സൂക്ഷിച്ച് നോക്കണ്ട ഉണ്ണീ… ഇത് ഞാൻ തന്നെയാ;തെന്നിന്ത്യൻ താരത്തെ മനസ്സിലായോ?
Published on
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ് താരത്തിന്റെ കുട്ടിക്കാല ചിത്രം. സൂക്ഷിച്ച് നോക്കിയാലും ഈ താരം ആരാണെന്ന് ഒരു പിടിയും കിട്ടില്ല. തെന്നിന്ത്യൻ താരം ഖുശ്ബുവിന്റെ കുട്ടിക്കാല ചിത്രമാണിത്. താരം തന്നെയാണ് ചിത്രം പങ്കുവെച്ചത്.
മലയാളത്തിൽ താരത്തിന് ആരാധകർ ഏറെയാണ് . 1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. താരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
Kushboo
Continue Reading
You may also like...
Related Topics:Instagram, Kushboo, Social Media