Connect with us

കക്ഷി രാഷ്ട്രിയത്തിന്റെ കള്ള കളികള്‍ അറിയാത്ത ഒരു വീട്ടമ്മയാണ്..വീട്ടമ്മമാര്‍ക്കുള്ള വിജയത്തിന്റെ തുടക്കമാവട്ടെ ഉമയുടെ സ്ഥാനാര്‍ത്ഥിത്വം; പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി

Malayalam

തൃക്കാക്കര മണ്ഡലം മറ്റാര്‍ക്കും വിട്ടു കൊടുക്കാതിരിക്കാന്‍ കോണ്‍ഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത് പി ടി തോമസിന്റെ ഭാര്യ ഉമയാണ്. ഉമയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതിനെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. നിലവിലെ കോണ്‍ഗ്രസ്സ് രാഷ്ട്രിയത്തോട് ഒരു താത്പര്യമില്ലെങ്കിലും ഉമയെ സ്ഥാനാര്‍ത്ഥിയാക്കിയത് ഏറെ മാതൃകാപരമായ കാര്യമാണെന്നും വീട്ടമ്മമാര്‍ക്കുള്ള വിജയത്തിന്റെ തുടക്കമാവട്ടെ ഈ സ്ഥാനാര്‍ത്ഥിത്വമെന്നും ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

ഉമ പി.ടി.യുടെ ഭാര്യയായതുകൊണ്ടു മാത്രമാണ് സ്ഥാനാര്‍ത്ഥിയായത്.. പക്ഷെ അവര്‍ കക്ഷി രാഷ്ട്രിയത്തിന്റെ കള്ള കളികള്‍ അറിയാത്ത ഒരു വീട്ടമ്മയാണ്.. ഉമക്ക് എതിരെ മല്‍സരിക്കാന്‍ ജീവിക്കാന്‍ വേണ്ടി മാര്‍ക്ക്‌സിന്റെ കമ്മ്യൂണിസം അറിയാത്ത, വായിക്കാത്ത കുടുംബശ്രിയിലെ ഇരുപത് രൂപയുടെ ചോറ് വിളമ്പുന്ന ഒരു സാധാരണ വീട്ടമ്മയെ സ്ഥാനാര്‍ത്ഥിയാക്കിയുരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഇങ്ങിനെ ഒരു പോസ്റ്റ് ഇടില്ലായിരുന്നു..

ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതിക്കാത്ത സിപിഎമ്മിന്റെ പുരുഷാധിപത്യം ഇപ്പോഴും തുടരുന്നു.. ഗൗരിയമ്മ മുഖ്യമന്ത്രിയാവും എന്ന് കരുതി വോട്ട് ചെയ്ത ഒരു വോട്ടറാണ് ഞാന്‍.. ആയിരുന്നെങ്കില്‍ കേരളം ഒരു സ്ത്രീപക്ഷ പുരോഗമന കേരളമാവുമായിരുന്നു എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.. പക്ഷെ സംഭവിച്ചത് ഒരു നായിക ഭരിക്കേണ്ട തിരക്കഥയില്‍ ഒരു കോമേഡിയന്‍ നായകനായി..

നിലവിലെ കോണ്‍ഗ്രസ്സ് രാഷ്ട്രിയത്തോട് ഒരു താത്പര്യമില്ലെങ്കിലും ഞാന്‍ ഉറക്കെ പറയുന്നു.. ജീവിതത്തിന്റെ ഏറ്റവും രൂക്ഷമായ അനുഭവങ്ങള്‍ ഉള്ള വീട്ടമ്മമാര്‍ തന്നെയാണ് നമ്മുടെ ജന പ്രതിനിധികള്‍ ആവേണ്ടത്.. വീട്ടമ്മമാര്‍ക്കുള്ള വിജയത്തിന്റെ തുടക്കമാവട്ടെ ഉമയുടെ സ്ഥാനാര്‍ത്ഥിത്വം..

Continue Reading
You may also like...

More in Malayalam

Trending

Recent

To Top