Connect with us

പണ്ടൊരു കാട്ടിലൊരു പെണ്‍സിംഹം മദിച്ചു വാണിരുന്നു…ഇത്രയേ ഉണ്ടായിരുന്നുള്ളോ ജാസ്മിന്‍ നിന്റെ ശൂരത്വം?? അരുതായിരുന്നു കുട്ടീ…നിന്റെ സംസാരം ചില നേരത്ത് പിടിക്കില്ലാരുന്നുവെങ്കിലും നീ ആ ഗെയിമിന് പറ്റിയവള്‍ ആയിരുന്നു; അശ്വതിയുടെ കുറിപ്പ് വായിക്കാം

TV Shows

പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടുള്ള ഒരു പ്രമോയാണ് ഇന്ന് പുറത്തുവന്നത്. റോബിന് പിന്നാലെ ജാസ്മിനും ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞിരിക്കുന്ന പ്രമോ വീഡിയോയാണ് പുറത്തുവന്നത്. കണ്‍ഫെഷന്‍ റൂമിലെത്തി താന്‍ പോകാന്‍ ആഗ്രഹിക്കുന്നതായി ബിഗ് ബോസിനെ അറിയിക്കുകയായിരുന്നു
ജാസ്മിന്‍.

ജാസ്മിന്‍ ബിഗ് ബോസില്‍നിന്നും സ്വയം പിന്‍മാറിയതിനെക്കുറിച്ച് നടി അശ്വതിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

‘പണ്ടൊരു കാട്ടിലൊരു പെണ്‍സിംഹം മദിച്ചു വാണിരുന്നു…ഇത്രയേ ഉണ്ടായിരുന്നുള്ളോ ജാസ്മിന്‍ നിന്റെ ശൂരത്വം?? അരുതായിരുന്നു കുട്ടീ…നിന്റെ സംസാരം ചില നേരത്ത് പിടിക്കില്ലാരുന്നു എങ്കിലും നീ ആ ഗെയിമിന് പറ്റിയവള്‍ ആയിരുന്നു. നാളത്തെ എപ്പിസോഡ് പ്രോമോയിലെ ട്വിസ്റ്റ് കണ്ടു ആരൊക്കെ ഞെട്ടി?? ഫൈനല്‍ ഫൈവില്‍ കാണുമെന്നു പ്രതീക്ഷിച്ച രണ്ട് പേരാണ് വീട് വിട്ടു പോയിരിക്കുന്നത്!!ഇനി എങ്ങനെ ആയിരിക്കും മുന്നോട്ട്??!! കണ്ടറിയണം കോശി…പിന്നേ നമ്മടെ ചെക്കന്‍ ബ്ലെസ്‌ലി പാടിയപോലെ ലോ ‘ലവന് വഴി കാട്ട്’…”

എനിക്ക് ഇവിടെ നില്‍ക്കാന്‍ താല്‍പര്യമില്ല. അയാം ഫിസിക്കലി എക്‌സ്‌ഹോസ്റ്റഡ്, മെന്റലി ടയര്‍ഡ്, ഇമോഷണലി അയാം ഡണ്‍, അയാം ഡണ്‍. എനിക്ക് നില്‍ക്കാന്‍ പറ്റില്ല എന്നാണ് കരഞ്ഞു കൊണ്ട് ജാസ്മിന്‍ ബിഗ് ബോസിനോട് പറയുന്നത്. ഇതോടെ തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ എല്ലാവരോടും യാത്ര പറഞ്ഞ് ബാഗ് പാക്ക് ചെയ്ത് പ്രധാന വാതിലിലൂടെ പുറത്തേക്ക് വരാം എന്ന് ബിഗ് ബോസ് അറിയിക്കുകയാണ്. പിന്നാലെ നന്ദി പറഞ്ഞ് മുന്‍ വാതിലിലൂടെ തന്നെ ജാസ്മിന്‍ പുറത്തേക്ക് വരുന്നതായും കാണാം.

ജാസ്മിന്റെ പിന്‍മാറ്റം പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. അടിയും വഴക്കും മാത്രമല്ല തമാശകള്‍ പറയുന്നതിലും ടാസ്‌കുകള്‍ ചെയ്യുന്നതിലും മുന്നിലായിരുന്നു ജാസ്മിന്‍. ഷോയെ ലൈവാക്കി നിര്‍ത്തിയതില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന താരമാണ് പിന്മാറിയിരിക്കുന്നത്. മുന്‍വാതിലിലൂടെ തന്നെ പോയതിനാല്‍ തിരികെ വരാനുള്ള സാധ്യതില്ലെന്നാണ് കരുതപ്പെടുന്നത്. ജാസ്മിന്‍ പോയ സാഹചര്യത്തില്‍ റോബിനെ തിരികെ കൊണ്ടു വരുമോ അതോ റോബിനും ജാസ്മിനും ഒരാഴ്ച തന്നെ യാത്ര പറഞ്ഞ് പോവുമോ എന്നും കണ്ടറിയണം.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top