Connect with us

ബിരിയാണി ഉണ്ടാക്കാൻ ഒരു ശ്രമം നടത്തി പക്ഷേ കരിഞ്ഞു പോയി;രസകരമായ അനുഭവം പങ്കുവച്ച് ലക്ഷ്മിപ്രിയ!

Malayalam

ബിരിയാണി ഉണ്ടാക്കാൻ ഒരു ശ്രമം നടത്തി പക്ഷേ കരിഞ്ഞു പോയി;രസകരമായ അനുഭവം പങ്കുവച്ച് ലക്ഷ്മിപ്രിയ!

ബിരിയാണി ഉണ്ടാക്കാൻ ഒരു ശ്രമം നടത്തി പക്ഷേ കരിഞ്ഞു പോയി;രസകരമായ അനുഭവം പങ്കുവച്ച് ലക്ഷ്മിപ്രിയ!

സിനിമയിലൂടെയും സീരിയലിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് ലക്ഷ്മി പ്രിയ.എല്ലാ കഥാപാത്രങ്ങളും തനിക്ക് നിഷ്പ്രയാസം ചെയ്യാൻ കഴിയുമെന്ന് തെളിച്ച നടി.താൻ ജീവിതത്തിൽ അഭിമുഘീകരിച്ച പ്രശ്നങ്ങളെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു.ഇപ്പോളിതാ ആഗ്രഹിച്ചുണ്ടാക്കിയ ബിരിയാണി കരിഞ്ഞു പോയതിനെ കുറിച്ച് പങ്കുവെക്കുകയാണ് ലക്ഷ്മി.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം രസകരമായ ഈ സംഭവം വ്യക്തമാക്കിയത്.

ബിരിയാണി ഉണ്ടാക്കാൻ ആഗ്രഹിച്ചു. ഉരുളി ഒക്കെ പോയി വാങ്ങി. ബിരിയാണി പാകം ആയി കഴിഞ്ഞു, ദം ഇടാൻ അടുപ്പ് കത്തിച്ചു. ഉരുളിയിൽ ബിരിയാണി നിരത്തി മൈദ കൊണ്ട് ഒട്ടിച്ചു അടുപ്പിൽ വച്ചു. പാത്രത്തിന്റെ മുകളിലും ചിരട്ട കത്തിച്ചിട്ടു. 40 മിനിട്ട് ഇടാൻ ആണ് പാചക പുസ്തകത്തിൽ പറഞ്ഞിരുന്നത്. പക്ഷേ ഓരോ ബിരിയാണി അരിക്കും വേകാൻ ഓരോ സമയം ആണെന്നുള്ള കാര്യം ഓർത്തില്ല. 40 മിനിട്ട് കഴിഞ്ഞെടുത്തപ്പോൾ ചോറും ചിക്കനും എല്ലാം ഉരുകി പോയിരുന്നു. എല്ലാം കൂടി കരിഞ്ഞു പിടിച്ചാകെ കുളമായി.

കുങ്കുമപ്പൂവ് വരെ ചേർത്ത ബിരിയാണി ഒരു നുള്ള് പോലും കഴിക്കാൻ കഴിഞ്ഞില്ല. പക്ഷേ ആ അബദ്ധത്തോടെ ബിരിയാണി ഉണ്ടാക്കി വിജയിപ്പിക്കണമെന്ന് ഒരു വാശിയായി. പല തവണ ശ്രമിച്ച ഒടുവിൽ പാകം മനസിലാക്കി. പിന്നീട് വിശേഷ അവസരങ്ങളിലെല്ലാം ബിരിയാണി ഉണ്ടാക്കി വീട്ടുകാർക്കും സുഹൃത്തുകൾക്കും വിളമ്പി. ആദ്യത്തെ ശ്രമം ചീറ്റിപ്പോയെങ്കിലും ഇപ്പോൾ ഞാൻ ഒരു ബിരിയാണി വിദഗ്ധ ആയെന്നാണ് വീട്ടുകാർ പറയുന്നതെന്നും ലക്ഷ്മിപ്രിയ പറയുന്നു.

lekshmi priya about her cooking

More in Malayalam

Trending

Recent

To Top