Connect with us

ബിഗ് ബോസിലെ ‘സുഖില്‍’ പ്രണയം ; സുചിത്രയുടെ ആദ്യരാത്രി ഏറുമാടത്തില്‍; ബിഗ് ബോസിൽ വിവാഹം നടത്താൻ തീരുമാനം ; ഫുള്‍ പ്ലാനിംഗുമായി അഖില്‍; സുഖിയൻ എന്ന് വിളിച്ചവർ ഞെട്ടിക്കാണും ; ബിഗ് ബോസ് ഷോയെ കുറിച്ചുള്ള അഭിപ്രായം !

TV Shows

ബിഗ് ബോസിലെ ‘സുഖില്‍’ പ്രണയം ; സുചിത്രയുടെ ആദ്യരാത്രി ഏറുമാടത്തില്‍; ബിഗ് ബോസിൽ വിവാഹം നടത്താൻ തീരുമാനം ; ഫുള്‍ പ്ലാനിംഗുമായി അഖില്‍; സുഖിയൻ എന്ന് വിളിച്ചവർ ഞെട്ടിക്കാണും ; ബിഗ് ബോസ് ഷോയെ കുറിച്ചുള്ള അഭിപ്രായം !

ബിഗ് ബോസിലെ ‘സുഖില്‍’ പ്രണയം ; സുചിത്രയുടെ ആദ്യരാത്രി ഏറുമാടത്തില്‍; ബിഗ് ബോസിൽ വിവാഹം നടത്താൻ തീരുമാനം ; ഫുള്‍ പ്ലാനിംഗുമായി അഖില്‍; സുഖിയൻ എന്ന് വിളിച്ചവർ ഞെട്ടിക്കാണും ; ബിഗ് ബോസ് ഷോയെ കുറിച്ചുള്ള അഭിപ്രായം !

നൂറ് ദിവസം മാത്രമാണ് ബിഗ് ബോസ് വീട്ടിൽ നിൽക്കേണ്ടത് എങ്കിലും ആ നൂറ് ദിവസങ്ങളിലേക്ക് ഉള്ള യാത്ര അതിഘടിനമാണ് . മുന്നോട്ട് പോകാൻ അവർ ഏത് വഴിയും സ്വീകരിക്കും. ബിഗ് ബോസിലെ പ്രധാന ഗെയിം തന്ത്രങ്ങളില്‍ ഒന്നാണ് ലവ് ട്രാക്ക്. ഒന്നാം സീസണില്‍ പേളിക്കും ശ്രീനിഷിനും ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. ഇത്തവണ റോബിന്‍ – ദില്‍ഷ ബന്ധത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ കുടുതലും.

എന്നാല്‍ സുഖില്‍ ലവ് സ്റ്റോറി എന്ന പേരില്‍ മറ്റ് ചില കഥകള്‍ പ്രചരിക്കുകയാണ്. അഖിലും സുചിത്രയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചാണ് പുതിയ ചര്‍ച്ചകള്‍. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വര്‍ക്ക് ആയി തുടങ്ങിയതോടെ ആരാധകരുടെ പിന്തുണയും കൂടി.

മത്സരം അവസാനത്തിലേയ്ക്ക് കടക്കുമ്പോള്‍ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള ആത്മബന്ധം വർധിച്ചിട്ടുണ്ട്. ഒരിക്കലും സെറ്റാകില്ലെനന് വിചാരിച്ച പലരും ഇപ്പോള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കാളാണ്. ബിഗ് ബോസില്‍ കല്യാണ ചര്‍ച്ച തകൃതിയായി നടക്കുകയാണ്. ഇപ്പോഴിത സുചിത്രയുടെ വിവാഹത്തെ കുറിച്ച് പ്ലാന്‍ ചെയ്യുകയാണ് അഖിലും റോണ്‍സണും വിനയും.

വിവാഹം കാട്ടില്‍ വെച്ച് നടത്താമെന്നാണ് അഖില്‍ പറയുന്നത്. കല്യാണം കൊണ്ട് മാത്രം തീര്‍ന്നില്ല ആദ്യരാത്രി ഏറുമാടത്തില്‍ സെറ്റ് ചെയ്യാമെന്നും താരം കൂട്ടിച്ചേർത്തു. തന്നെ പുലി പിടിക്കില്ലേ എന്നായിരുന്ന സുചിത്രയുടെ സംശയം. എന്നാല്‍ നിങ്ങളെ പുലിയൊന്നും കൊണ്ടു പോകില്ലെന്ന് കളിയാക്കി കൊണ്ട് വിനയിയും പറഞ്ഞു.

താരങ്ങളുടെ വിവാഹാലോചന പ്രേക്ഷകരുടെ ഇടയില്‍ ചർച്ചയായിട്ടുണ്ട്. ഇതോടെ സുചിത്ര- അഖില്‍ പ്രണയ കഥയ്ക്കും ഏകദേശം തീരുമാനമായി. കഴിഞ്ഞ കുറച്ച് ദിവസമായി ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ‘സുഖില്‍’ പ്രണയം വലിയ ചര്‍ച്ചയായിരുന്നു. ഹൗസ് അംഗങ്ങള്‍ നേരിട്ടും അല്ലാതേയും ഇവരോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. താരങ്ങളുടെ ഹൗസിലുള്ള പൊരുമാറ്റമായിരുന്ന ചോദ്യത്തിന് പിന്നില്‍. ഇത് സുചിത്രയെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. അഖിലിനോട് ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് സുചിത്രയെ സമാധാനിപ്പെടുത്തി.

ഹൗസിന് പുറത്തും സുചിത്ര- അഖില്‍ പ്രണയം ചര്‍ച്ചയാണ്. എന്നാല്‍ ഇവര്‍ തമ്മില്‍ അങ്ങനെയൊരു ബന്ധമുണ്ടാകില്ലെന്ന് അഖിലിന്റെ സുഹൃത്ത് ബാഹുലേയന്‍ പറഞ്ഞിരുന്നു. ഫില്‍മീബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേകം അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൗഹൃദത്തിന് വിലകൊടുക്കുന്ന ആളാണ് അഖിലൊന്നു അതു കൊണ്ടാണ് സുചിത്രയുടെ വാക്കുകള്‍ക്ക്‌ വില കൊടുക്കുന്നതെന്നും സുഹൃത്ത് പറഞ്ഞു. കൂടാതെ അവനെക്കാളും മൂത്തതാണ് സുചിത്രയെന്നും അതിനാല്‍ ഈ ബന്ധം വര്‍ക്കാവാന്‍ ചാന്‍സില്ലെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

അഖിലും സുചിത്രയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചാണ് പുതിയ ചര്‍ച്ചകള്‍. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വര്‍ക്ക് ആയി തുടങ്ങിയതോടെ ആരാധകരുടെ പിന്തുണയും കൂടി. ഇനി അവര്‍ ശരിക്കും പ്രണയത്തില്‍ ആണെങ്കില്‍ കെട്ടിച്ചു കൊടുക്കാമെന്നാണ് അഖിലിന്റെ സുഹൃത്തുക്കള്‍ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പറയുന്നത്.

ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പ് അഖില്‍ കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്. പുറത്തും ബിഗ് ബോസ് കളിച്ചിട്ടാണ് അകത്തേക്ക് പോയതെന്ന് സുഹൃത്തുക്കള്‍ പറയുന്നത്. മാത്രമല്ല സുചിത്രയുമായിട്ടുള്ള പ്രണയം ആ കണ്ണിലൂടെ നോക്കുന്നത് കൊണ്ടാണെന്നും അഭിപ്രായപ്പെടുന്നത്. ഇനി അവന് സുചിത്രയെ ഇഷ്ടമാണെങ്കില്‍ കെട്ടിച്ച് കൊടുക്കാമെന്നാണ് സുഹൃത്തുക്കളില്‍ ഒരാള്‍ തമാശയായി പറയുന്നത്.

ബ്ലെസ്ലിയും റോബിനും ആ ട്രാക്കിലേക്ക് പോയതാണ്. അഖിലും ആ റൂട്ടിലാണെന്ന് പറഞ്ഞ് കേള്‍ക്കുന്നു. പിന്നെ സുഖില്‍ എന്നൊക്കെ പറയുന്നത് കേട്ടാല്‍ ആദ്യം ചിരിയാണ് തോന്നുക. നോബി ചേട്ടന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ വാഴ എന്ന പേരാണ് കിട്ടിയത്. അതുപോലെ ഇപ്പോള്‍ അഖിലിന് സുഖിയന്‍ എന്ന പേര് ലഭിച്ചു.

കുട്ടി അഖില്‍ ഒരാളോട് കമ്പനിയായാല്‍ പിന്നെ അവരോടുള്ള അടുപ്പം വലിയ രീതിയില്‍ കാണിക്കും. അത് വേറൊരാള്‍ കാണുമ്പോള്‍ അവര്‍ തമ്മില്‍ പ്രേമമാണോ എന്ന് തോന്നും. അഖിലിന് പിന്നാലെ പ്രണയം പറഞ്ഞ് ഒത്തിരി പേര്‍ വരുന്നുണ്ട്. ഈ ഫീല്‍ഡില്‍ ആയത് കൊണ്ട് പ്രത്യേകിച്ചും ഇഷ്ടം പറഞ്ഞ് നിരവധി ആളുകള്‍ എത്തും. അഖിലിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ‘ചേട്ടനെ ഇഷ്ടമാണ്, ചേട്ടനോട് സീരിയസായി കാര്യം പറയാനുണ്ട്’ എന്നൊക്കെയുള്ള മെസേജ് വരാറുണ്ടെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top