Connect with us

മഞ്ജുവിന്റെ സിനിമയില്‍ അഭിനയിക്കരുത് എന്ന രീതിയിലുള്ള അര്‍ത്ഥത്തില്‍ സംസാരിച്ചു, ആ സിനിമയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചു; വീണ്ടും വൈറലായി കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍

Malayalam

മഞ്ജുവിന്റെ സിനിമയില്‍ അഭിനയിക്കരുത് എന്ന രീതിയിലുള്ള അര്‍ത്ഥത്തില്‍ സംസാരിച്ചു, ആ സിനിമയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചു; വീണ്ടും വൈറലായി കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍

മഞ്ജുവിന്റെ സിനിമയില്‍ അഭിനയിക്കരുത് എന്ന രീതിയിലുള്ള അര്‍ത്ഥത്തില്‍ സംസാരിച്ചു, ആ സിനിമയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചു; വീണ്ടും വൈറലായി കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.

ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയായിരുന്നു മഞ്ജുവിനെ സ്വീകരിച്ചത്. എന്നാല്‍ സിനിമയിലേക്കുള്ള മഞ്ജുവിന്റെ രണ്ടാം വരവിനെ തടയുവാന്‍ ദിലീപ് നന്നായി ശ്രമിച്ചിരുന്നു എന്ന പല റൂമറുകളും ചര്‍ച്ചയായിരുന്നു.

മഞ്ജു തിരിച്ചുവരവില്‍ ആദ്യമായി അഭിനയിച്ച സിനിമയിലെ നായകനായ കുഞ്ചാക്കോ ബോബന്‍ തന്നെ തനിക്ക് അത്തരത്തില്‍ ഒരു സംഭവം ഉണ്ടായി എന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു;

ദിലീപ് തന്റെ സുഹൃത്താണ്. ആ സമയത്ത് സിനിമാ സംഘടനയായ അമ്മയുടെ തലപ്പത്തുള്ള ഒരു വ്യക്തി കൂടെ ആയിരുന്നു. മഞ്ജു വിവാഹമോചനത്തിനുശേഷം ആദ്യമായി അഭിനയിച്ച സിനിമയിലെ നായകന്‍ താന്‍ ആണെന്ന് അറിഞ്ഞതും സിനിമയില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്.

ആ സിനിമ എല്ലാം റെഡിയായി തീരുമാനിച്ചതിനുശേഷം ഒരു ദിവസം രാത്രി ദിലീപ് തന്നെ വിളിച്ചു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയെക്കുറിച്ച് തന്നോട് കാര്യങ്ങളൊക്കെ ചോദിച്ചു. അതിനുശേഷം ദിലീപ് ഈ സിനിമയില്‍ അഭിനയിക്കരുത് എന്ന രീതിയിലുള്ള അര്‍ത്ഥത്തില്‍ സംസാരിക്കുകയും ചെയ്തു.

എന്നാല്‍ ഇതിന് മറുപടിയായി താനല്ല, സംവിധായകനാണ് ആ സിനിമയിലെ നായികയെ തീരുമാനിക്കുന്നതെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് താന്‍ ഡേറ്റ് കൊടുത്തതാണെന്നും പറഞ്ഞ വാക്ക് ഞാന്‍ മാറ്റാറില്ല എന്നും പറഞ്ഞു. ദിലീപ് തന്നോട് നേരിട്ട് സിനിമയില്‍ അഭിനയിക്കരുത് എന്ന് ആവശ്യപ്പെട്ടില്ല.

പുള്ളിയുടെ സംസാരത്തില്‍ നിന്നും തനിക്ക് മനസ്സിലായത് അതില്‍ നിന്നും സ്വന്തമായിട്ട് മാറിനില്‍ക്കണമെന്നാണ്. എന്നാല്‍ കസിന്‍സ് എന്ന സിനിമയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. പിന്നീട് കുഞ്ചാക്കോ ബോബന്‍ വേട്ട എന്ന സിനിമയില്‍ മഞ്ജുവിന് ഒപ്പം അഭിനയിച്ചിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ദിലീപ് മഞ്ജുവിന്റെ വരവിനെ പേടിച്ചിരുന്നു. അതുകൊണ്ടാണ് ചാക്കോച്ചനെ വിളിച്ച് ഇങ്ങനെ പറഞ്ഞത്. പിന്മാറാതെ നിന്ന ചാക്കോച്ചന് അഭിനന്ദിനങ്ങള്‍ എന്നു തുടങ്ങി നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടാം വരവിന് ശേഷം മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു. പ്രായം നാല്‍പത്തിനാല് ആയിയെങ്കിലും മഞ്ജുവിനെ കണ്ടാല്‍ അത്ര പ്രായം പറയില്ലെന്നതാണ് വാസ്തവം. ഇപ്പോഴും യൗവ്വനം നിലനിര്‍ത്തി മറ്റുള്ള യുവനടിമാരോട് കട്ടയ്ക്ക് ഏറ്റുപിടിച്ച് നില്‍ക്കുന്ന മഞ്ജു എല്ലാവര്‍ക്കും ഒരു അത്ഭുതമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിലും മഞ്ജു മുന്നില്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

അതേസമയം, വെള്ളരിപട്ടണമാണ് മഞ്ജുവിന്റേതായി പുറത്തെത്തിയ പുതിയ സിനിമ. കഴിഞ്ഞ ദിവസമാണ് സിനിമ റിലീസ് ചെയ്തത്. സൗബിനാണ് സിനിമയിലെ നായകന്‍. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വെള്ളരിപട്ടണത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയായും സൗബിന്‍ ഷാഹിര്‍ സഹോദരനായ കെ പി സുരേഷ് ആയും ചിത്രത്തില്‍ അഭിനയിക്കുന്നു.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. ആയിഷ എന്ന സിനിമയ്ക്ക് ശേഷം പുറത്തിറങ്ങുന്ന മഞ്ജുവിന്റെ സിനിമ കൂടിയാണിത്. ആയിഷ വലിയ ഹിറ്റായിരുന്നു.

അടുത്തിടെ മലയാളത്തിലെ തന്റെ പുതിയ സിനിമയുടെ പോസ്റ്ററും മഞ്ജു പങ്കുവെച്ചിരുന്നു. സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്‌നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. വരാനിരിക്കുന്ന മഞ്ജു വാര്യര്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

More in Malayalam

Trending