Connect with us

സമൂഹത്തിന് മുന്നിലേയ്ക്ക് പ്രതിഭാഗം പറഞ്ഞ് പരത്തുന്നത് നുണ; ടിബി മിനി പറയുന്നു

general

സമൂഹത്തിന് മുന്നിലേയ്ക്ക് പ്രതിഭാഗം പറഞ്ഞ് പരത്തുന്നത് നുണ; ടിബി മിനി പറയുന്നു

സമൂഹത്തിന് മുന്നിലേയ്ക്ക് പ്രതിഭാഗം പറഞ്ഞ് പരത്തുന്നത് നുണ; ടിബി മിനി പറയുന്നു

വളരെ നിര്‍ണായക ഘട്ടത്തിലൂടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് കടന്നൊ പൊയ്‌ക്കൊണ്ടിരിക്കുന്നത്. കേസിലെ രണ്ടാം ഘട്ട വിചാരണ ആരംഭിച്ചിരിക്കുകയാണ്. ഈ വേളയില്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഡ്വ. ടിബി മിനി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്. അഭിഭാഷകയുടെ വാക്കുകള്‍ ഇങ്ങനെ;

നമ്മുടെ നിയമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ആയിരം കുറ്റവാളി ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ്. ഒരാള്‍ ഒരു പ്രതിയാകുന്നത് സാഹചര്യത്തില്‍ നിന്നാണ്. കുറ്റം സംശയാധീതമായ തെളിയിക്കപ്പെട്ടാല്‍ മാത്രമേ അയാള്‍ കുറ്റവാളി ആകുകയുള്ളൂ. ഉദാഹരണത്തിന് നമ്മുടെ എല്ലാവരുടെയും മുന്നില്‍ വെച്ചായിരിക്കാം ഒരാള്‍ ഒരാളെ കുത്തികൊല്ലുന്നത്. എല്ലാവരും അത് കണ്ടിട്ടുമുണ്ടാകാം. എന്നാല്‍ കോടതിയ്ക്ക് മുന്നില്‍ ഈ സ്റ്റേറ്റ്‌മെന്റ് എത്തുമ്പോള്‍ കണ്ടവര്‍ അത് മാറ്റി പറയുകയോ എന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ ഈ പ്രതി രക്ഷപ്പെടും.

അതുപോലെ തന്നെ ദിലീപിന്റെ കാര്യത്തിലും ആദ്യത്തെ ഘട്ടത്തില്‍ ആദ്യത്തെ എഫ്‌ഐആറിലും ചാര്‍ജിലും ദിലീപ് പ്രതിയല്ല. ദിലീപ് എട്ടാം പ്രതിയായി പിന്നീടാണ് വരുന്നത്. അങ്ങനെ വരുന്ന സമയത്ത് ഇതിലെ പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍, ഈ കുറ്റകൃത്യം ചെയ്യുന്നതിന് പള്‍സര്‍ സുനിയ്ക്ക് ദിലീപ് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് കേസ്. ബലാത്സംഗം ചെയ്യാന്‍ ഒരാള്‍ക്ക് ക്വട്ടേഷന്‍ കൊടുത്തുവെന്ന കേസ് ലോക ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ബലാത്സംഗം ചെയ്താല്‍ മാത്രം പോരാ. അത് ഒരു സിഡിയിലോ പെന്‍ഡ്രൈവിലോ ആക്കി ഇയാള്‍ക്കിത് കൊടുക്കണമെന്ന് പറയുന്ന അത്രയും നീചമായ ഒരു പ്രവര്‍ത്തി കൂടിയാണിത്.

ആ സംഭവം നടന്ന ശേഷം പിറ്റേന്ന് എറണാകുളത്ത് നടന്ന സിനിമാ അഭിനേതാക്കളുടെ ഒരു പ്രതിക്ഷേധ പരിപാടി ഉണ്ടായിരുന്നു. ആ പരിപാടിയില്‍ ഇദ്ദേഹം വന്നിട്ട് നമ്മുടെ സമൂഹത്തിലെ ഒരു കുട്ടിയ്ക്കും ഇതുപോലൊരു പ്രശ്‌നം ഉണ്ടാകാന്‍ പാടില്ലാ എന്ന തരത്തില്‍ ആണ് അദ്ദേഹം സംസാരിച്ചത്. ചിലയാളുകളൊക്കെ അപ്പോഴും ദിലീപിലേയ്ക്ക് ഫോക്കസ് ചെയ്യുന്നുണ്ടായിരുന്നു. പിന്നാലെ കേസ് അന്വേഷണം പുരോഗമിക്കുകയും അന്വേഷണത്തില്‍ ദിലീപ് എട്ടാം പ്രതിയായി എത്തുകയും ചെയ്തിരുന്നു.

ഇവിടെ യഥാര്‍ത്ഥത്തില്‍ കോടതിയുടെ മുന്നില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്ന മുഴുവന്‍ രേഖകളുമായി ബന്ധപ്പെട്ടും കോടതി തര്‍ക്കം പറയുകയാണ്. അതൊരു അസാധാരണമായിട്ടുള്ള സംഭവമാണ്. പ്രോസിക്യൂഷനും സര്‍ക്കാരും ജഡ്ജുമൊക്കെ ഈ സൊസൈറ്റിയില്‍ നിയമം ലംഘിക്കാനിരിക്കുന്ന ആളുകളെ ശിക്ഷിക്കാനിരിക്കുന്നവരാണ്. ഈ പ്രതിഭാഗം വക്കീലന്മാര്‍ എങ്ങനെയാ നിയമം ലംഘിക്കു്‌നവരെ രക്ഷിക്കാനിക്കുന്നവരും. രഹസ്യ വിചാരണയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഇത്രമാത്രം അലിഗേഷന്‍ നേരിടുന്ന ഒരു ജഡ്ജി വേറെയില്ല. അവരെ കുറിച്ച് ആക്രമിക്കപ്പെട്ട നടി പറയുന്നത്, അവരെ നല്ല രീതിയില്‍ അപമാനിക്കുന്ന രീതിയിലുള്ള സംസാരങ്ങളാണ് ഉണ്ടാകുന്നത് എന്നാണ്. പ്രത്യേകമായുള്ള ഒരു പരിഗണന എട്ടാം പ്രതിയ്ക്ക് കൊടുക്കുന്നുവെന്നുമാണ് ആരോപണം.

ഇവിടെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവിലെ ഹാഷ് വാല്യു മാറിക്കിടക്കുകയാണ്. ഒരാള്‍ വീണ്ടും കണ്ടതുകൊണ്ടു മാത്രം ഹാഷ്വാല്യു മാറില്ല. അതില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ മാത്രമേ ഹാഷ് വാല്യു മാറുകയുള്ളൂ. 2020ലാണ് ഹാഷ് വാല്യു മാറുന്നത്. എന്നിട്ടും ഒരു അന്വേഷണത്തിന് ഈ ജഡ്ജി ഉത്തരവിട്ടില്ല. ഇപ്പോല്‍ കുറ്റമെല്ലാം അതിജീവിതയ്ക്ക് എതിരെ വരുത്താനുള്ള ശ്രമമാണ് നടക്കുന്നത്.

2017 ല്‍ കേസിലെ അതിജീവിത തന്റെ ജോലിയുടെ ഭാഗമായി എയര്‍പോര്‍ട്ടില്‍ വരുന്നു. സിനിമയുടെ നിര്‍മാതാക്കള്‍ അയച്ച കാറില്‍ കയറി യാത്ര ചെയ്യുന്നു. ഇടയില്‍ വെച്ച് വേറൊരു വണ്ടി എത്തുകയും തട്ടിക്കൊണ്ടു പോയി വണ്ടിയിലിട്ട് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതില്‍ എങ്ങനെയാണ് ഈ കുട്ടി അവളുടെ സമ്മതപ്രകാരമാണ് ചെയ്തതെന്ന് പറയാനാകുന്നത്. പ്രതിഭാഗം ഇപ്പോള്‍ സമൂഹത്തില്‍ പറഞ്ഞ് പരത്താന്‍ ശ്രമിക്കുന്നതും അത് തന്നെയാണ് എന്നും ടിബി മിനി പറയുന്നു.

Continue Reading
You may also like...

More in general

Trending

Recent

To Top