Connect with us

തടിച്ച് ഉരുണ്ട് മുഖമൊക്കെ വികൃതമായി, ശരിക്കും ഐശ്വര്യയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്; കാന്‍ വേദിയിലേക്ക് ഐശ്വര്യയ്ക്ക് നേരെ ബോഡി ഷെയ്മിംഗ്

News

തടിച്ച് ഉരുണ്ട് മുഖമൊക്കെ വികൃതമായി, ശരിക്കും ഐശ്വര്യയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്; കാന്‍ വേദിയിലേക്ക് ഐശ്വര്യയ്ക്ക് നേരെ ബോഡി ഷെയ്മിംഗ്

തടിച്ച് ഉരുണ്ട് മുഖമൊക്കെ വികൃതമായി, ശരിക്കും ഐശ്വര്യയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്; കാന്‍ വേദിയിലേക്ക് ഐശ്വര്യയ്ക്ക് നേരെ ബോഡി ഷെയ്മിംഗ്

ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് ഐശ്വര്യ റായ് ഒരു വിസ്മയമാണ്. സൗന്ദര്യം കൊണ്ട് ഒരു ജനതയെ ഇത്രമാത്രം സ്വാധീനിച്ച മറ്റൊരു നടിയില്ല എന്ന് വേണം പറയാന്‍. എന്നും അത്ഭുതത്തോടെ മാത്രമേ ഐശ്വര്യയെ ആരാധകര്‍ കണ്ടിട്ടുള്ളൂ. സിനിമാ രംഗത്ത് ഇന്നും ബഹുമാന്യ സ്ഥാനം ഐശ്വര്യയ്ക്കുണ്ട്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലൂടെ ഐശ്വര്യ തിരിച്ചെത്തിയപ്പോള്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

അമ്പതാം വയസിലും താരത്തിളക്കം നില നിര്‍ത്താന്‍ കഴിഞ്ഞ ഇന്ത്യയിലെ ചുരുക്കം നടിമാരില്‍ ഒരാളാണ് ഐശ്വര്യ റായ്. അതേസമയം അടുത്ത കാലത്തായി നടിയുടെ മുഖത്ത് വന്ന മാറ്റം പലരും ചൂണ്ടിക്കാട്ടാറുണ്ട്. ഇപ്പോഴിതാ കാന്‍ 2024 ന്റെ വേദിയിലേക്ക് ഐശ്വര്യ എത്തിയതിനെ പറ്റിയുള്ള വിവരങ്ങളാണ് വന്നിരിക്കുന്നത്. കറുപ്പും വെളുപ്പും ഗോള്‍ഡന്‍ ഡിസൈനുകളുമൊക്കെയുള്ള ഗൗണിലാണ് ഇത്തവണ നടിയുടെ ആദ്യ വരവ്.

അതേ സമയം ഐശ്വര്യയുടെ കൈയ്ക്ക് പരിക്ക് പറ്റിയതിനാല്‍ വലത്തെ കൈയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നതും കാണാം. എന്നാല്‍ എല്ലാ തവണയും നല്ല അഭിപ്രായങ്ങള്‍ വാങ്ങാറുള്ള നടിയ്ക്ക് ഇത്തവണ നെഗറ്റീവ് കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. വസ്ത്രം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഐശ്വര്യയ്ക്ക് വീഴ്ച പറ്റിയൊന്നാണ് ചിലരുടെ അഭിപ്രായം. മാത്രമല്ല നടിയുടെ രൂപത്തില്‍ വന്നിരിക്കുന്ന മാറ്റം അത്ഭുതപ്പെടുത്തുകയാണ്.

തടിച്ച് ഉരുണ്ട് മുഖമൊക്കെ വികൃതമായി. ശരിക്കും ഐശ്വര്യയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ബോട്ടോക്‌സ് ട്രീറ്റ്‌മെന്റ് ചെയ്ത് അവസാനം ഐശ്വര്യയെ കാണാന്‍ കൊള്ളില്ലാതെയായി. അവളുടെ മുഖമൊക്കെ തടിച്ച് വീര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ കണ്ടാല്‍ പ്രായമുള്ള ഒരു സ്ത്രീയെ പോലെ തോന്നും. മാത്രമല്ല ഐശ്വര്യയുടെ ഡിസൈനര്‍ ഒരിക്കലും ഈ ചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

ഇത്തവണയും ഐശ്വര്യയ്‌ക്കൊപ്പം മകള്‍ ആരാധ്യയും കാന്‍ ഫെസ്റ്റിവലില്‍ എത്തിയിരുന്നു. അമ്മയുടെ കൂടെ മുന്‍പും താരപുത്രി കാന്‍ വേദിയില്‍ വന്നിരുന്നു. ഇത്തവണ കറുപ്പ് നിറമുള്ള പാന്റും ഷര്‍ട്ടും ധരിച്ച് വളരെ സിംപിളായിട്ടാണ് ആരാധ്യയുടെ വരവ്. മാത്രമല്ല ആരാധ്യയും തടി വെച്ചുവെന്ന് ചൂണ്ടി കാണിച്ച് വിമര്‍ശിക്കുകയാണ് ചിലര്‍.ഇത്തവണ ഐശ്വര്യയുടെ വസ്ത്രവും മുടിയുമെല്ലാം വളരെ മനോഹരമായി തന്നെയാണ് ചെയ്തതെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

മാത്രമല്ല കൈയ്ക്ക് പരിക്കേറ്റിട്ടും കാനിലെ റെഡ് കാര്‍പെറ്റില്‍ ആത്മവിശ്വാസത്തോടെ നടന്ന ഐശ്വര്യ റായ് ബച്ചനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. ഈ വര്‍ഷം, മുഖം മുഴുവന്‍ കാണത്തക്ക വിധത്തില്‍ ഐശ്വര്യ തന്റെ വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തതില്‍ ആരാധകരും സന്തോഷത്തിലാണ്. കൈയ്ക്ക് പരിക്ക് പറ്റിയ ഐശ്വര്യ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കുന്നു.

അതുപോലെ രോഗിയായ സ്വന്തം അമ്മയെ പരിചരിക്കുന്നു. മകളെ വളര്‍ത്തുന്നതിനായി ജീവിതവും കരിയറും സമര്‍പ്പിച്ചു. ഇതോടെ അവളുടെ ഭാരം വര്‍ദ്ധിച്ചു. എന്നിട്ടും ഇവിടെ അവള്‍ പുഞ്ചിരിക്കുകയാണ്. ഐശ്വര്യയുടെ പ്രായം 50കളില്‍ എത്തി. എന്നിട്ടും ഒരു സമ്പൂര്‍ണ്ണ ദേവതയെപ്പോലെ പോസ് ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഇതിലും കൂടുതല്‍ വേണമെന്ന് പറയുന്നത് ശരിയാണോന്നാണ് ചിലരുടെ ചോദ്യം.

അതേസമയം ലോകസുന്ദരിയായി ഇന്നും അറിയപ്പെടുന്ന ഐശ്വര്യക്ക് ഇതുണ്ടാക്കുന്ന സമ്മര്‍ദ്ദവും ചെറുതല്ല. പ്രായമാകുന്നതും മുഖത്ത് മാറ്റങ്ങള്‍ വരുന്നതും സ്വാഭാവികമാണെന്ന് ഐശ്വര്യയെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കുന്നില്ലെന്ന് ആരാധകര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ വരുന്ന അഭിപ്രായങ്ങള്‍ ഐശ്വര്യ റായ് കാര്യമാക്കാറില്ല.

അടുത്തിടെ താരത്തെക്കുറിച്ച് പല ഗോസിപ്പുകളും വന്നെങ്കിലും ഐശ്വര്യ ഇതിനോടൊന്നും പ്രതികരിച്ചില്ല. ഐശ്വര്യയും ഭര്‍ത്താവ് അഭിഷേക് ബച്ചന്റെ വീട്ടുകാരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.വിവാഹമോചനത്തിന്റെ വക്കിലാണ് ഐശ്വര്യയും അഭിഷേകുമെന്നും മകളെ ഓര്‍ത്ത് ഒരുമിച്ച് മുന്നോട്ട് പോകുകയാണെന്നും വരെ ഒരു ഘട്ടത്തില്‍ ഗോസിപ്പ് വന്നു. എന്നാല്‍ താര കുടുംബം ഇതിനോട് പ്രതികരിച്ചില്ല. 2007 ലാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്.

Continue Reading
You may also like...

More in News

Trending

Malayalam