ഭാര്യ സുചിത്രയും ആന്റണിയും ഒരുമിച്ചാണ് എന്റെ ജീവിതത്തിലേക്ക് വരുന്നത്”; ആന്റണിയെ ഒപ്പം കൂട്ടാൻ ഉണ്ടായ കാരണം വെളിപ്പെടുത്തി മോഹൻലാൽ!
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന് അതുല്യ പ്രതിഭ. മലയാള സിനിമയെ ലോകോത്തര നിലവാരത്തിൽ എത്തിക്കാൻ ശ്രമിച്ച നടന്മാരിൽ ഒരാൾ. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തൊട്ട് ഇന്നുവരെ മലയാള സിനിമ താരത്തിന്റെ കൈവെള്ളയിൽ സുരക്ഷിതമാണ്.
ഒപ്പം അഭിനയിക്കുന്ന താരങ്ങളോടും സിനിമ മേഖലയിലെ മറ്റ് പ്രവർത്തകരോടും വളരെ സ്നേഹത്തോടും കരുതലോടും മാത്രം പെരുമാറുന്ന താരം തന്റെ സുഹൃത്ത് ബന്ധങ്ങളെ വളരെ പവിത്രമായി കാണുന്ന ആളാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ ഡ്രൈവറായി എത്തിയ ആന്റണി പെരുമ്പാവൂർ ഇന്ന് താരത്തിന്റെ നിരവധി ചിത്രങ്ങൾ നിർമ്മിച്ച് ഹിറ്റാക്കിയ ഒരു നിർമാതാവായി മാറിയത്.വളരെ അപ്രീതീക്ഷിതമായിട്ടാണ് ആന്റണി മോഹൻലാലിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. തുടർന്ന് മോഹൻലാലിന്റെ ഉറ്റ ചെങ്ങാതിയെന്നോ സഹോദരനെന്നോ പറയാവുന്ന തരത്തിൽ ആ ബന്ധം വളരുകയായിരുന്നു . ആന്റണിയെ കണ്ടുമുട്ടിയതിനെപ്പറ്റിയും ഇരുവരും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ഒരിക്കൽ ഇരുവരും ഒരു അഭിമുഖത്തിൽ നടൻ സിദ്ധിക്കിനോട് പറയുകയുണ്ടായി.മൂന്നാം മുറ എന്ന സിനിമയുടെ ഷൂട്ടിങ് നടന്ന സമയത്ത് വളരെ അപ്രതീക്ഷിതമായിട്ടാണ് ആന്റണി പെരുമ്പാവൂരിനെ കാണുന്നത്. അങ്ങനെ കാണുമ്പോൾ ചില ആൾക്കാരോട് ഒരു താല്പര്യം തോന്നുമല്ലോ. എനിക്ക് അന്ന് പേർസണൽ ഡ്രൈവർ ഇല്ലായിരുന്നു.
അങ്ങനെ ചോദിച്ചു, ഞാനും സമ്മതിച്ചു. ആ സമയത്താണ് എന്റെ കല്യാണം നടക്കുന്നത്. കല്യാണം കഴിച്ചു, ആന്റണിയും വന്നു. ഭാര്യയും ആന്റണിയും ഒരുമിച്ചാണ് എന്റെ ജീവിതത്തിലേക്ക് വരുന്നത്”.പണ്ട് ഷൂട്ടിങ് സെറ്റിൽ വരുമ്പോൾ മോഹൻ ലാലിന്റെ കാര്യങ്ങളൊക്കെ ആന്റണി നോക്കിയിരുന്നത് താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും മോഹൻ ലാലിന്റെ ഭാര്യ സുചിത്ര പറഞ്ഞുവിടുന്ന കാര്യങ്ങൾ ആന്റണി ആൺ മോഹൻലാലിനെ കൊണ്ട് ചെയ്യിച്ചിരുന്നതെന്നും സിദ്ദിക്ക് ഓർത്തെടുത്തു.
ആന്റണി പറയുന്ന കാര്യങ്ങൾ മോഹൻലാൽ കേൾക്കുമായിരുന്നോ എന്ന് സിദ്ധിക്ക് ചോദിച്ചപ്പോൾ “ലാൽ സാറിന്റെ കാര്യങ്ങൾ നടത്താൻ നമ്മൾ പുറകിൽ നടക്കണം ” എന്നാണ് ആന്റണി പറഞ്ഞത്.ഷൂട്ടിംഗ് സ്ഥലത്തൊക്കെ എപ്പോഴും മോഹൻലാൽ തിരക്കിലായിരിക്കുമെന്നും സ്വന്തം കാര്യങ്ങൾക്ക് ഏറ്റവും അവസാനം മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു താരമാണ് അദ്ദേഹമെന്നും ആന്റണി പറഞ്ഞു.
രാവിലെ എഴുന്നേൽകണമെങ്കിൽപോലും താൻ വിളിച്ച് എഴുന്നേൽപ്പിക്കണമെന്നും ആന്റണി വ്യക്തമാക്കി. പലപ്പോഴും മോഹൻലാൽ ഉച്ച ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെ സെറ്റിൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ കുറച്ച് കഴിയുമ്പോൾ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്നും സിദ്ദിക്ക് പറഞ്ഞു.ആന്റണി പെരുമ്പാവൂരിന്റെ നിർബന്ധ പ്രകാരമാണ് മോഹൻലാൽ അങ്ങനെ ചെയ്യുന്നതെന്നും. താൻ പറഞ്ഞാൽ മോഹൻലാൽ കേൾക്കാറുണ്ടെന്നും ആന്റണി അഭിമുഖത്തിൽ പറഞ്ഞു.തനിക്ക് വളരെ പ്രിയമായി തോന്നിയ മോഹൻലാലിന്റെ സ്വഭാവത്തെ കുറിച്ചും ആന്റണി പറയുകയുണ്ടായി. ഒരാളെ സഹായിക്കുകയാണെങ്കിൽ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് മോഹൻലാൽ എന്നാണ് ആന്റണി പറയുന്നത്. തനിക്ക് അദ്ദേഹം ഏറെ പ്രിയപ്പെട്ടവൻ ആവാൻ കാരണവും ഈ സ്വഭാവമാണെന്ന് ആന്റണി വ്യക്തമാക്കി.
ആന്റണി പ്രൊഡ്യൂസർ എന്ന നിലയിലാണ് മലയാള സിനിമയിൽ തിളങ്ങുന്നത്. അതിന് കാരണകാരനും മോഹൻലാൽ ആണെന്ന് ആന്റണി പറഞ്ഞു. നരസിംഹം ആയിരുന്നു ആന്റണി മോഹൻലാലിനെ നായകനാക്കി പ്രൊഡ്യൂസ് ചെയ്ത ആദ്യത്തെ ചിത്രം.
പ്രൊഡ്യുസർമാർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ താൻ കണ്ടിട്ടുള്ളതാണെന്നും അത് തനിക്ക് നല്ലപോലെ അറിയാവുന്നതാണെന്നും അതുകൊണ്ട് ഒരു ചിത്രം പ്രൊഡ്യൂസ് ചെയ്യാൻ സാധിക്കുമെന്ന് കറുത്തിയിരുന്നില്ലെന്നും ആന്റണി വ്യക്തമാക്കി. മോഹൻലാലിന്റെ പിൻബലം ഒന്നുകൊണ്ട് മാത്രമാണ് താൻ ഇന്ന് ഒരു നിർമാതാവ് ആയതെന്നും ആന്റണി പറഞ്ഞു.
