Connect with us

അപ്പോള്‍ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ നാലിരട്ടിയാണ് ആ നടി ചോദിച്ചത്, അവരുടെ കൂടെ വരുന്ന മൂന്നോ നാലോ പേരുടെ താമസവും ശമ്പളവുമൊക്കെ നോക്കണം; എനിക്കതൊരു അപമാനമായി തോന്നി; ലാല്‍ ജോസ്

Malayalam

അപ്പോള്‍ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ നാലിരട്ടിയാണ് ആ നടി ചോദിച്ചത്, അവരുടെ കൂടെ വരുന്ന മൂന്നോ നാലോ പേരുടെ താമസവും ശമ്പളവുമൊക്കെ നോക്കണം; എനിക്കതൊരു അപമാനമായി തോന്നി; ലാല്‍ ജോസ്

അപ്പോള്‍ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ നാലിരട്ടിയാണ് ആ നടി ചോദിച്ചത്, അവരുടെ കൂടെ വരുന്ന മൂന്നോ നാലോ പേരുടെ താമസവും ശമ്പളവുമൊക്കെ നോക്കണം; എനിക്കതൊരു അപമാനമായി തോന്നി; ലാല്‍ ജോസ്

മലയാള സിനിമാ രംഗത്ത് നിരവധി വിജയ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. സഹസംവിധായകനായി കരിയറിന് തുടക്കം കുറിച്ച ലാല്‍ ജോസിന്റെ സംവിധായകനായുള്ള വളര്‍ച്ച ആദ്യം മുന്‍ കൂട്ടി കണ്ടവരില്‍ ഒരാള്‍ നടന്‍ മമ്മൂട്ടിയാണ്. ലാല്‍ ജോസ് ആദ്യം സംവിധാനം ചെയ്യുന്ന സിനിമയില്‍ തന്നെ നായകനാക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടതും ഇക്കാരണത്താലാണ്. മമ്മൂട്ടിയുടെ ധാരണ ശരിയാണെന്ന് തെളിയിച്ച് കൊണ്ട് ലാല്‍ ജോസ് മലയാളത്തിലെ വിലപിടിപ്പുള്ള സംവിധായകനായി വളര്‍ന്നു.

മീശ മാധവന്‍, അറബിക്കഥ, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ ലാല്‍ ജോസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. സംവിധായകന്റെ കരിയറില്‍ അടയാളപ്പെടുത്തപ്പെട്ട സിനിമയാണ് 2006 ല്‍ റിലീസ് ചെയ്ത ക്ലാസ്‌മേറ്റ്‌സ്. പൃഥിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, രാധിക തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമ ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്.

കാവ്യ മാധവന്‍, മീര നന്ദന്‍, ആന്‍ അഗസ്റ്റിന്‍, മുക്ത, അര്‍ച്ചന കവി തുടങ്ങിയ നിരവധി നടിമാരെ ലാല്‍ ജോസ് നായികമാരായി കൊണ്ട് വന്നു. ലാല്‍ ജോസിന്റെ ഭൂരിഭാഗം സിനിമകളിലും നായികമാര്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. 2010 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രമാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി. പുതുമുഖമായ ആന്‍ അഗസ്റ്റിനാണ് ചിത്രത്തില്‍ നായികയായെത്തിയത്. മികച്ച വിജയം നേടിയ സിനിമ ആന്‍ അഗസ്റ്റിന് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു.

എന്നാല്‍ ആന്‍ അഗസ്റ്റിനെ ആയിരുന്നില്ല സിനിമയിലേക്ക് ആദ്യം പരിഗണിച്ചിരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പ്രമുഖ നടിയെയാണ് നായികമായി മനസില്‍ കണ്ടിരുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ലാല്‍ ജോസ്. ആ സമയത്ത് നിരവധി സിനിമകളില്‍ അഭിനയിക്കുന്ന, ചാന്തുപൊട്ടിലേക്ക് പരിഗണിച്ച് അവസാന നിമിഷം വേറൊരു സിനിമയില്‍ പോയി അഭിനയിച്ച നടിയയൊണ് എല്‍സമ്മയിലേക്ക് ആദ്യം തീരുമാനിച്ചത്.

അവര്‍ തൊട്ട് മുമ്പ് അഭിനയിച്ച സിനിമയില്‍ വാങ്ങിയ പൈസ എത്രയാണെന്ന് നമുക്കറിയാം. ആ പൈസയോ അതിനേക്കാള്‍ ഒന്നോ രണ്ടോ ലക്ഷം രൂപയോ കൂടുതല്‍ ചോദിക്കും എന്നാണ് കരുതിയത്. പക്ഷെ പ്രതിഫലം ചോദിച്ചപ്പോള്‍ വലിയൊരു തുകയാണ് ആവശ്യപ്പെട്ടത്. അപ്പോള്‍ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ നാലിരട്ടി ചോദിച്ചു. എനിക്കതൊരു അപമാനമായി തോന്നി.

സാധാരണ ആര്‍ട്ടിസ്റ്റുകള്‍ അസ്വാഭാവികമായി പ്രതിഫലം ഉയര്‍ത്തിയാല്‍ അവര്‍ക്കാ സിനിമ ചെയ്യാന്‍ താല്‍പര്യം ഇല്ലെന്നാണ് അര്‍ത്ഥം. അവര്‍ വേണ്ട വേറൊരാളെ നോക്കാമെന്ന് ഞാന്‍ പറഞ്ഞു. സാരമില്ല, ലാസ്റ്റ് മിനിട്ടില്‍ വേറെ ആരെ കിട്ടാനാണെന്ന് നിര്‍മാതാവ്. ആ നടിയുടെ പ്രതിഫലം മാത്രമല്ല, അവരുടെ കൂടെ വരുന്ന മൂന്നോ നാലോ പേരുണ്ട്. അവരുടെ താമസവും ശമ്പളവുമൊക്കെ കൂട്ടി നോക്കുമ്പോള്‍ ആ കാലത്തെ വലിയൊരു തുകയാകും. അതിനാല്‍ അവരെ എന്തായാലും വേണ്ടെന്ന് ഞാന്‍ പറഞ്ഞു.

പലരെയും നായികയായി നോക്കിയെങ്കിലും തൃപ്തി തോന്നിയില്ല. അങ്ങനെയാണ് ആന്‍ അഗസ്റ്റിനിലേക്ക് സിനിമയെത്തുന്നതെന്ന് ലാല്‍ ജോസ് വ്യക്തമാക്കി. എന്നാല്‍ ലാല്‍ ജോസ് എല്‍സമ്മയായി ആദ്യം പരിഗണിച്ചത് നടി പ്രിയാമണിയെ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ചാന്തുപൊട്ടിലേക്ക് ആദ്യം നായികയായി തീരുമാനിച്ചത് പ്രിയാമണിയെ ആണെന്ന് നേരത്തെ ലാല്‍ ജോസ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലാല്‍ ജോസ് ഇപ്പോള്‍ പരാമര്‍ശിച്ച നടി പ്രിയാമണിയാണെന്ന വാദമുയരുന്നത്.

എല്‍സമ്മ എന്ന ആണ്‍ക്കുട്ടി എന്ന തന്റെ അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ടൈറ്റില്‍ റോളാണ് ആന്‍ അഗസ്റ്റിന് ലഭിച്ചത്. ഇന്നും നടിയെ അറിയപ്പെടുന്നത് എല്‍സമമ്യിലെ ആ കഥാപാത്രമായി ആണ്. അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍. സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ ആന്‍ അഗസ്റ്റിനെ തേടി പിന്നീട് നിരവധി സിനിമകളെത്തിയിരുന്നു. ആന്‍ അഗസ്റ്റിനെ സിനിമയിലേക്ക് തെരഞ്ഞെടുത്തതിനെക്കുറിച്ചും ലാല്‍ ജോസ് പറഞ്ഞിരുന്നു.

അഗസ്റ്റിന്‍ ആ സമയത്ത് സുഖമില്ലാതെ കിടപ്പിലാണ്. ഞാന്‍ അദ്ദേഹത്തെ ഒന്ന് കണ്ടേക്കാമെന്ന് കരുതി വീട്ടില്‍ പോയി. വീടിന്റെ വാതില്‍ തുറക്കുന്നത് ഒരു പെണ്‍കുട്ടിയാണ്. മകളാണെന്ന് എനിക്ക് മനസിലായി. ഫേസ്ബുക്കില്‍ സുഹൃത്തുക്കളായി ഒരുപാട് പെണ്‍കുട്ടികള്‍ ആണല്ലോ, എല്ലാവരും റിക്വസ്റ്റ് ചെയ്താല്‍ ആക്‌സപറ്റ് ചെയ്യുമോ എന്ന് അവള്‍ ചോദിച്ചു. ആരാണെന്ന് നോക്കാറില്ലെന്ന് ഞാന്‍ മറുപടി നല്‍കി.

ഞാനാണെന്ന് മനസിലാകാതെയാണോ ആക്‌സപറ്റ് ചെയ്തതെന്ന് അവള്‍. അവളുടെ പ്രൊഫൈല്‍ നോക്കിയപ്പോള്‍ ഹെല്‍മെറ്റ് വെച്ചിരിക്കുന്ന പ്രൊഫൈല്‍ പിക്ചര്‍. അവളുടെ കുസൃതിയൊക്കെ കണ്ട് വേണമെങ്കില്‍ എല്‍സമ്മയാകാന്‍ പറ്റുന്ന കുട്ടിയാണെന്ന് തോന്നി. അപ്പന്റെ ഷര്‍ട്ടും മുണ്ടും ഉടുത്താണ് വീട്ടില്‍ നിന്നിരുന്നത്. സംസാരത്തിനിടയില്‍ നിനക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. കാശ് തന്നാല്‍ ഞാനെന്തും ചെയ്യും, പക്ഷെ പൂവ് കൊടുക്കാന്‍ പോലും സ്‌റ്റേജില്‍ കയറിയിട്ടില്ല.

ധൈര്യമുണ്ടെങ്കില്‍ അഭിനയിപ്പിക്കെന്ന് അവള്‍. അഗസ്റ്റിന്‍ ചേട്ടനോട് ചോദിച്ചപ്പോള്‍ നീ വെറുതെ പുലിവാല്‍ പിടിക്കേണ്ട, ഇവളെ ഇന്ന് ഇവിടെ നിര്‍ത്തിയാല്‍ പിന്നെ നോക്കുമ്പോള്‍ ബാംഗ്ലൂരോ മദ്രാസിലോ ആയിരിക്കും. വിചാരിക്കുന്നത് പോലെ നിനക്ക് കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്താന്‍ പറ്റില്ല, ഒരു അനുസരണയില്ലെന്ന് അദ്ദേഹം. ഒടുക്കം എല്‍സമ്മയായി ആന്‍ അഗസ്റ്റിനെ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending