തോളില്‍ കയ്യിട്ട് ചേര്‍ത്ത് പിടിച്ചു, പ്രതികരിക്കാന്‍ പോലും സമയമില്ല; അറിയപ്പെടുന്ന ബുദ്ധിജീവിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് സജിത മഠത്തില്‍
തോളില്‍ കയ്യിട്ട് ചേര്‍ത്ത് പിടിച്ചു, പ്രതികരിക്കാന്‍ പോലും സമയമില്ല; അറിയപ്പെടുന്ന ബുദ്ധിജീവിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് സജിത മഠത്തില്‍
തോളില്‍ കയ്യിട്ട് ചേര്‍ത്ത് പിടിച്ചു, പ്രതികരിക്കാന്‍ പോലും സമയമില്ല; അറിയപ്പെടുന്ന ബുദ്ധിജീവിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് സജിത മഠത്തില്‍
കഴിഞ്ഞ ദിവസമായിരുന്നു എറണാകുളത്തെ ലോ കോളജില്‍ നടന്ന പരിപാടിയ്ക്കിടെ നടി അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥി മോശമായി പെരുമാറിയത്. പിന്നാലെ ഈ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. വിമര്‍ശനങ്ങള്‍ക്കൊപ്പം തന്നെ വിദ്യാര്‍ത്ഥിയെ പിന്തുണച്ചുകൊണ്ടും ഒരുവിഭാഗം എത്തുന്നുണ്ട്.
എന്നാല്‍ ഇപ്പോഴിതാ തനിക്കുണ്ടായ സമാന അനുഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പങ്കു വച്ചിരിക്കുകയാണ് നടി സജിത മഠത്തില്‍. അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയില്‍ നിന്നാണ് മോശം അനുഭവമുണ്ടായതെന്നാണ് സജിത പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സജിത ഇതേ കുറിച്ച് പറഞ്ഞത്.
സജിത മഠത്തിലിന്റെ കുറിപ്പ്
ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയില്‍ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയില്‍ ഒരു ഫോട്ടോ എടുത്താലോ എന്നു അയാള്‍ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാന്‍ പോലും സമയമില്ല.
തോളില്‍ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങള്‍ തമ്മിലില്ല. പിന്നെ അന്നു മുഴുവന്‍ ആ അസ്വസ്ഥത എന്നെ പിന്തുടര്ന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള ശരികേട് നമ്മള് എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക? അപര്‍ണ്ണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോള്‍ ഓര്‍ത്തത്!
പ്രാർഥനകൾ വിഫലമാക്കി ഇന്നസെന്റും തിരശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞിരിക്കുകയാണ്. പലരുടേയും ആയിരങ്ങളാണ് ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനായി...
ഇന്നസെന്റിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നടനും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ വാക്കുകള്‍ പങ്കുവെച്ചത്. പ്രിയപ്പെട്ട ഇന്നസെന്റ്...
നടന്, നിര്‍മ്മാതാവ്, സംഘാടകന്‍, രാഷ്ട്രീയക്കാരന്, എഴുത്തുകാരന് എന്നീ നിലകളില്‍ തിളങ്ങി നിന്നിരുന്ന താരമാണ് ഇന്നസെന്റ്. ചലച്ചിത്ര പിന്നണി ഗാനരംഗത്തും അദ്ദേഹം കഴിവ്...
സിനിമയിൽ മാത്രമല്ല ഓഫ് സ്ക്രീനിലും മലയാളികളെ എന്നെന്നും ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് ഇന്നസെന്റ്. അദ്ദേഹം യാത്രയാകുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് കാരണവരെയാണ്. രണ്ടു...
നടന് ഇന്നസന്റിനെ അനുസ്മരിച്ച് നടനും ഗായകനുമായ വിനീത് ശ്രീനിവാസന്. തന്റെ കുട്ടിക്കാലത്ത് അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണെന്നും നഷ്ടം നമുക്ക്...