Connect with us

മൂന്നാം ക്ലാസില്‍ പരീക്ഷ എഴുതാതെയാണ് ജയിച്ചത്;ചില രഹസ്യങ്ങൾ തുറന്നു പറഞ്ഞ് റിമി ടോമി!

Malayalam

മൂന്നാം ക്ലാസില്‍ പരീക്ഷ എഴുതാതെയാണ് ജയിച്ചത്;ചില രഹസ്യങ്ങൾ തുറന്നു പറഞ്ഞ് റിമി ടോമി!

മൂന്നാം ക്ലാസില്‍ പരീക്ഷ എഴുതാതെയാണ് ജയിച്ചത്;ചില രഹസ്യങ്ങൾ തുറന്നു പറഞ്ഞ് റിമി ടോമി!

ചലച്ചിത്ര പിന്നിണി ഗായികയായെത്തി പിന്നീട് അഭിനയരംഗത്തേക്ക് ചുവടുവെച്ച നടിയാണ് റിമി ടോമി.ടെലിവിഷൻ അവതാരകയായും താരം സജീവമാണ്. സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള പ്രകടനവുമായാണ് റിമി എത്താറുള്ളത്. കഴിഞ്ഞ ദിവസം മഴവിൽ മനോരമയിൽ റിമി അവതാരകയായെത്തുന്ന ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയിൽ അതിഥികളായെത്തിയ മിഥുൻ രമേശിനോടും ദിവ്യ പിള്ളയോടും വീണാ നായരോടും റിമി പങ്കു വച്ച ചില ഓർമകളും വിശേഷങ്ങളുമാണ് പുതിയ ചർച്ചാ വിഷയം. കുട്ടിക്കാലത്ത് തന്നെ നായ കടിച്ചിട്ടുണ്ടെന്നും അതുകൊണ്ട് നായക്കുട്ടികളെ തനിക്ക് പേടിയാണെന്നുമാണ് റിമി പറഞ്ഞത്. റിമിയുടെ വാക്കുകൾ ഇങ്ങനെ:

‘എനിക്ക് നായകുട്ടികളെ പേടിയാണ്. കുട്ടിക്കാലത്ത് പാലായിലൂടെ പാലും പാത്രവും തൂക്കി നടന്നു പോയപ്പോൾ ഒരു നായ എന്റെ പിന്നാലെ വന്നു. പാത്രത്തിലേക്കു നോക്കി നോക്കി വന്ന് അവസാനം എന്റെ കാലിൽ കടിച്ചു. അതുകൊണ്ട് ഒരു ഗുണം ഉണ്ടായി മൂന്നാം ക്ലാസില്‍ എന്നെ പരീക്ഷ എഴുതിപ്പിക്കാതെ ജയിപ്പിച്ചു. അതുപോലെ ഒരിക്കൽ ചിക്കൻപോക്സ് വന്നപ്പോഴും എനിക്ക് പരീക്ഷ എഴുതേണ്ടി വന്നില്ല. എന്റെ വീട്ടിൽ വളർത്തുമൃഗങ്ങൾ ഒന്നും ഇല്ല. പണ്ട് ഒരു പൂച്ച ഉണ്ടായിരുന്നു. അത്തരം ജീവികൾക്ക് അധികം ആയുസ് ഇല്ലല്ലോ. അവ പെട്ടെന്ന് ചത്തു പോകുമ്പോൾ അത് സഹിക്കാൻ പറ്റില്ല. അതുകൊണ്ട് വളർത്തുമൃഗങ്ങളെ വേണ്ട എന്നു വച്ചു.’

റിമി വേദിയിലുണ്ടെങ്കില്‍ പ്രത്യേക എനര്‍ജിയാണെന്ന് പ്രേക്ഷകരുടെ അഭിപ്രായം. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാൻ മറക്കാറില്ല. പാട്ടും ഡാൻസുമൊക്കെയായി അരങ്ങ് തകർത്തിരുന്നു ആ റിമിയിൽ നിന്നും ഇന്നത്തെ റിമിടോമി ഒരുപാട് മാറിയിരിക്കുന്നു.വേഷത്തിലും രൂപത്തിലുമൊക്കെ ആ മാറ്റം കാണാൻ കഴിയും. പിന്നിണിഗായികയായെത്തി അഭിനയവും റിയാലിറ്റി ഷോകളുമൊക്കെയായി താരം ഇപ്പോൾ നല്ല തിരക്കിലാണ്. 

about rimy tomy

More in Malayalam

Trending

Recent

To Top