Malayalam
നാട്ടിലെ ചില വിഷങ്ങള്‍ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ, യഥാര്‍ത്ഥത്തില്‍ തനിക്ക് കിട്ടിയത്…, ജയിലറിലെ പ്രതിഫലത്തെ കുറിച്ച് വിനായകന്‍
നാട്ടിലെ ചില വിഷങ്ങള്‍ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ, യഥാര്‍ത്ഥത്തില്‍ തനിക്ക് കിട്ടിയത്…, ജയിലറിലെ പ്രതിഫലത്തെ കുറിച്ച് വിനായകന്‍
രജനികാന്തിന്റേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. മലയാളി നടന്‍ വിനായകന്‍ ആയിരുന്നു ചിത്രത്തില്‍ വില്ലനായി എത്തിയത്. എന്നാല്‍ ഇപ്പോഴിതാ ‘ജയിലറി’ല്‍ 35 ലക്ഷം രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്ന പ്രചാരണം തെറ്റാണെന്ന് പറയുകയാണ് വിനായകന്‍. അതിന്റെ ഇരട്ടിയുടെ ഇരട്ടി തുക പ്രതിഫലമായി ലഭിച്ചെന്നും ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറില്‍ നിന്നു കിട്ടിയെന്നും വിനായകന്‍ പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
”35 ലക്ഷമല്ല എനിക്ക് ലഭിച്ച പ്രതിഫലം, നിര്‍മാതാവ് അതൊന്നും കേള്‍ക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങള്‍ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ. എന്തായാലും അതില്‍ കൂടുതല്‍ ലഭിച്ചു. ഞാന്‍ ചോദിച്ച പ്രതിഫലം അവര്‍ എനിക്കു തന്നു. സെറ്റില്‍ എന്നെ പൊന്നുപോലെ നോക്കി. ഞാന്‍ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറില്‍ എനിക്കു ലഭിച്ചു.
വര്‍മന്‍ എന്ന കഥാപാത്രമായി ഒരു വര്‍ഷത്തോളം നില്‍ക്കേണ്ടി വന്നു. ഇത്രയും സ്‌ട്രെച്ച് ചെയ്ത് ഒരു കഥാപാത്രവും ഞാന്‍ ചെയ്തിട്ടില്ല. അങ്ങനെ ഹോള്‍ഡ് ചെയ്യുമ്പോള്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടാകും. ഇതിനിടയില്‍ ക്യാപ്റ്റന്‍ മില്ലര്‍ എന്നൊരു ചിത്രം വന്നു. പക്ഷേ ജയിലര്‍ ഉണ്ടായതുകാരണം കരാര്‍ ഒപ്പിട്ടില്ല. ഇപ്പോള്‍ ഞാന്‍ ലക്ടിവ് ആണ്. ജയിലര്‍ പോലൊരു വലിയ സിനിമ കഴിഞ്ഞു നില്‍ക്കുകയാണ്. അടുത്ത സിനിമ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
രാഷ്ട്രീയം ഇഷ്ടമാണ്. സംഘടനാരാഷ്ട്രീയത്തിലൊന്നും ബന്ധപ്പെട്ട് ജീവിക്കുന്ന ആളല്ല ഞാന്‍. ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നുവെന്നു മാത്രം. എന്റെ വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്‌വുള്ളവരാണ്. ബന്ധുക്കളൊക്കെ പാര്‍ട്ടി അംഗങ്ങളാണ്. എനിക്ക് അംഗത്വമില്ല. ഞാനൊരു ദൈവ വിശ്വാസിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു സോഷ്യലിസ്റ്റ് ആണ്.
പുറത്തിറങ്ങി അഭിനയിക്കാന്‍ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ടാണ് പുറത്തോട്ടുപോകാത്തത്. അറിയാത്ത ആളുകളുടെ മുഖത്തുനോക്കി ചിരിക്കാന്‍ പറ്റില്ല. എനിക്കു പറയേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പറയാറുണ്ട്. അത് എത്തേണ്ടടത്ത് എത്തിക്കഴിഞ്ഞാല്‍ ഞാന്‍ അത് മാറ്റിക്കളയും. ചിലര്‍ പറയും പിന്‍വലിച്ചു എന്ന്. അത് പിന്‍വലിക്കുന്നതല്ല, കുറച്ച് അഴക്കു കിടക്കുന്നത് മാറ്റുന്നതാണ്” എന്നും വിനായകന്‍ പറഞ്ഞു.