Social Media
ഫോട്ടോ ഷൂട്ടിനിടെ ഞങ്ങളുടെ വികാരങ്ങൾ നേരെ വിപരീതമായിരുന്നു;തന്നെ ഞെട്ടിച്ച ഒരു അനുഭവത്തെ കുറിച്ച് താരം;വൈറലായി മീനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്!
ഫോട്ടോ ഷൂട്ടിനിടെ ഞങ്ങളുടെ വികാരങ്ങൾ നേരെ വിപരീതമായിരുന്നു;തന്നെ ഞെട്ടിച്ച ഒരു അനുഭവത്തെ കുറിച്ച് താരം;വൈറലായി മീനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്!
കഴിഞ്ഞ ദിവസമായിരുന്നു ഉലകനായകൻറെ പിറന്നാൾ .താരത്തിന് ആശംസകളുമായി ലോകത്തെങ്ങു നിന്നും വളരെ ഏറെ പേരാണെത്തിയത്.സിനിമക്കത്തുനിന്നും പുറത്തുനിന്നും ഒരുഅപ്ഡേലുകൾ ആശംസകൾ അറിയിച്ചതിൽ വളരെ ഏറെ വൈറലായ ആശംസകളിൽ ഒന്നായിരുന്നു നടി മീനയുടേത്.താരം പങ്കുവെച്ചത് പങ്കുവച്ചത് ഇരുവരും ഒന്നിച്ചുള്ള ഒരു പഴയ കാല ഫോട്ടോഷൂട്ടിലെ ചിത്രമാണ്.“എന്റെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന്. ഫോട്ടോ ഷൂട്ടിനിടെ ഞങ്ങളുടെ വികാരങ്ങൾ നേരെ വിപരീതമായിരുന്നു. ഉലകനായകന്, ഇതിഹാസത്തിന് ജന്മദിനാശംസകൾ,” എന്നായിരുന്നു മീന കുറിച്ചത്.
കമൽ ഹാസൻ സ്ത്രീ വേഷത്തിൽ അഭിനയിച്ച ‘അവ്വൈ ഷണ്മുഖി’ എന്ന ചിത്രത്തിലെ ‘രുക്കു രുക്കു’ എന്ന പാട്ടിന്റെ വീഡിയോയും മീന പങ്കുവച്ചിരുന്നു. ചിത്രത്തിൽ മീനയായിരുന്നു നായിക. കമല്‍ഹാസന്റെ ജനപ്രീതി പിടിച്ചു പറ്റിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘അവ്വൈ ഷണ്‍മുഖി’.
‘അവ്വൈ ഷണ്‍മുഖി’യില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ ഞെട്ടിച്ച ഒരു അനുഭവത്തെ കുറിച്ച് മുമ്പ് വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ മീന മനസ് തുറന്നിരുന്നു.
“ഷൂട്ടിംഗ് തുടങ്ങി രണ്ടാം ദിവസം അസിസ്റ്റന്റ്റ് ഡയറക്ടര്‍ വന്നു പറഞ്ഞു. അമ്മ ഷോട്ട് റെഡി അടുത്തത് ലിപ് ലോക്ക് സീനാണ്. എനിക്ക് മനസിലായില്ലെന്ന് കരുതി അയാള്‍ വിശദീകരിച്ചു. അമ്മ ലിപ് ടു ലിപ് കിസ് കൊടുക്കുന്ന സീന്‍. ഞാന്‍ ഞെട്ടി പോയി അങ്ങനെയൊരു സീനിനെക്കുറിച്ച് ആരും എന്നോട് പറഞ്ഞിലല്ലോ. എനിക്കിപ്പോള്‍ തിരിച്ചു വീട്ടില്‍ പോകണം എന്ന് പറഞ്ഞു ഞാന്‍ കരച്ചിലായി. ആ സീനില്‍ അഭിനയിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു സംവിധായകന്‍റെ മുന്നിലേക്ക് ചെന്നപ്പോള്‍ ലൈറ്റ് പോകുന്നു വേഗം നില്‍ക്കാന്‍ എന്ന് പറഞ്ഞു അദ്ദേഹം ധൃതി കൂട്ടി. അപ്പോഴേക്കും കമല്‍ സാര്‍ വന്നു. ബോധംകെട്ടു വീഴുമെന്ന അവസ്ഥയില്‍ ഞാന്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം സ്ക്രിപ്റ്റ് വായിക്കുന്നത്. മുഖങ്ങള്‍ തമ്മില്‍ അടുത്തു വരുന്നന്നേയുള്ളൂ. സ്ക്രിപ്റ്റില്‍ ബാക്കി അസിസ്റ്റന്റ്റ് ഡയറക്ടര്‍ ഊഹിച്ചതാണ്. അപ്പോഴാണ് എനിക്ക് സമാധാനമായത്. ആ സിനിമ ഇപ്പോള്‍ കാണുമ്പോള്‍ എനിക്ക് ചിരി വരും വിളറി നില്‍ക്കുന്ന എന്റെ മുഖം കണ്ട്.” ഇതായിരുന്നു മീനയുടെ വാക്കുകൾ.
about meena instagram post