിയപ്പെടുന്ന പഞ്ചാബി ഗായകന്‍ ശുഭ്ദീപ് സിങ് സിദ്ധുവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നത്. അദ്ദേഹത്തിന്റെ പിതാവ് നോക്കിനില്‍ക്കേയായിരുന്നു ആക്രമണം നടന്നത്.

More in News

Trending

Recent

To Top