Connect with us

രാക്ഷസന്മാർ ഉന്നം വയ്ക്കുന്നത് ആരെ?; കല്യാണി ആപത്തിൽ; രാഹുൽ കുഴിച്ച കുഴിയിൽ വീഴുന്നത് അയാളോ?; സി എസ് രക്ഷകനാകും ; മൗനരാഗം അതിഗംഭീരമായ അടുത്ത വഴിത്തിരിവിലേക്ക്!

serial

രാക്ഷസന്മാർ ഉന്നം വയ്ക്കുന്നത് ആരെ?; കല്യാണി ആപത്തിൽ; രാഹുൽ കുഴിച്ച കുഴിയിൽ വീഴുന്നത് അയാളോ?; സി എസ് രക്ഷകനാകും ; മൗനരാഗം അതിഗംഭീരമായ അടുത്ത വഴിത്തിരിവിലേക്ക്!

രാക്ഷസന്മാർ ഉന്നം വയ്ക്കുന്നത് ആരെ?; കല്യാണി ആപത്തിൽ; രാഹുൽ കുഴിച്ച കുഴിയിൽ വീഴുന്നത് അയാളോ?; സി എസ് രക്ഷകനാകും ; മൗനരാഗം അതിഗംഭീരമായ അടുത്ത വഴിത്തിരിവിലേക്ക്!

കല്യാണവും ആഘോഷവും ഏകദേശം അവസാനിച്ചപ്പോൾ കല്യാണിയ്ക്ക് വീണ്ടും ആപത്ത് സംഭവിക്കുകയാണ്. ഇതുവരെ ഉള്ള ശതൃക്കളുടെ പക പത്തിരട്ടിയായിട്ടാണ് വർധിച്ചിരിക്കുന്നത്. അപ്പോൾ ഉറപ്പായും കല്യാണി ഇതിനു വലിയ വില കൊടുക്കേണ്ടി വരും. പക്ഷെ കല്യാണിയെ അങ്ങനെ വിധിയ്ക്ക് വിട്ടുകൊടുക്കുമെന്ന് തോന്നുന്നുണ്ടോ?

കാരണം സി എസും കിരണും ഇപ്പോൾ ഒപ്പം തന്നെയുണ്ട്. ഇത്രനാളും കിരണിനു കാമുകിയായിരുന്നു. അതിന്റെതായ ചില പരിമിതികളും കിരണിനുണ്ടായിരുന്നു. എന്നാൽ ഇന്ന് കല്യാണി കിരണിന്റെ ഭാര്യയാണ് . അപ്പോൾ ഇനി എന്ത് സംഭവിച്ചാലും കിരൺ കട്ടയ്ക്ക് കല്യാണിയുടെ കൂടെയുണ്ടാകും.

പക്ഷെ ഇനി വരുന്ന എപ്പിസോഡിൽ രാഹുലും പ്രകാശനും ഒറ്റക്കെട്ടായി നിൽക്കുകയാണ്. അവരുടെ മുന്നിലുള്ള ഒരേയൊരു ലക്ഷ്യം കല്യാണിയുടെ മരണമാണ്. ഇനി അത് എങ്ങനെ ഇവർ സാധ്യമാക്കും എന്ന് നോക്കാം…

സരയു പോകുന്നിടത്തെല്ലാം കിരണിനെയും കല്യാണിയേയും കാണുകയാണ്. അതോടെ സരയു ആക അസ്വസ്ഥയാകുന്നുണ്ട്., പിറ്റേദിവസം കിരണും കല്യാണിയും കല്യാണിയുടെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അപ്പോഴും കല്യാണിയെ പിതിയ സാരിയും ആഭരണങ്ങളും ഇടീച്ച്‌ അങ്ങേയറ്റം സുന്ദരിയാക്കിയാണ് കൂടെ കൊണ്ടുപോകുന്നത്,..

ഇപ്പോൾ സി എസ് കൊടുത്ത ആഭരണങ്ങളും കല്യാണിയ്ക്കുണ്ടല്ലോ… മാക്സിമം പ്രകാശനെയും മൂങ്ങ മുത്തശിയെയും പിന്നെ ആ കാദംബരി എല്ലാവരെയും കാണിക്കാനായിട്ട് തന്നെയാണ് കിരൺ ഇതൊക്കെ അണിയാൻ പറയുന്നത്. ആദ്യം കല്യാണി മടി കാണിച്ചാലും പിന്നെ കിരണിന്റെ സ്നേഹത്തിനു മുന്നിൽ കല്യാണി എന്തെല്ലാം അനുസരിക്കും;.

അങ്ങനെ രണ്ടാളും ബൈക്കിൽ കല്യാണിയുടെ വീട്ടിലേക്ക് പോകും. വാങ്ങിച്ചു വച്ച വസ്ത്രങ്ങളും എല്ലാമായിട്ടാണ് ആ യാത്ര. അവിടെ ചെല്ലുമ്പോൾ പ്രകാശൻ തീയിൽ ചവിട്ടിയ പോലെയാണ് നിറഞ്ഞു തുള്ളുന്നത്. പക്ഷെ അവിടെ പ്രകാശൻ നാണം കെടും അതിനു കാരണം, സി എസിന്റെ പണം കണ്ടിട്ടായിരുന്നല്ലോ മകളുടെ വിവാഹത്തിനുള്ള ചെമ്പ് അടുപ്പത്തു വച്ചത്… എന്നാൽ പ്രകാശന് ഇതുവരെ മനസിലായില്ല , താൻ സി എസ് കുഴിച്ച കുഴിയിൽ ഓടിച്ചെന്നു വീഴുകയായിരുന്നു എന്ന്.

ഇതെല്ലം ചേർത്ത് വച്ചുകൊണ്ട് കിരൺ പ്രകാശനെ വറുത്തെടുക്കും. അതോടെ പ്രകാശൻ രാഹുലിനെ കാണുകയാണ്… രണ്ടുപേരും ഒരേ സങ്കടത്തിലാണല്ലോ.. അങ്ങനെ എന്തിനും കൂട്ടുനിൽക്കാം എന്ന് പ്രകാശൻ രാഹുലിന് വാക്ക് കൊടുക്കും. അവർ പിന്നെ ലക്ഷ്യം വെക്കുന്നത്, കല്യാണിയെ ആണ്..

അവരുടെ കഴുകാൻ കണ്ണുകൾ കിരണിനും കല്യാണിയ്ക്കും ചുറ്റുമായി വട്ടമിടുമ്പോൾ ഒരു തിക്കുമായി ആ കൈകൾ കല്യാണിയ്ക്ക് നേരെ ചൂണ്ടപ്പെടും.. അങ്ങനെ ആണ് കഥ പോകുന്നത്. പക്ഷെ കല്യാണിയ്ക്കണോ എന്തെങ്കിലും ആപത്ത് സംഭവിക്കുക അതോ കിരണിനോ എന്നുള്ളത് വരും എപ്പിസോഡുകളിലൂടെ മാത്രമേ കണ്ടെത്താൻ സാധിക്കൂ.. അങ്ങനെ ആണെങ്കിൽ ഇവരുടെ ഹണിമൂൺ ട്രിപ്പ് മുടങ്ങും . പിന്നെ ഏതായാലും കല്യാണിയ്ക്ക് എന്തെങ്കിലും ഒരു വലിയ ആപത്ത് വരുന്നതോടെയാണ് കല്യാണി സംസാരിക്കാൻ സാധ്യതയുള്ളൂ… അതുകൊണ്ട് അത്തരം ഒരു സന്ദർഭം നടക്കുക തന്നെ വേണം…

about mounaragam

More in serial

Trending

Recent

To Top