Connect with us

മഞ്ജു വാര്യരെ ഇഷ്ടമാണ്, എന്നാല്‍ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഉര്‍വ്വശി തന്നെയാണ്; തുറന്ന് പറഞ്ഞ് മാലാ പാര്‍വതി

Malayalam

മഞ്ജു വാര്യരെ ഇഷ്ടമാണ്, എന്നാല്‍ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഉര്‍വ്വശി തന്നെയാണ്; തുറന്ന് പറഞ്ഞ് മാലാ പാര്‍വതി

മഞ്ജു വാര്യരെ ഇഷ്ടമാണ്, എന്നാല്‍ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഉര്‍വ്വശി തന്നെയാണ്; തുറന്ന് പറഞ്ഞ് മാലാ പാര്‍വതി

തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് നടി ഉര്‍വ്വശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് ഉര്‍വ്വശി അഭിനയിച്ചത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായുളള ഉര്‍വ്വശി ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായ താരം സഹനടിയായും കേന്ദ്രകഥാപാത്രമായുളള സിനിമകളിലും എത്തിയിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം സജീവമായിരുന്നു താരം. ഏത് തരം കഥാപാത്രങ്ങളായാലും തന്റെ അനായാസ അഭിനയം കൊണ്ട് ഉര്‍വ്വശി മികവുറ്റതാക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം തമിഴിലും മലയാളത്തിലുമായി ശ്രദ്ധേയ പ്രകടനമാണ് നടി സിനിമകളില്‍ കാഴ്ചവെച്ചത്. വരനെ ആവശ്യമുണ്ട് ചിത്രത്തിലൂടെ തുടങ്ങിയ താരം തുടര്‍ന്ന് തമിഴ് ചിത്രങ്ങളായ സുരരൈ പോട്രു, മൂക്കുത്തി അമ്മന്‍, പുത്തം പുതുകാലൈ എന്നി സിനിമകളിലും തിളങ്ങി.

ഇപ്പോഴിതാ ഉര്‍വ്വശിയെക്കുറിച്ചുള്ള നടി മാലാ പാര്‍വ്വതിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്നെ സംബന്ധിച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് ഉര്‍വ്വശി എന്നാണ് മാലാ പാര്‍വ്വതി പറയുന്നത്. മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരാണ്? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മാലാ പാര്‍വ്വതി. തനിക്ക് മഞ്ജു വാര്യരെ ഇഷ്്ടമാണെന്നും എന്നാല്‍ തന്നെ സംബന്ധിച്ച് സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ ഉര്‍വ്വശി തന്നെയാണെന്നും മാലാ പാര്‍വ്വതി പറയുന്നു.

‘തീര്‍ച്ചയായും ഉര്‍വ്വശി. എന്തൊരു നടിയാണ് അവര്‍. എനിക്ക് മഞ്ജുവിനെ ഇഷ്ടമാണ്. തീര്‍ച്ചയായും ഒരു താരമെന്ന നിലയില്‍ മഞ്ജു വാര്യര്‍ തന്നെയാണ്. പക്ഷെ ഉര്‍വ്വശി എന്റെ ഓള്‍ ടൈം ഫേവറീറ്റ് തന്നെയാണ്. ഓരോ പടങ്ങളും എടുത്തു നോക്കൂ. മിഥുനത്തില്‍ ആ മൂക്കൊക്കെ ചുവന്ന് വരുന്നത് എങ്ങനെയാണോ എന്തോ! ക്യാമറയുടെ മുന്നില്‍ കയറി നിന്നാലെ അവര്‍ എന്തുവാണെന്ന് നമുക്ക് അറിയൂ. അള്‍ട്ടിമേറ്റാണ്’ എന്നാണ് മാലാ പാര്‍വ്വതി പറയുന്നത്.

ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962 ആണ് ഉര്‍വ്വശിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉള്ളൊഴുക്ക്, ഹെര്‍ എന്നീ സിനിമകളാണ് മലയാളത്തില്‍ അണിയറയിലുള്ളത്. അപ്പത്ത എന്ന തമിഴ് ചിത്രത്തിലൂടെ ഈയ്യടുത്ത് ഒടിടിയിലും ഉര്‍വ്വശി ശ്രദ്ധ നേടിയിരുന്നു. നിരവധി സിനിമകളാണ് അണിയറയിലുള്ളത്. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം ഉര്‍വ്വശി അഭിനയിച്ചിട്ടുണ്ട്.

അതേസമയം ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ആര്‍ഡിഎക്‌സ് ആണ് മാലാ പാര്‍വ്വതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മാലാ പാര്‍വ്വതി. വെബ് സീരീസ് ലോകത്തും മാലാ പാര്‍വ്വതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ന്യു ജെന്‍ അമ്മ വേഷങ്ങളിലൂടെയാണ് മാലാ പാര്‍വ്വതി കയ്യടി നേടുന്നത്. ഒരു അഭിമുഖത്തില്‍ സിനിമയില്‍ വെറുതെ വന്നുപോകുന്ന നായികാ കഥാപാത്രങ്ങള്‍ ചെയ്യാത്തത് മൂലം തനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉര്‍വ്വശി തുറന്നുപറഞ്ഞിരുന്നു.

പ്രാധാന്യം കുറഞ്ഞ റോളുകള്‍ വരുമ്പോള്‍ ഉര്‍വ്വശിയെ വിളിക്കേണ്ട എന്ന് പറഞ്ഞ നായകന്മാര്‍ ഉണ്ടായിരിക്കാമെന്നും എന്നാല്‍ അതൊന്നും തന്നെ ബാധിച്ച കാര്യമേ അല്ലായിരുന്നു എന്നും നടി പറഞ്ഞു. ഒരു സമയത്ത് സിനിമയില്‍ എനിക്ക് അവസരങ്ങള്‍ ഇല്ലാതായിട്ടുണ്ടെന്ന് നടി പറയുന്നു. ഉര്‍വ്വശിയെ നായികയായി വേണ്ട എന്ന് പറഞ്ഞവരുണ്ടാകാം. പക്ഷേ എനിക്കതില്‍ വിഷമമില്ല. ഒരുകാലത്തും ഞാന്‍ ഒരു ഹീറോയുടെ നായികയല്ലായിരുന്നു. ഞാന്‍ സംവിധായകന്റെ നായികയായിരുന്നു. നായകന് പ്രണയിക്കാന്‍ മാത്രമായി ഒരു നായികാ കഥാപാത്രം ചെയ്തിട്ടില്ല. ഉര്‍വ്വശി പറയുന്നു.

ഒരു സൂപ്പര്‍താരങ്ങളുടെ സിനിമയിലും വെറുതെ വന്നു പോകുന്ന ഒരു നായികാ കഥാപാത്രവും ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ ചെയ്യുന്ന കഥാപാത്രം പ്രാധാന്യമുളളതാകണം. നായിക അല്ലാത്ത സിനിമകളും ഞാന്‍ ചെയ്തിട്ടുണ്ട്. മഴവില്‍ക്കാവടി എന്ന സിനിമയില്‍ ഉര്‍വ്വശി എന്തിനാണ് അഭിനയിച്ചതെന്ന് ആരും ചോദിക്കില്ല. കാരണം നായിക അല്ലാതിരുന്ന ആ സിനിമയിലൂടെയാണ് എനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിയ്ക്കുളള പുരസ്‌കാരം ലഭിച്ചത് എന്നും അഭിമുഖത്തില്‍ ഉര്‍വ്വശി പറഞ്ഞു.

അതേസമയം മലയാളത്തില്‍ കേശു ഈ വീടിന്റെ നാഥനിലെ ഉര്‍വ്വശിയുടെ പ്രകടനത്തിന് കയ്യടികള്‍ നേടിയിരുന്നു. നടി ആദ്യമായി ദിലീപിന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. കൂടാതെ തമിഴിലും നടിയുടെ സിനിമകള്‍ വരുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രം അച്ചുവിന്റെ അമ്മയിലൂടെയാണ് ഉര്‍വ്വശി വീണ്ടും സജീവമായത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുളള ദേശീയ പുരസ്‌കാരം ഉര്‍വ്വശിക്ക് ലഭിച്ചിരുന്നു. ഉര്‍വ്വശിക്കൊപ്പം മീരാ ജാസ്മിനും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് തവണയാണ് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം ഉര്‍വ്വശിക്ക് ലഭിച്ചത്.

Continue Reading

More in Malayalam

Trending

Recent

To Top