Connect with us

ടീവി സ്‌ക്രീനുകളില്‍ ദിലീപിന്റെ തൊണ്ണൂറ് വയസ്സായ അമ്മയുടെ മൂക്കുപൊടി തീര്‍ന്ന വാര്‍ത്തയും, കാവ്യ മാധവന്റെ മണിയറ കഥകളും വെണ്ടയ്ക്കയായി ജനങ്ങളിലേക്ക് എത്തുന്നു; മാധ്യമങ്ങളുടെ നിലപാടിനെതിരെ ശ്രീജിത്ത് പെരുമന

Malayalam

സി പി എം മലപ്പുറം നഗരസഭാംഗവും അധ്യപകനുമായ കെ വി ശശി കുമാര്‍ വിദ്യാര്‍ത്ഥിനികളെ 30 വര്‍ഷത്തോളം പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന പരാതി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പോക്‌സോ കേസെടുത്ത പശ്ചാത്തലത്തില്‍ അറസ്റ്റ് ഭയന്ന് അധ്യാപകന്‍ കെ വി ശശി ഒളിവില്‍ പോയിരിക്കുകയാണ്.

എന്നാല്‍ സി പി എം നേതാവ് കൂടിയായ അധ്യാപകനെതിരെ പോക്‌സോ കേസെടുത്ത പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് ശ്രീജിത്ത് പെരുമനയുടെ വിമര്‍ശനം.

30 വര്‍ഷക്കാലം പീഡിപ്പിച്ചു എന്ന് ഒരു അധ്യാപകനെതിരെ പരാതി ഉയര്‍ന്നിട്ട് മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ടിട്ടും പോലീസ് ഒരു പെറ്റി കേസുപോലും എടുത്തിട്ടില്ല, അന്തി ചര്‍ച്ചകളില്ല, സാംസ്‌കാരിക നായകന്മാര്‍ അറിഞ്ഞതേയില്ലെന്ന് ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

പ്രായപൂര്‍ത്തിയാകാത്ത അറുപതോളം കുഞ്ഞുമക്കളെ 30 വര്‍ഷക്കാലം പീഡിപ്പിച്ചു എന്ന് ഒരു അധ്യാപകനെതിരെ പരാതി ഉയര്‍ന്നിട്ട് മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ടിട്ടും പോലീസ് ഒരു പെറ്റി കേസുപോലും എടുത്തിട്ടില്ല, അന്തി ചര്‍ച്ചകളില്ല, സാംസ്‌കാരിക നായകന്മാര്‍ അറിഞ്ഞതേയില്ല,

അതിനെല്ലാമുപരി സദാചാരത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍മാരായ സ്ത്രീ സംഘടനകള്‍ക്കും , അഭിനവ ഫെമിനിസ്റ്റുകള്‍ക്കും ഇനിയും മെഴുകുതിരി കിട്ടിയിട്ടില്ല..പക്ഷെ സില്‍മാ സെലിബ്രറ്റികളുടെ പരാതിയില്‍ പ്രത്യേക സംഘമുണ്ടാക്കിയും, അല്ലാതെയും എഡിജിപി അന്വേഷിക്കുന്നു, ഇന്റര്‍പ്പോളിന് അറസ്റ്റ് വാറണ്ട് കൈമാറുന്നു.. എന്താണൊരു ശുഷ്‌ക്കാന്തി

ടീവി സ്‌ക്രീനുകളില്‍ ദിലീപിന്റെ തൊണ്ണൂറ് വയസ്സായ അമ്മയുടെ മൂക്കുപൊടി തീര്‍ന്ന വാര്‍ത്തയും, കാവ്യ മാധവന്റെ മണിയറ കഥകളും വെണ്ടയ്ക്കയായി ജനങ്ങളിലേക്ക് എത്തുന്നു.. സെലിബ്രറ്റി കേസില്‍ എട്ടാം പ്രതിയെ തൂക്കിക്കൊല്ലാന്‍ ചങ്കരന്‍ വക്കീലിന്റെ നേതൃത്വത്തില്‍ വഞ്ചി സ്വകയറില്‍ വഞ്ചി തുഴയുന്നു..

മേല്‍ സൂചിപ്പിച്ച കേസില്‍ അധ്യാപകനേതിരെയുള്ള പരാതിയിയും, ബാലചന്ദ്രകുമാറിനെതിരെ പരാതിയിലും മറ്റേതൊരു പീഡന ലൈംഗികാതിക്രമ പരാതിയിലും മാതൃകപരമായ നടപടികളുണ്ടാകണം. പ്രതികള്‍ക്കെതിരെയുള്ള നടപടി എന്നത് പ്രതികളെക്കെതിരെയുള്ള ആള്‍ക്കൂട്ട വിചാരണ എന്നതിലേക്ക് മാറാന്‍ പാടില്ല എന്നത് നിയമാവഴ്ച്ചയുടെ നിലനില്‍പ്പിനു അനിവാര്യമാണ്.

സെലിബ്രറ്റികള്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം വിജ്രംബിക്കുന്ന കേരളത്തിന്റെ സദാചാര ബോധം തിരുത്തപ്പെടേണ്ടിയിരിക്കുന്നു- ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.

More in Malayalam

Trending

Recent

To Top