Connect with us

ജഗനെ തകർക്കാൻ കുഞ്ഞി തന്നെ മുന്നിൽ; ജഗനും റാണിയമ്മയ്ക്കും പണി ഉറപ്പ്; സൂര്യയുടെ അറസ്റ്റ് ഋഷി തടയും; കൂടെവിടെ വരും ആഴ്ച അപ്രതീക്ഷിതം!

Malayalam

ജഗനെ തകർക്കാൻ കുഞ്ഞി തന്നെ മുന്നിൽ; ജഗനും റാണിയമ്മയ്ക്കും പണി ഉറപ്പ്; സൂര്യയുടെ അറസ്റ്റ് ഋഷി തടയും; കൂടെവിടെ വരും ആഴ്ച അപ്രതീക്ഷിതം!

ജഗനെ തകർക്കാൻ കുഞ്ഞി തന്നെ മുന്നിൽ; ജഗനും റാണിയമ്മയ്ക്കും പണി ഉറപ്പ്; സൂര്യയുടെ അറസ്റ്റ് ഋഷി തടയും; കൂടെവിടെ വരും ആഴ്ച അപ്രതീക്ഷിതം!

കൂടെവിടെ പ്രണയവും ത്രില്ലറും ഒത്തുചേർന്ന് സംഭവബഹുലമായ കഥാഗതിയിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം നമ്മൾ കണ്ടത് ഋഷിയും സൂര്യയും മനസുതുറക്കുന്നതാണ്. കൂടെവിടെ പ്രേക്ഷകർ ഒരുപാട് ആഗ്രഹിച്ച, ഒരുപാട് വൈകിപ്പോയ കുറെ സംസാരങ്ങൾ. അതായിരുന്നു നമ്മൾ കേട്ടത്.

അന്ന് പരസ്പരം ഉള്ള പ്രണയം തുറന്നു പറഞ്ഞ ശേഷം ആലഞ്ചേരിയിൽ പോയിട്ട് അവിടെ വച്ച് പറയേണ്ടതായിരുന്നു ഈ കാര്യങ്ങൾ ഒക്കെ. മിത്രയെ ഋഷി പ്രണയിച്ചതിനു പിന്നിലെ കാര്യങ്ങൾ എല്ലാം സൂര്യയ്ക്ക് മനസിലായതാണ്. എന്നാൽ സൂര്യയുടെ വിവാഹം സൂരജുമായി ഉറപ്പിച്ചതെല്ലാം സനയുടെ കള്ളക്കഥയാണെന്നുള്ളത് സൂര്യ ഋഷിയോട് പറഞ്ഞിരുന്നില്ലല്ലോ.. എന്നാൽ അവർ പറഞ്ഞതായും അറിഞ്ഞതായും സങ്കൽപ്പിച്ചാണ് ഇപ്പോൾ അവരുടെ സംസാരം.

അവർ തമ്മിൽ പിന്നെയും കുറെ കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. എത്തുന്നു ശേഷം കോളേജിൽ ആദി സാറിന്റെ ക്ലാസ് അറ്റൻഡ് ചെയ്യുന്ന സൂര്യയോട് ആദി സാർ ഒരു കാര്യം എക്സ്പ്ലയിൻ ചെയ്യാൻ പറയും.അത് പറയുന്നതോടെ ആ ടോപ്പിക് എല്ലാവര്ക്കും ആയിട്ട് ക്ലാസ് എടുത്തുകൊടുക്കാൻ പറയും.

അത് ആദി സാറിന്റെ ഒരു അടവാണ്. അതായത്, സൂര്യയെ കൊണ്ട് ആ ക്ലാസ് എടുപ്പിക്കുക എന്നതാണ് ആദി സാറിന്റെ ലക്ഷ്യം. അവസാനം സൂര്യ തന്നെ ക്ലാസ് എടുക്കും. അത് ഋഷിയും ആദി സാറും പുറത്തുനിന്ന് നോക്കിക്കാണുന്നതും അവർ അതിനെ കുറിച്ച് സംസാരിക്കുന്നതും ഒകെ നമ്മൾ പ്രൊമോയിൽ കണ്ടതാണ്.

പക്ഷെ അവിടെ എന്തിനാണ് റാണിയമ്മ പ്രശ്നം ഉണ്ടാക്കുനന്ത് എന്നാകും എല്ലാവരും ചിന്തിക്കുക. അതിനു കാരണം ഉണ്ട്. ഇത് സെമിനാർ എടുക്കുന്നതല്ല . അതായത് ക്ലാസിൽ ടോപിക് ഡിവൈഡ് ചെയ്തുതന്നിട്ട് ഓരോ കുട്ടികളെ കൊണ്ടും ഓരോ ടോപ്പിക് സെമിനാർ എടുക്കുമ്പോൾ അതൊരു ക്ലാസ് വർക്ക് ആണ്.. പക്ഷെ ഇവിടെ അതല്ല സംഭവം , സൂര്യ കൈമളിന് മാത്രം എന്താണ് ഇത്ര പ്രത്യേകത?

സൂര്യ ക്ലാസ് എടുക്കുക എന്ന് പറയുമ്പോൾ സൂര്യയുടെ ശിക്ഷണത്തിൽ നീതു വരുന്നു എന്നും കൂടിയുണ്ട് അർഥം. അതാണ് റാണിയമ്മയ്ക്ക് പ്രശ്നം. അങ്ങനെ മീറ്റിങ് കൂടി സൂര്യയ്ക്ക് ആരാണ് ക്ലാസെടുക്കാൻ അനുവാദം കൊടുത്തത് എന്നുള്ള ചോദ്യം വരും.

അങ്ങനെ ആദി സാറും റാണിയമ്മയും തമ്മിൽ തർക്കമാകും , അവസാനം സൂര്യയെ കുടുക്കാൻ റാണിയമ്മ ഒരു പദ്ധതി ഉണ്ടാക്കും. അത് ശരിയ്ക്കും സൂര്യയ്ക്ക് ഗുണം ചെയ്യുന്ന ഒരു പണിയാണ്. അത്രയും ടഫ് ആയിട്ടുള്ള ഒരു ടോപ്പിക് പഠിപ്പിക്കുക. അത് പഠിപ്പിച്ച് സൂര്യ പ്രൂവ് ചെയ്യണം.

ആ വെല്ലുവിളി ആദി സാർ ഏറ്റെടുക്കും. സൂര്യയെ കൊണ്ട് അതിന് സാധിക്കും എന്ന് ആദി സാർ ഉറപ്പിക്കും. അവരുടെ കഥ അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴും ഋഷി സൂര്യ നല്ല നിമിഷങ്ങൾ ഉണ്ട്. അവർ രാത്രി നടക്കാൻ ഇറങ്ങുന്ന സീൻ , അത് ഒരുപാടിഷ്ട്ടപ്പെട്ട സീൻ ആണ്. അവിടെ അവർ പറയുന്നതൊക്കെ ആ പഴയ സംഭവങ്ങൾ ആയിരുന്നെങ്കിൽ, അന്ന് ജോഗിങ് എന്നും പറഞ്ഞ് വീട്ടിൽ വന്നത് എന്തിനാണ് എന്നും.. അതുപോലെ പിണക്കം നടിച്ചു പോയതിനെ കുറിച്ചും എല്ലാം…

പക്ഷെ അവിടെ ഒരു പോലീസ് ജീപ്പ് വന്നു അവരുടെ നടത്തത്തെ തടസപ്പെടുത്തുന്നുണ്ട്. അത് ഒരുപക്ഷെ സൂരജ് സാർ ആകും. സൂരജ് സാറിന് ട്രാൻസ്ഫർ കിട്ടുകയോ അങ്ങനെ എന്തെങ്കിലും സംഭവം പറയാനാണ് അവിടെ എത്തിയതെങ്കിൽ കഥ കുറച്ച് ടഫ് ആയിരിക്കും.

ഇനി ആ രാത്രി അവർക്ക് വേറെ പ്രശ്‌നം ഒന്നും ഉള്ളതായി തോന്നുന്നില്ല. പക്ഷെ അടുത്ത ഒരു ദിവസം കുഞ്ഞി അറിഞ്ഞ ഒരു കാര്യം ഋഷിയോട് പറയുന്നതോടെയാണ് കഥയുടെ സീരിയസ് പാർട്ടിലേക്ക് കടക്കുക, നാളെ സൂര്യയെ അറസ്റ്റ് ചെയ്യും എന്ന വാർത്ത കുഞ്ഞി ഋഷിയെ അറിയുക്കുന്നുണ്ട്.

ആ വാർത്ത കേൾക്കുന്ന ഋഷിയ്ക്ക് വിശ്വസിക്കാൻ സാധിക്കുനുള്ള. ഇനി കുഞ്ഞിയും ഋഷിയും ജഗനെ ഈ കേസിൽ കുടുക്കാനാകണം ശ്രമിക്കുക. റാണിയമ്മയെയും നീതുവിനെയും ഈ കേസിൽ ഉറപ്പായും കുഞ്ഞി രക്ഷിക്കാൻ സാധ്യതയുണ്ട്.

ഈ കേസ് , അതായത് മിത്ര കേസ് അവസാനിക്കുന്നതോടെ ആകണം മാളിയേക്കൽ തറവാടിന്റെ കഥ തുടങ്ങുന്നത്… അതായത് റാണിയമ്മ തെറ്റുകാരി ആണെന്ന് കുഞ്ഞിയ്ക്കറിയാം. അതുവഴി ഋഷിയും ആദി സാറും ഈ വിവരങ്ങൾ അറിയും… എന്തിനാണ് റാണിയമ്മ ഇത്ര ക്രൂരയാകുന്നത്.. എന്ന ചോദ്യം അവരെ പ്രൊവോക്ക് ചെയ്യണം.., റാണിയമ്മയ്ക്ക് ജഗനോട് വല്ല താല്പര്യവും ഉണ്ടോ എന്ന ഭയമാണ് കുഞ്ഞിയ്ക്ക്… കുഞ്ഞിയുടെ ഭാര്യയല്ലേ റാണിയമ്മ.. എങ്ങനെ ഇതൊക്കെ സംഭാവിച്ചു,,, എന്നൊക്കെ നമുക്ക് അറിയാം…അപ്പോൾ അത്രയും കഥകളിലേക്ക് ആണ് നമ്മുടെ പ്രിയപ്പെട്ട കൂടെവിടെ കടക്കാൻ പോകുന്നത്..

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top