Connect with us

ഇടുന്ന ഓരോ പോസ്റ്റുകൾക്ക് 5000 രൂപ; ബിഗ് ബോസ്സിൽ കേറുന്നതിനു മുന്‍പ് 5 ലക്ഷം രൂപ തന്നു; ഡോക്ടർ റോബിന്റെ പി ആർ; വൈറല്‍ കുറിപ്പ് പുറത്ത്!

TV Shows

ഇടുന്ന ഓരോ പോസ്റ്റുകൾക്ക് 5000 രൂപ; ബിഗ് ബോസ്സിൽ കേറുന്നതിനു മുന്‍പ് 5 ലക്ഷം രൂപ തന്നു; ഡോക്ടർ റോബിന്റെ പി ആർ; വൈറല്‍ കുറിപ്പ് പുറത്ത്!

ഇടുന്ന ഓരോ പോസ്റ്റുകൾക്ക് 5000 രൂപ; ബിഗ് ബോസ്സിൽ കേറുന്നതിനു മുന്‍പ് 5 ലക്ഷം രൂപ തന്നു; ഡോക്ടർ റോബിന്റെ പി ആർ; വൈറല്‍ കുറിപ്പ് പുറത്ത്!

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധനേടിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് റിയാലിറ്റി ഷോ. വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ റിയാലിറ്റി ഷോ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇത് ശരിക്കും റിയൽ ആണോ.. അതോ പ്രേക്ഷകരെ കലിപ്പിക്കുന്നതാണോ? എന്നൊക്കെ നിരവധി ആരോപണങ്ങൾ ഉയരാറുണ്ട്.

ബിഗ് ബോസ് ഏതു ഭാഷയിലായാലും ഇതുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന കാര്യമാണ് പിആർ വർക്ക് എന്നത്. ഷോയ്ക്ക് അകത്ത് മത്സരിക്കുന്ന മത്സരാർത്ഥികള്‍ക്ക് വേണ്ടി പുറത്ത് വോട്ടുകള്‍ സമാഹരിക്കാനും അനുകൂല സാഹചര്യം ഒരുക്കുന്നതിനും വേണ്ടി പണം വാങ്ങി പ്രവർത്തിക്കുന്നവരാണ് ഇത്തരം പിആർ ഗ്രൂപ്പുകള്‍. ബിഗ്ബോസ് മലയാളം സീസണ്‍ 4 ഉം പിആർ ആരോപണങ്ങളില്‍ നിന്ന് മുക്തമല്ല. പ്രധാനമായും ആരോപണങ്ങളേറെയും ഉയരുന്നത് റോബിനെതിരെയാണ്. തനിക്ക് വേണ്ടി പുറത്ത് പ്രവർത്തിക്കാന്‍ പിആർ ഗ്രൂപ്പുകളെ നിർത്തിയിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ തന്നെ അവകാശവാദമാണ് ഈ ആരോപണം ശക്തമാക്കാന്‍ ഇടയാക്കിയത്.

എന്നാല്‍ പിന്നീട് റോബിന് എതിരായി ആര് എന്ത് പറഞ്ഞാലും അതെല്ലാം പിആർ വർക്കെന്ന രീതിയിലേക്ക് എതിരാളികള്‍ സംസാരിച്ചു തുടങ്ങി . ഇതോടെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി ഒരു റോബിന്‍ ആരാധകന്‍ രംഗത്ത് എത്തിയിരിക്കുന്നത്.വൈറലായി മാറിക്കൊണ്ടിരിക്കുന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം…

ഒരു വെളിപ്പെടുത്തൽ…. “ഞാൻ ഡോക്ടർ റോബിന്റെ പിആർ ആണ്. ഡോക്ടർ ബിഗ് ബോസ്സിൽ കേറുന്നതിനു മുന്നേ 5 ലക്ഷം രൂപ എനിക്ക് തന്നു. പിന്നെ ജയിച്ചു കഴിയുമ്പോൾ കിട്ടുന്ന ഫ്ലാറ്റിൽ ഒരു മുറി എനിക്ക് തരാമെന്നും പറഞ്ഞതുക്കൊണ്ട് മാത്രമാണ് ഞാൻ ഡോക്ടറിനെ അനുകൂലിച്ചു പോസ്റ്റുകൾ ഇടുന്നത്.

അതുകൂടാതെ ഡോക്ടർ ജോലി ചെയുന്ന ഹോസ്പിറ്റലിൽ എനിക്കൊരു ജോലിയും ഓഫർ ചെയ്തിട്ടുണ്ട്. ഇടുന്ന ഓരോ പോസ്റ്റുകൾക്ക് 5000 രൂപയും, ഓരോ ലൈകിനു 500 രൂപയും, കംമെന്റിനു 1000 രൂപയും വെച്ച് കിട്ടുന്നുണ്ട്. Dr എന്ന കംമെന്റിനു എക്സ്ട്രാ പേയ്മെന്റ് ആണ് – 2000. അതുകൊണ്ടാണ് വീടിന്റെ വാടകയും, കാറിന്റെ ലോണും എന്തിന് മൊബൈൽ ഡാറ്റാ റീച്ചാർജ് പോലും നടക്കുന്നത് . ….

ഇത്രെയും മതിയോ ? കഴിഞ്ഞോ എല്ലാവരുടേം പിആർ ഡയലോഗ്? ഡോക്ടർ റോബിനെ അനുകൂലിച്ചു പോസ്റ്റോ കമെന്റോ ഇടുന്ന എല്ലാവരും പിആർ. ബാക്കി മത്സരാർത്ഥികൾക്ക് പോസ്റ്റും കമെന്റും ഇടുന്നവർ എല്ലാം ജെനുവിന്‍ !! ഷോ തുടങ്ങി ഞാൻ ആദ്യം ഇട്ട ചില പോസ്റ്റുകൾ ഡോക്ടറെ ട്രോള്ളിക്കൊണ്ടായിരുന്നു . 3-4 ആഴ്ചകൾ കഴിഞ്ഞപ്പോളാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാനും സപ്പോർട്ട് ചെയ്യുവാനും തുടങ്ങിയത് തന്നെ .

PR അഥവാ Public relations – is a set of techniques and strategies related to managing how information about an individual or company is disseminated to the public, and especially the media.

ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഏറ്റവും പ്രധാനപ്പെട്ട വാർത്തകൾ , അത് എത്തേണ്ട ജനവിഭാഗങ്ങളിലേക്കു കൃത്യമായ രീതിയിൽ എത്തിക്കുക , അവ മൂലം അവരുടെ ബ്രാന്‍ഡ് മൂല്യം വളർത്തുക , ആ വാർത്തകൾ അല്ലെങ്കിൽ ഇന്‍ഫർമേഷന്‍ കമ്മ്യൂണിക്കേഷന്‍ ചെയുക എന്നതാണ് പിആർ . സാധാരണമായി അതിന്‌ അഭിമുഖം , പരസ്യങ്ങൾ , പത്രസമ്മേളനം, ഇപ്പോൾ ഈ ഡിജിറ്റൽ യുഗത്തിൽ സോഷ്യൽ മീഡിയ കണ്ടന്റ് എന്നിവയെല്ലാം ഉപയോഗിക്കാം .

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുതൽ , വന്നു വന്നു നമ്മുടെ നാട്ടിലെ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ വരെ പിആർ പരീക്ഷിക്കപെടുന്നു . അഭിനേതാക്കള്‍ , സെലിബ്രിറ്റീഷ്, കായികതാരങ്ങള്‍,കമ്പനികള്‍, എന്ന് വേണ്ട ആർക്കും – എനിക്കോ നിങ്ങൾക്കോ ആവശ്യമെങ്കിൽ പിആർ ഉപഗോഗിക്കാം . ഇതൊക്കെ കാണുന്ന ജനങ്ങൾക്ക് അത് ഒന്നുകിൽ കൊള്ളാം അല്ലെങ്കിൽ തള്ളാം . ഒരു പരസ്യം കണ്ടാൽ നിങ്ങൾ നിർബന്ധമായും ആ സോപ്പ്‌ വാങ്ങുമോ ? ഒരു തിരഞ്ഞെടുപ്പ് പരസ്യം കണ്ടതുകൊണ്ടു നിങ്ങൾ നിർബന്ധമായും ആ പാർട്ടിക്ക് വോട്ട് ചെയ്യുമോ ? ഇല്ല എന്നാവും ഉത്തരം . ഇതും അത്രെയേ ഉള്ളൂ .

മലയാളത്തിൽ സീസൺ ഒന്നിൽ തന്നെ ശക്തമായ പിആർ ആരോപണങ്ങൾ ആരോപിക്കപ്പെട്ട മത്സരാർത്ഥികൾ ഉണ്ടായിരുന്നു . അന്നൊക്കെ പിആർ എന്നത് എന്തോ മഹാപാതകം പോലെയായിരുന്നു . സീസൺ 2,3 യിലും പിആർആരോപണങ്ങൾ കുറേയേറേ ഉണ്ടായിരുന്നു . ഇപ്പോൾ നടക്കുന്ന സീസണിൽ ഒരു മത്സരാർത്ഥി ( Dr അല്ല ) ലൈവിൽ തന്നെ പറയുന്നുണ്ടായി തന്റെ പിആർ ഏജൻസിയെ പറ്റി . പറഞ്ഞു വരുന്നത് പിആർ എന്നത് ഒരു വലിയ സംഭവമൊന്നുമല്ല , മറിച്ചു സർവസാധാരണമാണ് .

ടീവിയിൽ വരുന്ന എപ്പിസോഡ് കണ്ട്‌ തങ്ങളുടെ അഭിപ്രായം രൂപപ്പെടുത്തുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകർ ഇവിടെയുണ്ട് . സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും യൂട്യൂബ് ചാനലുകളും പോസ്റ്റുകളും ഒന്നും കാണാത്ത ഒരു വലിയ വിഭാഗം വേറെയുമുണ്ട് . പിന്നെ ഇതൊക്കെ കുറെ കണ്ടും വായിച്ചുമിരിക്കുന്ന ഒരു വിഭാഗവും ഉറപ്പായുമുണ്ട് – പക്ഷെ അവർ പോലും ഒരു യൂട്യൂബ് വീഡിയോ കണ്ടതുകൊണ്ടോ ഒരു ഫേസ്ബുക് പോസ്റ്റ് വായിച്ചതു കൊണ്ടോ അന്ധമായി ഒരു മത്സരാർത്ഥിയെ സപ്പോർട്ട് ചെയ്യും എന്നെനിക്കു തോന്നുന്നില്ല . അവിടെയാണ് മലയാളി പ്രേക്ഷകരുടെ പ്രബുദ്ധതത തെളിയിക്കപ്പെടുന്നത് .

“നീ പോയിട്ടേ ഞാൻ പോവൂ ” എന്നൊക്കെ പറയുന്നത് ഒരു മൈൻഡ്‌ഗെയിം മാത്രമാണ് . എതിരാളിയെ മാനസികമായി പ്രതിരോധത്തിലാക്കാൻ ഉള്ള basic psychological tactics. അതുപോലും തിരിച്ചറിയാതെ പിആർ എന്നാരോപിക്കുന്ന വിദ്വാന്മാർ അകത്തും പുറത്തും ഉണ്ടല്ലോ എന്നോർക്കുമ്പോൾ ചിരി വരും . അത്ര ഓർഗനൈസ്ഡ് ആയ ആർമി ഒന്നും ഈ സീസണിൽ ആർക്കുമില്ല , ഡോക്ടർക്ക് പോലും ! പ്രൈസ് ആയി കിട്ടുന്ന തുകയേക്കാൾ കൂടുതൽ മുടക്കി വോട്ടുകൾ ചെയ്യിപ്പിക്കാൻ എന്തായാലും ആരും മുതിരില്ല .

ഈ സീസണിൽ എന്തുകൊണ്ട് ഡോക്ടർ പ്രിയങ്കരനായി ? അതൊരിക്കലും പിആർ അല്ല .പിആർ നിങ്ങളുടെ മനസ്സിൽ കയറി വേറൊരാളെ തള്ളി മാറ്റി അവിടെ ഡോക്ടറെ പ്രതിഷ്ഠിക്കില്ല . 101% ഉറപ്പ് !!!

വാസ്തവത്തിൽ ബിഗ്ഗ്‌ബോസ് ഹൗസിന്റെ ഉള്ളിൽ ജാസ്മിനും കൂട്ടരും ഒരുക്കുന്ന പിആർ , പുറത്തു അവരുടെയും മറ്റുള്ളവരുടെയും നെഗറ്റീവ് പ്രചരണം – ഇതിനെ വെല്ലുന്ന വേറെ പിആർ വർക്ക് വേറെയൊന്നുമില്ല എന്ന് വേണം പറയാൻ . പോസിറ്റീവോ നെഗറ്റീവോ ആയ മത്സരാർത്ഥി ഡോക്ടർക്കു നിർലോഭം ഇവർ കൊടുക്കുന്നു . അവർ അറിയാതെ തന്നെ ഡോക്ടറുടെ പിആർ ആയി മാറുന്നു . സ്ക്രീൻസ്പേസ് കൊടുക്കില്ല , മൈൻഡ് ചെയ്യില്ല എന്നൊക്കെ പറഞ്ഞു ഉറഞ്ഞുതുള്ളി അകത്തേക്ക് പോയ റിയാസ് സലിം അകത്തുചെന്ന് കാണിച്ചത് മാത്രം മതി ഡോക്ടർ റോബിന്റെ പ്രസക്തി മനസിലാക്കാൻ. അതുതന്നെയാണ് Drഎന്ന രണ്ടക്ഷരം ഇത്രമാത്രം ഹൃദയങ്ങളിൽ സ്ഥാനംപിടിച്ചതും !!!

about bigg boss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top