News
തീവ്രവാദത്തെ കുറിച്ചുള്ള ഭയപ്പെടുത്തുന്ന സത്യം തുറന്നുകാട്ടിയ ചിത്രം; ‘ദ കേരള സ്‌റ്റോറി’യുടെ നികുതി ഒഴിവാക്കി മധ്യപ്രദേശ് സര്‍ക്കാര്‍
തീവ്രവാദത്തെ കുറിച്ചുള്ള ഭയപ്പെടുത്തുന്ന സത്യം തുറന്നുകാട്ടിയ ചിത്രം; ‘ദ കേരള സ്‌റ്റോറി’യുടെ നികുതി ഒഴിവാക്കി മധ്യപ്രദേശ് സര്‍ക്കാര്‍
ഏറെ വിവാദങ്ങളും കോളിളക്കവും സൃഷിടിച്ച ബോളിവുഡ് ചിത്രം ‘ദ കേരള സ്‌റ്റോറി’യുടെ നികുതി ഒഴിവാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ബിജെപിയും ഹൈന്ദവ സംഘടനകളും ചിത്രത്തിന്റെ നികുതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തീവ്രവാദത്തെ കുറിച്ചുള്ള ഭയപ്പെടുത്തുന്ന സത്യം തുറന്നുകാട്ടിയ ചിത്രമാണ് ദ കേരള സ്‌റ്റോറി എന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വ്യപക പ്രതിഷേധമാണ് കേരളത്തില്‍ ഉയര്‍ന്നത്.
സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഇന്ത്യ മുഴുവനുമായുള്ള കണക്കാണിത്. പിവിആര്‍, ഇനോക്‌സ്, സിനിപോളിസ് എന്നീ മള്‍ട്ടിപ്ലെക്‌സ് ചെയിനുകളില്‍ നിന്ന് നാല് കോടി രൂപ ലഭിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കേരള സ്‌റ്റോറിയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. ഭീകരവാദത്തെ തുറന്നു കാട്ടുന്ന സിനിമയാണ് കേരള സ്‌റ്റോറി. തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്.
കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുമായി പിന്‍വാതില്‍ ചര്‍ച്ച കോണ്‍ഗ്രസ് നടത്തുന്നു. സിനിമ ഇന്ത്യ വിരുദ്ധ ശക്തികളെ തുറന്നുകാട്ടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
