ശീതളിന്റെ വിവാഹം ശ്രീനിലയ്ത്ത് അടുത്ത പൊട്ടിത്തെറിയ്ക്ക് കാരണം ; പുതിയ വഴിതിരുവമായി കുടുംബവിളക്ക്
Published on
നാളുകള്‍ക്ക് ശേഷം ശീതളിന്റെ കാമുകന്‍ സച്ചിന്‍ ശ്രീനിലയത്തിലേക്ക് തിരിച്ചെത്തിയതാണല്ലോ ഇപ്പോൾ കുടുംബവിളക്കിലെ വിശേഷം സച്ചിന്റെ വരവിന് എന്തോ ഉദ്ദേശമുണ്ട് എന്ന സസ്‌പെന്‍സും ഇന്നലത്തെ എപ്പിസോഡില്‍ ഉണ്ടായിരുന്നു.ഒരു സന്തോഷ വാര്‍ത്ത പറയാനാണ് സച്ചിന്‍ വന്നത്. സച്ചിന് ഗവണ്‍മെന്റ് ഡോക്ടറായി ജോലി കിട്ടി, കോഴിക്കോടാണ് പോസ്റ്റിങ്. അത് പറയാനാണ് വന്നത്. അത് കേട്ട് സരസ്വതി ഒഴികെ മറ്റെല്ലാവരും സന്തോഷിക്കുന്നു, ആശംസിയ്ക്കുന്നു. ശീതളിനും ഇക്കാര്യം അറിയില്ലായിരുന്നു എന്ന് സംസാരത്തില്‍ നിന്നും വ്യക്തമാക്കാം. ഒരു ജോലി കിട്ടിയ കാര്യം നേരിട്ട് വന്ന് പറയേണ്ടതുണ്ടോ എന്ന സംശയത്തിലാണ് സരസ്വതി അമ്മ ജോലി കിട്ടി, ഇി ശീതളിനെ വിവാഹം ചെയ്തു തരണം എന്ന് പറയാനായിരിയ്ക്കും എന്നും സരസ്വതി മനസ്സില്‍ ചിന്തിയ്ക്കുക മാത്രമല്ല പറയുകയും ചെയ്യുന്നണ്ട്.
Continue Reading
You may also like...
Related Topics:kudumbavilakku, serial news