Connect with us

രാഹുലിന് മുന്നിൽ സി എസ് കുടുങ്ങി; കല്യാണി കിരൺ പ്രണയനിമിഷങ്ങൾ ; ഒരു കൊലപാതകം ഉറപ്പ്; മൗനരാഗം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ!

serial

രാഹുലിന് മുന്നിൽ സി എസ് കുടുങ്ങി; കല്യാണി കിരൺ പ്രണയനിമിഷങ്ങൾ ; ഒരു കൊലപാതകം ഉറപ്പ്; മൗനരാഗം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ!

രാഹുലിന് മുന്നിൽ സി എസ് കുടുങ്ങി; കല്യാണി കിരൺ പ്രണയനിമിഷങ്ങൾ ; ഒരു കൊലപാതകം ഉറപ്പ്; മൗനരാഗം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ!

മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം അടുത്ത ഒരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. അതായത് കിരൺ കല്യാണി വിവാഹം കഴിഞ്ഞുള്ള അടുത്ത വെല്ലുവിളി. അതിൽ രാഹുലിനാണ് ഇവിടെ ഏറ്റവും കൂടുതൽ മുറിവേറ്റിരിക്കുന്നത്. അയാളുടെ സ്വപനങ്ങൾ എല്ലാം തകർന്നു.

സഹോദരിയുടെ സ്വത്തുക്കൾ മകളിലൂടെ അടിച്ചുമാറ്റാം എന്ന് പ്രതീക്ഷിച്ച രാഹുൽ ഇന്നിപ്പൊൾ എല്ലാ പ്ലാനും പൊളിഞ്ഞ അവസ്ഥയിലാണ്. അതിനൊപ്പം ഇത്രയും നാൾ എല്ലാ കൊള്ളരുതായ്മയ്ക്കും കൂടെ നിന്ന സ്വന്തം ഭാര്യയും മകളും ഇപ്പോൾ ഒരു വിലയും കൊടുക്കാതെ നാണം കെടുത്തുന്നുമുണ്ട്. അതാണ് രാഹുൽ നേരിടുന്ന അടുത്ത പ്രശ്നം.

അതിനിടയിൽ രാഹുലിനെ പ്രകാശനും ചെന്ന് കാണുന്നുണ്ട്. അപ്പോൾ ആക മൊത്തത്തിൽ രാഹുൽ പ്രശ്നത്തിലാണ്. ഇനി രാഹുലിന്റെ വഴിക്ക് ഒരു അന്വേഷണം നടത്തി കിരണും കല്യാണിയും തമ്മിലുള്ള വിവാഹത്തിന്റെ ഒരു കള്ളം പൊക്കിയിരുന്നു.

എന്നാൽ ഇതിനു പിന്നിലെ സി എസിന്റെ പദ്ധതികളൊന്നും രാഹുലിന് അറിയാൻ സാധിച്ചിട്ടില്ല. ഇനി അത് അറിയുന്നതിലേക്കാണ് കഥ പോയിക്കൊണ്ടിരിക്കുന്നത്. അതായത്, സി എസ് ഈ നാട്ടിൽ ഉണ്ടെന്നുള്ളതിനു രാഹുലിനു തെളിവ് ലഭിക്കുന്നുണ്ട്. ആ തെളിവ് ഉപയോഗിച്ച് രൂപയെ സ്വാധീനിച്ചാൽ ഉറപ്പായും രാഹുൽ ശ്രമിക്കും.

ഇനി ഇന്നത്തെ പ്രൊമോയിൽ കിരണിനെ രാഹുൽ കൊല്ലാനുള്ള കൊട്ടേഷൻ കൊടുക്കുന്നുണ്ട്. അത് നടക്കുമോ ഇല്ലയോ എന്നറിയില്ല.. പക്ഷെ പ്രൊമോയിലെ ആ ബുള്ളറ്റിൽ കറങ്ങുന്ന വിഡിയോ കണ്ടിട്ട് തോന്നുന്ന കാര്യം, ഒരാൾ കൊല്ലേണ്ട കാര്യമില്ല, ഈ പോക്കാണ് ബൈക്കിൽ പോകുന്നതെങ്കിൽ ഉടനെ തന്നെ തീർന്നോളും.. അത്തരത്തിലുള്ള കൊമെടി ആയിട്ടുള്ള കമെന്റുകൾ പ്രൊമോയിക്ക് താഴെയായി വരുന്നുണ്ട്.

പിന്നെ മൗനരാഗം സീരിയലിൽ ഇപ്പോൾ എല്ലാ പ്രേക്ഷകരും കാണാൻ ആഗ്രഹിക്കുന്ന രീതിയിലാണ് മുന്നേറുന്നത്. കിരണും കല്യാണിയും തമ്മിലുള്ള നല്ല മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്നുണ്ട്. എന്നാലും എന്തുകൊണ്ടാകും ഇത്തവണ റേറ്റിംഗിൽ ചെറിയ ഒരു തകർച്ച വന്നതെന്ന് അറിയില്ല. ഏതായാലും അടുത്ത ആഴ്ച മൗനരാഗത്തിൽ രാഹുൽ കിരണിനെ ലക്ഷ്യം വച്ചുകൊണ്ട് നടത്തുന്ന പദ്ധതികൾ പ്രതീക്ഷിക്കാം..

about mounaragam

More in serial

Trending

Recent

To Top